രാജീവ് മേനോൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
രാജീവ് മേനോൻ
ജനനം (1963-04-20) 20 ഏപ്രിൽ 1963  (60 വയസ്സ്)
കൊച്ചി, കേരളം, ഇന്ത്യ
തൊഴിൽചലച്ചിത്ര ഛായാഗ്രാഹകൻ, സിനിമ സംവിധായകൻ
ജീവിതപങ്കാളി(കൾ)Latha Menon
മാതാപിതാക്ക(ൾ)

ഒരു മലയാള ചലച്ചിത്ര ഛായാഗ്രാഹകനും ചലച്ചിത്രസംവിധായകനുമാണ് 'രാജീവ് മേനോൻ'. മിൻസാര കനവ്, കണ്ടുകൊണ്ടേൻ കണ്ടുകൊണ്ടേൻ എന്നീ രണ്ട് ചിത്രങ്ങൾ ഇതുവരെ സംവിധാനം ചെയ്തിട്ടുണ്ട്.[1] ആദ്യ ചിത്രമായ മിൻസാര കനവ് സാമ്പത്തികവിജയത്തിന് പുറമേ പ്രേക്ഷകശ്രദ്ധ പിടിച്ചുപറ്റിയ ഒരു ചിത്രം കൂടിയായിരുന്നു. കൂടാതെ ഈ ചിത്രത്തിന് ഒട്ടനേകം ദേശയീയപുരസ്കാരങ്ങളും ലഭിച്ചിട്ടുണ്ട്. മമ്മൂട്ടി, ഐശ്വര്യ റായ്, അജിത് കുമാർ, തബ്ബു എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി സംവിധാനം ചെയ്ത കണ്ടുകൊണ്ടേൻ കണ്ടുകൊണ്ടേൻ ആണ് രണ്ടാമത്തെ ചിത്രം.[2] സംവിധാനത്തിന് പുറമെ ഈ ചിത്രത്തിന്റെ തിരക്കഥയും രാജീവ് മേനോൻ തന്നെയായിരുന്നു. ഈ ചിത്രം മികച്ച സംവിധായകനുള്ള ഫിലിം ഫെയർ അവാർഡ് നേടി. സംവിധാനത്തിന് പുറമെ രാജീവ് മേനോൻ പ്രൊഡക്ഷൻസ് എന്ന പേരിൽ നിർമ്മാണവും മൈൻഡ് സ്ക്രീൻ എന്ന പേരിൽ ഒരു ഫിലിം ഇൻസ്റ്റിറ്റ്യൂട്ടും തുടങ്ങി.[3] ഫാസിൽ സംവിധാനം ചെയ്ത ഹരികൃഷ്ണൻസിൽ രാജീവ് മേനോൻ അഭിനയിച്ചിട്ടുണ്ട്.[4][5] പ്രശസ്ത പിന്നണിഗായികയായിരുന്ന കല്യാണി മേനോൻ ആണ് രാജീവ് മേനോന്റെ അമ്മ.

സിനിമകൾ[തിരുത്തുക]

സംവിധായകനായി[തിരുത്തുക]

 • 1997 - മിൻസാര കനവ്
 • 2000 - കണ്ടുകൊണ്ടേൻ കണ്ടുകൊണ്ടേൻ
 • 2018 - സർവം താള മയം

ചലച്ചിത്ര ഛായാഗ്രാഹകനായി[തിരുത്തുക]

 • 1991 - ചൈതന്യ
 • 1992 - ചെലുവി
 • 1995 - ബോംബെ
 • 2004 - മോർണിംഗ് രാഗ
 • 2007 - ഗുരു
 • 2013 - കടൽ
 • 2018 - വിധു വിനോദ് ചോപ്രയുടെ സിനിമ

നടനായി[തിരുത്തുക]

മ്യൂസിക്ക് വീഡിയോസ്[തിരുത്തുക]

നിർമ്മാതാവായി[തിരുത്തുക]

 • 2001 - ഉസെലെ ഉസെലെ - തമിഴ് പോപ് ആൽബം - ഗായകർ: ശ്രീനിവാസ്, കാർത്തിക്, ടിമ്മി

അവലംബം[തിരുത്തുക]

 1. Sudhish Kamath. "Look what's brewing". The Hindu.
 2. "The Hindu: Breaking News, India News, Elections, Bollywood, Cricket, Video, Latest News & Live Updates". The Hindu.
 3. "Tamil Nadu / Chennai News : Study at Rajiv Menon's institute". The Hindu. 2006-05-05. Archived from the original on 2009-12-16. Retrieved 2012-02-04.
 4. "I have 6 scripts that are ready: Rajiv Menon". The Times of India.
 5. "Rajiv Menon's institute offers course in cinematography". The Hindu.

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=രാജീവ്_മേനോൻ&oldid=3642839" എന്ന താളിൽനിന്ന് ശേഖരിച്ചത്