വൈരമുത്തു

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
വൈരമുത്തു
Vairamuthu alaigal book shop.JPG
2007-ൽ, അലൈകൾ ബുക് ഷോപ്പ്
ജനനം (1953-07-13) ജൂലൈ 13, 1953 (പ്രായം 66 വയസ്സ്)
ദേശീയതഭാരതം
തൊഴിൽകവി
ഗാന രചയിതാവ്
ജീവിത പങ്കാളി(കൾ)പൊന്മണി വൈരമുത്തു

ഭാരതത്തിലെ പ്രസിദ്ധനായ ഒരു തമിഴ് ചലച്ചിത്രഗാന രചയിതാവും കവിയുമാണ്‌‌ വൈരമുത്തു (തമിഴ്: வைரமுத்து - : ജൂലൈ 13, 1953) നിഴൽകൾ (1980) എന്ന തമിഴ് ചിത്രത്തിലെ "പൊന്മാലൈ പൊഴുതു" എന്ന കന്നി ഗാനത്തിലൂടെ തുടങ്ങിയ വൈരമുത്തു 2009 ജനുവരി വരെ 5800 ഗാനങ്ങൾ രചിച്ചിട്ടുണ്ട്. ഇളയരാജ, എ.ആർ. റഹ്മാൻ എന്നിവരുമായുള്ള കൂട്ടുകെട്ടിലൂടെ അദ്ദേഹമെഴുതിയ നിരവധി ചലച്ചിത്രഗാനങ്ങൾ നിരൂപകപ്രശംസയും വൻ അംഗീകാരവും നേടി. ഏറ്റവും നല്ല ഗാനരചയിതാവ് എന്ന ഗണത്തിൽ 7തവണ ദേശീയ ചലച്ചിത്രപുരസ്കാരം നേടിയിട്ടുണ്ട് ഇദ്ദേഹം. തമിഴ് സാഹിത്യത്തിനുള്ള അദ്ദേഹത്തിന്റെ സംഭാവന പരിഗണിച്ച് കലൈമാമണി പുരസ്കാരവും മൂന്ന് തവണ തമിഴ്‌നാട് സർക്കാറിന്റെ പുരസ്കാരവും വൈരമുത്തുവിനെ തേടിയെത്തി. ഭാരത സർക്കാർ 2003-ൽ പത്മശ്രീ പുരസ്കാരം നൽകിയും 2014-ൽ പത്മഭൂഷൺ പുരസ്കാരം നൽകിയും ആദരിച്ചു.[1]

"മുതൽ മരിയാതൈ", "റോജ", "കറുത്തമ്മ", "സംഗമം", "കന്നത്തിൽ മുത്തമിട്ടാൽ" എന്നീ ചിത്രങ്ങളിലെ ഗാനരചനക്കാണ്‌ അദ്ദേഹത്തിന്‌ ദേശീയപുര‍സ്കാരങ്ങൾ ലഭിച്ചത്. "കള്ളിക്കാട്ടു ഇതിഹാസം" എന്ന അദ്ദേഹത്തിന്റെ നോവൽ 2003 ൽ സാഹിത്യ അക്കാദമി പുരസ്കാരം നേടുകയുണ്ടായി.[1]

കവിതകൾ[തിരുത്തുക]

 • ഇന്നൊരു ദേശിയ ഗീതം
 • ഇരത്ത ദാനം
 • തമിഴുക്ക് നിറമുണ്ട്
 • പെയ്യെന പെയ്യും മഴൈ

നോവൽ[തിരുത്തുക]

 • വാനം തൊട്ടുവിടും ദൂരം താൻ
 • മീണ്ടും എൻ തൊട്ടിലുക്ക്
 • വില്ലോടു വാ നിലവേ
 • കള്ളിക്കാട്ടു ഇതിഹാസം
 • കരുവാച്ചി കാവിയം
 • മൂൻറാം ഉലഗപ്പോർ

പുരസ്കാരങ്ങൾ[തിരുത്തുക]

 • പത്മഭൂഷൺ (2014)[2]

അവലംബം[തിരുത്തുക]

 1. 1.0 1.1 "വൈരമുത്തുവിന് ഇന്ന് 62-ാം പിറന്നാൾ". മലയാള മനോരമ. 2015-07-13. മൂലതാളിൽ നിന്നും 2015-07-13-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2015-07-13.
 2. http://mha.nic.in/awards_medals

പുറത്തെക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=വൈരമുത്തു&oldid=2784540" എന്ന താളിൽനിന്ന് ശേഖരിച്ചത്