വിശ്വരൂപം (ചലച്ചിത്രം)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

ലുവ പിഴവ് ഘടകം:Redirect-ൽ 65 വരിയിൽ : could not parse redirect on page "വിശ്വരൂപം"

വിശ്വരൂപം
Theatrical poster
സംവിധാനം കമലഹാസൻ
നിർമ്മാണം
 • Chandra Haasan
 • Kamal Haasan
രചന കമലഹാസൻ
Atul Tiwari
അഭിനേതാക്കൾ കമലഹാസൻ
Pooja Kumar
Andrea Jeremiah
രാഹുൽ ബോസ്
Jaideep Ahlawat
സംഗീതം Shankar-Ehsaan-Loy
ഛായാഗ്രഹണം Sanu Varghese
ഗാനരചന Vairamuthu
ചിത്രസംയോജനം Mahesh Narayanan
സ്റ്റുഡിയോ Raaj Kamal Films International
വിതരണം PVP Films
റിലീസിങ് തീയതി
 • 30 January 2013 (Tamil)
 • 1 February 2013 (Hindi)
സമയദൈർഘ്യം 147 minutes [1]
രാജ്യം India
ഭാഷ
ബജറ്റ് 95 crore (US)[2][3]

കമലഹാസൻ സംവി‌ധാനവും നിർമ്മാണവും നിർവ്വഹിച്ച് 2013 ജനുവരി മാസം പുറത്തിറങ്ങിയ ഒരു തമിഴ് ചലച്ചിത്രമാണു വിശ്വരൂപം. ഈ ചിത്രത്തിലെ പ്രധാന കഥാപാത്രത്തെയും കമലഹാസൻ തന്നെയാണു അവതരിപ്പിച്ചിരിക്കുന്നത്. പൂജ കുമാർ, രാഹുൽ ബോസ്, ആൻഡ്രീയ ജെറീമിയ, ജയ്ദീപ് അഹ്ലാദ് എന്നിവർ മറ്റു പ്രധാന വേഷങ്ങളിൽ അഭിനയിച്ചിരിക്കുന്നു.

തീവ്രവാദവിരുദ്ധ യുദ്ധത്തിന്റെ മറവിൽ മുസ്‌ലിം സമുദായത്തെ മൊത്തം അപകീർത്തിപ്പെടുത്തുന്ന തരത്തിലാണ് ചലച്ചിത്രം നീങ്ങുന്നതെന്ന് വിലയിരുത്തുന്നവരുണ്ട്[4][5].

എതിർപ്പുകൾ[തിരുത്തുക]

വിശ്വാസികളെ ഭീകരവാദികളായി ചിത്രീകരിക്കുന്നതായി ആരോപിച്ച് ചില മുസ്‌ലിം സംഘടനകൾ ചിത്ര പ്രദർശനത്തിനെതിരെ എതിർപ്പുയർത്തിയിരുന്നു. തമിഴ്‌നാട്ടിലെ മുസ്‌ലിം സംഘടനകളുടെ എതിർപ്പിനെത്തുടർന്ന് ജയലളിത സർക്കാർ ചിത്രത്തിന്റെ പ്രദർശനാനുമതി രണ്ടാഴ്ചത്തേക്ക് തടഞ്ഞു. തമിഴ്‌നാട്ടിൽ വിശ്വരൂപം പ്രദർശിപ്പിക്കണമെങ്കിൽ ചിത്രം വീണ്ടും എഡിറ്റ് ചെയ്യണമെന്ന് സർക്കാർ നിർദ്ദേശം നൽകി.[6] മദ്രാസ് ഹൈക്കോടതി സിംഗിൾ ബഞ്ച് പ്രദർശാനുമതി നൽകി ഉത്തരവ് പുറപ്പെടുവിച്ചെങ്കിലും ഡിവിഷൻ ബഞ്ച് സ്‌റ്റേ ചെയ്തു. തന്റെ സിനിമയ്‌ക്കെതിരെയുള്ള നീക്കം സാസ്‌കാരിക ഭീകരവാദമാണെന്ന് കമൽ പ്രതികരിച്ചിരുന്നു.

പിന്തുണയും ഐക്യദാർഢ്യവും[തിരുത്തുക]

വിശ്വരൂപം സിനിമ നിരോധനത്തിനെതിരെ സിനിമ പോസ്റ്റർ പതിച്ച് സി.പി.ഐ.എം പോളിറ്റ് ബ്യൂറോ അംഗം എം.എ. ബേബി ഐക്യദാർഡ്യം പ്രഖ്യാപിക്കുന്നു

വിശ്വരൂപം സിനിമയെ സമുദായ വിരോധം ആരോപിച്ച്‌ നിരോധിക്കാൻ ശ്രമിക്കുന്നത്‌ ജനാധിപത്യപരമല്ല എന്നു ചൂണ്ടിക്കാട്ടി സി.പി.ഐ.എം, സി.പി.ഐ,[7] നേതൃത്ത്വവും പുരോഗമന പ്രസ്ഥാനങ്ങളും സിനിമ പ്രദർശനത്തിന് പിന്തുണയും ഐക്യദാർഢ്യവും നൽകി രംഗത്തെത്തിയിരുന്നു.[8]

അവലംബം[തിരുത്തുക]

 1. "VISHWAROOPAM (12A)". British Board of Film Classification. ശേഖരിച്ചത് 2013 January 11. 
 2. Sangeetha Kandavel (2012-12-28). "Kamal Haasan firms up DTH plans for 'Vishwaroopam'". The Economic Times. ശേഖരിച്ചത് 2013-01-07. 
 3. The Hindu (12 January 2013), Is the big screen enough? SUDHISH KAMATH
 4. "മനുഷ്യവിരുദ്ധതയുടെ ആഘോഷങ്ങൾ" (ഭാഷ: മലയാളം). മലയാളം വാരിക. 2013 ഫെബ്രുവരി 22. ശേഖരിച്ചത് 2013 ഫെബ്രുവരി 19. 
 5. "കവർസ്റ്റോറി" (ഭാഷ: മലയാളം). മാധ്യമം ആഴ്ചപ്പതിപ്പ് ലക്കം 781. 2013 ഫെബ്രുവരി 11. ശേഖരിച്ചത് 2013 മെയ് 20. 
 6. "വിശ്വരൂപം പ്രദർശിപ്പിക്കുന്നതിന് സ്റ്റേ". മാതൃഭൂമി. 2013 ജനുവരി 30. ശേഖരിച്ചത് 2013 ജനുവരി 30. 
 7. http://www.deshabhimani.com/newscontent.php?id=257331
 8. http://www.cpimkerala.org/press-release-archive-details.php?id=35#.UQk2OmaKm01

പുറമെ നിന്നുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=വിശ്വരൂപം_(ചലച്ചിത്രം)&oldid=2333038" എന്ന താളിൽനിന്നു ശേഖരിച്ചത്