മരുതനായഗം പിള്ള

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(മരുതനായകം എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ആർക്കോട്ട് നവാബിന്റെ സേനാനായകനും പിന്നീട് ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യ കമ്പനിയുടെ തദ്ദേശീയ സേനാനായകനും 1758-ൽ മധുര തിരുനൽവേലി ഗവർണർ എന്നീ പദവികൾ വഹിച്ചിരുന്ന വ്യക്തിയാണ് മരുതനായഗം എന്ന പേരിലറിയപ്പെട്ട മുഹമ്മദ് യൂസുഫ് ഖാൻ (ജീവിതകാലം: 1725 - 1764 ഒക്ടോബർ 15).[1][2]

ആദ്യകാല ജീവിതം[തിരുത്തുക]

1725-ൽ ഹിന്ദു വെള്ളാള കുടുംബത്തിൽ ജനിച്ച ഖാന്റെ പേരു മധുരനായഗം പിള്ള എന്നായിരുന്നു.[3] ചെറുപ്പത്തിലെ മാതാപിതാക്കളെ അനുസരിക്കാത്ത ഖാൻ നാടു വിട്ടു പോവുകയും ഇസ്ലാം മതം സ്വീകരിച്ച് മുഹമ്മദ് യൂസുഫ് ഖാൻ എന്ന പേരു മാറ്റുകയും ചേയ്തു.[4]

സൈനിക ജീവിതം[തിരുത്തുക]

ആർക്കോട്ട് നവാബിന്റെ സേനയിൽ സേവനം തുടങ്ങിയ ഖാൻ സുബൈദാർ ആയതിനു ശേഷമാണ് ബ്രിട്ടീഷ് സേനയിൽ പ്രവേശിച്ചത്. ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യ കമ്പനിനിയുടെ ശിപായി സൈനിക കമ്പനിയിൽ സുബൈദാർ ആയി ഖാൻ നിയമിതനായി.[5] ബ്രിട്ടീഷ് സേനയിലെ തദ്ദേശിയ സേനാനായകനായ ആദ്യത്തെ ഇന്ത്യക്കാരനായിരുന്നു ഖാൻ.[1] ബ്രിട്ടീഷ് സൈനിക മെഡൽ കരസ്ഥമാക്കിയ ആദ്യത്തെ ഭാരതീയനും ഖാൻ തന്നെയാണ്. 1754-ൽ സ്ട്രിൻഗർ ലോറൻസാണ് പുരസ്കാരം സമ്മാനിച്ചത്.[1]

മരണം[തിരുത്തുക]

1764 ഒക്ടോബർ 15-ന് ആർക്കോട്ട് നവാബ് മുഹമ്മദ് അലിയുടെ കൽപ്പന പ്രകാരം യൂസഫിനെ ബ്രിട്ടീഷ് പാളയത്തിനു മുൻപിൽ തൂക്കിലേറ്റി കൊന്നു.[6]

അവലംബം[തിരുത്തുക]

  1. 1.0 1.1 1.2 "The First War of Independence?". ദി ഹിന്ദു. Archived from the original on 2014-01-29. Retrieved 2014-01-29.
  2. Yusuf Khan, the rebel commandant, by S.C. Hill. S.C. Hill. 1914.
  3. SC Hill, p1
  4. SC Hill, p1
  5. SC Hill, p3
  6. Yusuf Khan, the rebel commandant. p. ix. {{cite book}}: |first1= missing |last1= (help); Cite has empty unknown parameter: |1= (help)

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=മരുതനായഗം_പിള്ള&oldid=3788650" എന്ന താളിൽനിന്ന് ശേഖരിച്ചത്