നാഞ്ചിൽ നാടൻ
ജനനം | ജി. സുബ്രമണ്യം വീര നാരായണമംഗലം കന്യാകുമാരി ജില്ല |
---|---|
തൂലികാ നാമം | നാഞ്ചിൽ നാടൻ |
ഭാഷ | തമിഴ് |
ദേശീയത | ഇന്ത്യൻ |
പൗരത്വം | ഇന്ത്യൻ |
അവാർഡുകൾ | Sahitya Akademi Award |
ബന്ധുക്കൾ | സരസ്വതി അമ്മാൾ (അമ്മ), ഗണപതിയാ പിള്ളൈ (അച്ഛൻ) |
ആധുനിക തമിഴ് സാഹിത്യകാരന്മാരിൽ പ്രമുഖനാണ് നാഞ്ചിൽ നാടൻ എന്ന പേരിലെഴുതുന്ന ജി. സുബ്രമണ്യം(ജനനം :31 ഡിസംബർ 1947). കേന്ദ്ര സാഹിത്യ അക്കാദമി പുരസ്‌കാരം നേടിയിട്ടുണ്ട്.
ജീവിതരേഖ
[തിരുത്തുക]കന്യാകുമാരി ജില്ലയിലെ വീര നാരായണമംഗലത്ത് ഗണപതിയാ പിള്ളൈയുടെയും സരസ്വതി അമ്മാളുടെയും മകനാണ്.[1][2] നാഞ്ചി നാട്ടുകാരൻ (കന്യാകുമാരി ജില്ലയിലെ അഗസ്തീശ്വരം, തോവാള താലൂക്കുകൾ ചേർന്നതാണ് നാഞ്ചിനാട്)എന്ന അർത്ഥത്തിലാണ് അദ്ദേഹം നാഞ്ചിൽ നാടൻ എന്ന തൂലികാ നാമം ഉപയോഗിക്കുന്നത്.[3] ഗണിതത്തിൽ ബിരുദാനന്ദര ബിരുദം നേടിയിട്ടുള്ള [4] ഇദ്ദേഹം കോയമ്പത്തൂരിലെ ബ്രോഡി ആൻഡ് കമ്പനിയിൽ ജോലി ചെയ്യുന്നു. ബോംബെ തമിഴ് സംഘത്തിന്റെ 'ഏട്' സാഹിത്യ മാസികയിൽ എഴുതിയാണ് നാഞ്ചിൽ സാഹിത്യ രംഗത്തെത്തുന്നത്. 1975 ൽ നാ. പാർത്ഥസാരഥിയുടെ ദീപം മാസികയിൽ വ്രതം എന്ന കഥയാണ് ആദ്യം പ്രസിദ്ധപ്പെടുത്തിയത്. 2002 ൽ നാഞ്ചിലിന്റെ തലൈകീഴ് വിഹിതങ്കൾ എന്ന നോവൽ ചൊല്ല മറന്ത കാതൽ എന്ന പേരിൽ സിനിമയാക്കപ്പെട്ടു.[5] 2010 ൽ ചൂടിയ പൂ ചുടർക എന്ന ചെറുകഥാ സമാഹാരത്തിന് കേന്ദ്ര സാഹിത്യ അക്കാദമിയുടെ ചെറുകഥക്കുള്ള പുരസ്കാരം ലഭിച്ചു.[6] നാഞ്ചിലിന്റെ എട്ടു ദിക്കും മദൈ യാനൈ എന്ന നോവൽ പഠിത്തുരൈ എന്ന പേരിൽ സിനിമയാക്കപ്പെട്ടു. .[7] ആറു നോവലുകളും രണ്ട് ചെറുകഥാ സമാഹാരങ്ങളും രണ്ട് കവിതാ സമാഹാരങ്ങളും പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്.[8] ഇംഗ്ലീഷ്, മലയാളം ഫ്രഞ്ച് ഭാഷകളിലേക്ക് നാഞ്ചിലിന്റെ കൃതികൾ പരിഭാഷപ്പെടുത്തപ്പെട്ടിട്ടുണ്ട്. നിരവധി സർവകലാശാലകളിൽ ഇവ പാഠപുസ്തകങ്ങളുമാണ്.[1]
കൃതികൾ
[തിരുത്തുക]നോവലുകൾ
[തിരുത്തുക]- തലൈകീഴ് വിഹിതങ്കൾ
- മാംസപടൈപ്പ്
- Enbiladanai veyilkayum
- മിതവൈ
- എട്ടു ദിക്കും മദൈയാനൈ
- സതുരംഗ കുതിരൈകൾ
കഥാ സമാഹാരങ്ങൾ
