ശേഖർ കപൂർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
ശേഖർ കപൂർ
Shekhar kapur 02.jpg
ശേഖർ കപൂർ , 2008
ജനനം (1945-12-06) 6 ഡിസംബർ 1945 (പ്രായം 74 വയസ്സ്)
ജീവിത പങ്കാളി(കൾ)സുചിത്ര കൃഷ്ണമൂർത്തി (1999-2007)
വെബ്സൈറ്റ്http://www.shekharkapur.com/ഔദ്യോഗിക വെബ്സൈറ്റ്

ഒരു ഇന്ത്യൻ സംവിധായകനും, നടനും, നിർമ്മാതാവുമാണ് ശേഖർ കപൂർ(ജനനം: 6 ഡിസംബർ 1945)

പ്രശസ്ത ഹിന്ദി ചലച്ചിത്രനടൻ ദേവാനന്ദിന്റെ സഹോദരിയുടെ മകനാണ്. മാസൂം(1983), മിസ്റ്റർ ഇന്ത്യ(1987) തുടങ്ങിയ ബോളിവുഡ് ചിത്രങ്ങളുടെ സംവിധായകനാണ്. ചമ്പൽ കൊള്ളക്കാരിയായിരുന്ന ഫൂലൻ ദേവിയുടെ ജീവിതത്തെ ആസ്പദമാക്കി 1994-ൽ നിർമ്മിച്ച ‘ബാൻഡിറ്റ് ക്വീൻ’ എന്ന ചിത്രത്തിലൂടെ അന്താരാഷ്ടപ്രശസ്തി നേടി. എലിസബത്ത് 1 രാജ്ഞിയുടെ ജീവിതത്തെ ആസ്പദമാക്കി കപൂർ സംവിധാനം ചെയ്ത ‘’എലിസബത്ത്’’(1998), ‘’ ’എലിസബത്ത്’’: ദി ഗോൾഡൻ ഏജ്’’(2007) എന്നീ ചിത്രങ്ങൾക്ക് ഏഴ് അക്കാഡമി അവാർഡ് നാമനിർദ്ദേശങ്ങൾ ലഭിക്കുകയുണ്ടായി.[1]. വിശ്വരൂപം(2013) എന്ന ചിത്രത്തിൽ റോ ഉദ്യോഗസ്ഥനായ കേണൽ ജഗന്നാഥ് എന്ന വേഷം ച്യ്തു[2].

ബ്രിട്ടീഷ് പർവതാരോഹകനായിരുന്ന ജോർജ്ജ് മാലറിയുടെ ജീവിതത്തെ ആധാരമാക്കി ജൂലിയ റോബർട്ട്സ് നിർമ്മിക്കുന്ന മാലറി എന്ന ചിത്രത്തിന്റെ സംവിധാനമാണ് കപൂറിന്റെ പുതിയ സംരംഭം[3].

.2000-ത്തിൽ പദ്മശ്രീ ബഹുമതി ലഭിച്ചു.

സംവിധാനം ചെയ്ത ചിത്രങ്ങൾ[തിരുത്തുക]

വർഷം ചിത്രം
1983 മാസൂം
1987 മിസ്റ്റർ ഇന്ത്യ
1989 ജോഷീലേയ് (സഹസംവിധാനം)
1989 ദുശ്മനി: എ വയലന്റ് ലവ് സ്റ്റോറി (സഹസംവിധാനം)
1994 ബാൻഡിറ്റ് ക്വീൻ
1998 എലിസബത്ത്
2002 ദി ഫോർ ഫെതേഴ്സ്
2007 എലിസബത്ത്: ദി ഗോൾഡൻ ഏജ്]]
2008 ന്യൂയോർക്ക്, ഐ ലവ് സ്റ്റോറി
2009 പാസേജ്
2013 ത്രീ ആപ്പിൾസ് ഫെൽ ഫ്രം ഹെവൻ
2015 പാനി (നിർമ്മാണത്തിൽ)
2013 മാലറി (ഭാവി പദ്ധതി)

അവലംബം[തിരുത്തുക]

  1. എലിസൺ, മൈക്കൽ (18 മാർച്ച് 1999). "ബാർഡ് ബാറ്റിൽസ് ഫോർ ഓസ്ക്കാർ". ദി ഗാർഡിയൻ. ലണ്ടൻ.
  2. "വിശ്വരൂപത്തിൽ വന്നത് കമലിനോടൊപ്പം അഭിനയിക്കാൻ മാത്രം -ശേഖർ കപൂർ". ടിവി നൗ. കൊടൈക്കനാൽ. 26 ഡിസംബർ 2013.
  3. "വ്യത്യസ്തതയുടെ കൈയൊപ്പുമായി ശേഖർ കപൂർ വീണ്ടും". മാതൃഭൂമി. 26 ഏപ്രിൽ 2010.

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ശേഖർ_കപൂർ&oldid=2345590" എന്ന താളിൽനിന്ന് ശേഖരിച്ചത്