എ. ശ്രീനിവാസ രാഘവൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
എ. ശ്രീനിവാസ രാഘവൻ
ജനനം 1905 ഒക്ടോബർ 23(1905-10-23)
കണ്ടിയൂർ, തിരുവയ്യാർ, തമിഴ് നാട്
മരണം ജനുവരി 5, 1975(1975-01-05) (69 വയസ്)
തൊഴിൽ എഴുത്തുകാരൻ

ഒരു തമിഴ് കവിയും അധ്യാപകനുമായിരുന്നു എ. ശ്രീനിവാസ രാഘവൻ (തമിഴ്: அ. சீனிவாச ராகவன், ജനനം. 23 ഒക്ടോബർ 1905 - മരണം. 5 ജനുവരി 1975),  അ.സി.റ എന്ന പേരിലായിരുന്നു അദ്ദേഹം കൂടുതലായി അറിയപ്പെട്ടിരുന്നത്.  (തമിഴ്: அ. சீ. ரா).

ജീവിതരേഖ[തിരുത്തുക]

തിരുവയ്യാറിനു സമീപത്തുള്ള കണ്ടിയൂരിൽ ജനിച്ചു.  നാഗപട്ടണത്തു നിന്നും പ്രാഥമിക വിദ്യാഭ്യാസം പൂർത്തിയാക്കി. തിരുച്ചിറപ്പള്ളിയിലെ സെന്റ്. ജോസഫ് കോളേജിൽ നിന്നും ബിരുദം നേടി.  ഈ കോളേജിലും പിന്നീട് ചെന്നൈയിലെ വിവേകാനന്ദ കോളേജിലും അധ്യാപകനായി ജോലി ചെയ്തിരുന്നു. ത്രിവേണി, ചിന്തനൈ എന്ന പേരിൽ രണ്ട് മാസികകൾ അദ്ദേഹം പുറത്തിറക്കിയിരുന്നു.  വകുലാപറണൻ (തമിഴ്: வகுளாபரணன்). എന്ന തൂലികാനാമത്തിലായിരുന്നു അദ്ദേഹം എഴുതിയിരുന്നത്. തിരുനെൽവേലിയിലും ചെന്നൈയിലുമുള്ള വിവിധ കോളേജുകളിൽ ശ്രീനിവാസ രാഘവൻ ജോലി ചെയ്തിരുന്നു. 1951 മുതൽ 1969 വരെ തൂത്തുക്കുടിയിലെ വി.ഒ.സി കോളേജിലെ പ്രിൻസിപ്പൽ ആയിരുന്നു.[1][2] 1968ൽ വെള്ളൈ പറവൈ എന്ന കൃതിയ്ക്ക് കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ചു. [3] 1975ൽ അനതരിച്ചു. 2005ൽ ശ്രീനിവാസ രാഘവന്റെ സമ്പൂർണ കൃതികൾ പ്രസിദ്ധീകരിച്ചിരുന്നു.[4][5]

കൃതികൾ[തിരുത്തുക]

 • വെള്ളൈ പറവൈ (കവിതാസമാഹാരം)
 • നികുംബലൈ
 • അവൻ അമരൻ

ഗൗതമി

 • ഉദയ കന്നി
 • മേൽ കാറ്റ്
 • ഇലക്കിയ മലർകൾ
 • Kകാവിയ അരങ്കിൽ
 • ഗുരുദേവരിൻ കുറൾ
 • പുതു മെരുതു
 • ഭാരതിയിൻ കുറൾ
 • നമ്മാഴ്വാർ

അവലംബം[തിരുത്തുക]

അധിക വായനയ്ക്ക്[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=എ._ശ്രീനിവാസ_രാഘവൻ&oldid=2521629" എന്ന താളിൽനിന്നു ശേഖരിച്ചത്