[തിരുത്തുക]- കോംബൈ(கோம்பை)
- ദൈവങ്ങൾ ആടുകൾ ഓനായ്കൾ
- വാക്കുപൊറുക്കികൾ
- ഉപ്പ്
- പേക്കൂത്ത്
- ഭ്രാന്ത്
- ചൂടിയ പൂ ചുടർക
- കൊങു തെർ വാഴ്ക്കൈ
കവിതാ സമാഹാരം
[തിരുത്തുക]- മണ്ണുള്ളി പാമ്പ്
- പച്ചൈ നായകി
- വഴുക്കുപ്പരൈ
കഥാതേരം
[തിരുത്തുക]- നാഞ്ചില്ല് നാട്ട് വെള്ളാറ്കളിന് വാഴ്കൈ
- നഞെന്ദ്രും അമുതെന്ദ്രും ഒന്ദ്രു
- നതിയിന് പിഴ്യന്ദ്രു നരുമ്പുനല്ല്ല ഇന്മൈ
- തീതും നന്ദ്രും
- തിഗംബ്രരം
- കാവലന് കാവന് എനിന്
- അംബരാതൂണി
- അകം സുർക്കെല്
- യെന്നപ്പഡി പാഡുവെനൊ?
- 2015 കൈമ്മന്ന് അലവു
പുരസ്കാരങ്ങൾ
[തിരുത്തുക]- ഇലക്കിയ സിന്തനൈ അവാർഡ്
- തമിഴ്നാട് സർക്കാരിന്റെ നല്ല നോവലിനുള്ള സാഹിത്യ പുരസ്കാരം
- കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ്
അവലംബം
[തിരുത്തുക]- ↑ 1.0 1.1 "நாஞ்சில் நாடனுக்கு சாகித்ய அகாதெமி விருது". Dina Mani. 21 December 2010. Archived from the original on 2011-08-14. Retrieved 21 December 2010.
- ↑ Dutt, Karthik Chandra (1999). Who's who of Indian Writers, 1999: A-M. Sahitya Akademi. p. 848. ISBN 978-81-260-0873-5.
- ↑ Nanjil Nadan, ``Nanjil Nattu Vellalar Vazhkai``(Tamil) - Ethnography of Vellalars of Nanjilnadu, Kalachuvadu Publication, Nagercoil, 2003, ISBN 81-87477-55-5, Page:21
- ↑ Kannadasan, Akila (24 December 2010). "The writerly life". The Hindu. Archived from the original on 2012-11-08. Retrieved 28 December 2010.
- ↑ RAO., SUBHA J (21 July 2003). "A study in contrast". The Hindu. Archived from the original on 2003-08-19. Retrieved 20 December 2010.
- ↑ "எழுத்தாளர் நாஞ்சில்நாடனுக்கு சாகித்ய அகாடமி விருது". Dinamalar (in തമിഴ്). 20 December 2010. Retrieved 20 December 2010.
- ↑ "Arya's 'Padithurai'". Indiaglitz. Archived from the original on 2009-12-13. Retrieved 20 December 2010.
- ↑ Kolappan, B (21 December 2010). "Sahitya Akademi award for Nanjil Nadan". The Hindu. Retrieved 21 December 2010.