ജി. തിലകവതി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
ജി. തിലകവതി
പ്രമാണം:Thilakavathi G.jpg
ജനനം
ധർമ്മപുരി ജില്ല
ദേശീയതഭാരതീയ
പൗരത്വംഭാരതീയ
പുരസ്കാരങ്ങൾകേന്ദ്ര സാഹിത്യ അക്കാദമി അവാർഡ്

പ്രമുഖയായ തമിഴ് സാഹിത്യകാരിയാണ് ജി. തിലകവതി. നോവലിനുള്ള കേന്ദ്ര സാഹിത്യ അക്കാദമി പുരസ്‌കാരം നേടിയിട്ടുണ്ട്. തമിഴ്‌നാട് ഡയറക്ടർ ജനറൽ ഓഫ് പോലീസായി പ്രവർത്തിച്ചിട്ടുണ്ട്. ഇപ്പോൾ യൂണിഫോർമ്ഡ് സർവ്വീസസ് റിക്രൂട്ട്മെന്റ് ബോർഡ് ഡയറക്ടറാണ്.

ജീവിതരേഖ[തിരുത്തുക]

ധർമ്മപുരിയിൽ ജനിച്ച തിലകവതി വെല്ലൂർ ആക്സിലിയം കോളേജിലും മദിരാശി സ്റ്റെല്ലാ മേരി കോളേജിലും പഠിച്ചു. 1976 ൽ തമിഴ്നാട്ടിൽ നിന്ന് ഐ.പി.എസ് സെലക്ഷൻ ലഭിക്കുന്ന ആദ്യ വനിതയായി. 1987 ൽ ആദ്യ കവിത ദിനകരനിൽ പ്രസിദ്ധപ്പെടുത്തി.'തേയുമോ സൂര്യൻ' എന്ന ആദ്യ കൃതിയും അരസികൾ ആളുവതില്ലൈ എന്ന കൃതിയും തമിഴ്നാട് സർക്കാരിന്റെ പുരസ്കാരങ്ങൾ നേടുകയുണ്ടായി. പത്നി പെൺ (1983) എന്ന നോവൽ സിനിമയാക്കുകയുണ്ടായി. വാർത്തൈ തവറി വിട്ടാൽ, അരസികൾ ആളുവതില്ലൈ, മുപ്പതു കോടി മുകങ്ങൾ തുടങ്ങിയവ ചെലിവിഷൻ പരമ്പരകളായിട്ടുണ്ട്. സാഹിത്യ അക്കാദമിക്കു വേണ്ടി നിരവധി ചെറുകഥകൾ പരിഭാഷപ്പെടുത്തിയിട്ടുണ്ട്.[1] 2005 ൽ കൽമരം എന്ന നോവലിന്റെ രചനയ്ക്ക് കേന്ദ്ര സാഹിത്യ അക്കാദമി പുരസ്‌കാരം ലഭിച്ചു.[2][3]തമിഴ്‌നാട്ടിലെ അഡീഷണൽ ഡയറക്ടർ ജനറൽ ഓഫ് പോലീസ്, വിജിലൻസ് ഡയറക്ടർ, ഇൻസ്പെക്ടർ ജനറൽ ഓഫ് പോലീസ് എന്നീ പദവികൾ വഹിച്ചിട്ടുണ്ട്.[4][5]

കൃതികൾ[തിരുത്തുക]

നോവലുകൾ[തിരുത്തുക]

 • കൽമരം
 • വാർത്തൈ തവറിവിട്ടാൽ
 • മുപ്പതു കോടി മുകങ്കൾ
 • നാളൈ എനതു രാജാങ്കം
 • പത്നി പെൺ
 • കനവൈ ചൂടിയ നച്ചത്തിരം
 • ഒരു ആത്മാവിൻ ഡയറി ചില വരങ്കൾ
 • ഉനക്കാകവാ നാൻ

ചെറുകഥാ സമാഹാരങ്ങൾ[തിരുത്തുക]

 • അരസികൾ ആളുവതില്ലൈ
 • തേയുമോ സൂര്യൻ

കവിതാ സമാഹാരങ്ങൾ[തിരുത്തുക]

 • അലൈ പുരളും കരയോരം

പുരസ്കാരങ്ങൾ[തിരുത്തുക]

 • നോവലിനുള്ള കേന്ദ്ര സാഹിത്യ അക്കാദമി പുരസ്‌കാരം (2005)

അവലംബം[തിരുത്തുക]

 1. "Sunday Celebrity: Thilagavathy I P S shining both in career and literature". Asian Tribune. 29 November 2009. ശേഖരിച്ചത് 14 June 2010.
 2. "Tamil Sahitya Akademi Awards 1955-2007". Sahitya Akademi Official website. മൂലതാളിൽ നിന്നും Jan 24, 2012-ന് ആർക്കൈവ് ചെയ്തത്.
 3. "G. Thilagavathi becomes AGDP". Nakkeeran. 9 June 2010. ശേഖരിച്ചത് 14 June 2010.
 4. "A programme to celebrate womanhood". The Hindu. 13 March 2006. ശേഖരിച്ചത് 14 June 2010.
 5. "Pudukottai litterateurs honour writer". The Hindu. 21 April 2007. ശേഖരിച്ചത് 14 June 2010.

പുറം കണ്ണികൾ[തിരുത്തുക]

Persondata
NAME Thilakavathi, G.
ALTERNATIVE NAMES
SHORT DESCRIPTION Indian police officer
DATE OF BIRTH
PLACE OF BIRTH
DATE OF DEATH
PLACE OF DEATH
"https://ml.wikipedia.org/w/index.php?title=ജി._തിലകവതി&oldid=1933970" എന്ന താളിൽനിന്ന് ശേഖരിച്ചത്