Jump to content

ജോർജ്ജ് മാലറി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ജോർജ്ജ് മാലറി
ജനനം
ജോർജ്ജ് ഹെർബർട്ട് ലെയ്ഗ് മല്ലോറി

(1886-06-18)18 ജൂൺ 1886
മോബ്ബർലി, ചെഷയർ, ഇംഗ്ലണ്ട്
മരണം8–9 ജൂൺ 1924 (37 വയസ്)
കലാലയംകേംബ്രിഡ്ജ് യൂണിവേഴ്സിറ്റി
തൊഴിൽഅദ്ധ്യാപകൻ, പർവ്വതാരോഹകൻ
ജീവിതപങ്കാളി(കൾ)റൂത്ത്
Military career
ദേശീയതUnited Kingdom
വിഭാഗംBritish Army
ജോലിക്കാലം1915-1918
പദവിLieutenant
യുദ്ധങ്ങൾWorld War I
1921 എവറസ്റ്റ് പര്യവേക്ഷണസംഘം: മാലറി പിൻ നിരയിൽ വലത്. Bullock at left on rear row

1920 കാലഘട്ടത്തിലെആദ്യത്തെ മൂന്ന് എവറസ്റ്റ് പര്യവേക്ഷണസംഘങ്ങളിൽ അംഗമായിരുന്ന ബ്രിട്ടിഷ് പർവ്വതാരോഹകനായിരുന്നു ജോർജ്ജ് മാലറി (ജീവിതകാലം: 18 ജൂൺ 1886 – 8,(9)-ജൂൺ 1924). 1924 ൽ എവറസ്റ്റ്‌ കൊടുമുടി കീഴടക്കാനുള്ള ആദ്യ ശ്രമത്തിൽ തന്നെ മാലറിയെയും കൂട്ടുകാരനായ ആരോഹകൻ ആൻഡ്രൂ ഇർവിനെയും എവറസ്റ്റിന്റെ വടക്കു കിഴക്കൻ മലമടക്കുകളിൽ വച്ച് കാണാതാവുകയാണുണ്ടായത്. കൊടുമുടിയിലേയ്ക്ക് ഏകദേശം 800 അടി മാത്രം അവശേഷിച്ചിരിയ്ക്കെയാണ് അപകടം ഉണ്ടായതെന്നു കരുതുന്നു. ഒരു പർവ്വതാരോഹക സംഘം 1999 മെയ് 1 നു മാലറിയുടെ ശരീരാവശിഷ്ടങ്ങൾ കണ്ടെടുക്കുന്നതുവരെ 75 വർഷക്കാലത്തേയ്ക്ക് മാലറിയുടെ ദുരന്തത്തെപ്പറ്റി വ്യക്തമായ അറിവ് പുറംലോകത്തിന് ഉണ്ടായിരുന്നില്ല. മാലറിയും ഇർവിനും കൊടുമുടി കീഴടക്കിയിട്ടുണ്ടോ എന്ന വസ്തുത ഇപ്പോഴും സ്ഥിതീകരിയ്ക്കപ്പെടാതെ തുടരുന്നു.

പുറംകണ്ണികൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=ജോർജ്ജ്_മാലറി&oldid=3915807" എന്ന താളിൽനിന്ന് ശേഖരിച്ചത്