മനോ (ഗായകൻ)
ദൃശ്യരൂപം
(Mano (singer) എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
മനോ | |
---|---|
പശ്ചാത്തല വിവരങ്ങൾ | |
ജന്മനാമം | നാഗൂർ ബാബു |
ജനനം | വിജയവാഡ, ഇന്ത്യ | ഒക്ടോബർ 26, 1965
വിഭാഗങ്ങൾ | പിന്നണിഗായകൻ, കർണാടിക് സംഗീതം |
തൊഴിൽ(കൾ) | ഗായകൻ , അഭിനേതാവ്, നിർമ്മാതാവ് |
ഉപകരണ(ങ്ങൾ) | ഗായകൻ |
വർഷങ്ങളായി സജീവം | 1984 – മുതൽ |
Spouse(s) | ജമീല |
ഒരു തെന്നിന്ത്യൻ ചലച്ചിത്രപിന്നണിഗായകനാണ് മനോ (തെലുഗു:మనో). തെലുഗു,കന്നട,മലയാളം,തമിഴ്,ബംഗാളി, ഹിന്ദി എന്നീ ഭാഷകളിൽ അദ്ദേഹം പാടുന്നു. കാതലൻ എന്ന തമിഴ് ചിത്രത്തിലെ "മുക്കാല മുക്കാബുല..", ഉള്ളത്തൈ അല്ലി താ എന്ന ചിത്രത്തിലെ "അഴകിയ ലൈല..", മുത്തുവിലെ "തില്ലാന.." എന്നീ ജനപ്രിയ ഗാനങ്ങളിലൂടെ മനോ പ്രശസ്തിയിലേക്കുയർന്നു.
ജീവിതം
[തിരുത്തുക]ഒരു മുസ്ലിം കുടുംബത്തിൽ ജനിച്ച മനോവിന്റെ യഥാർഥ നാമം നാഗൂർ ബാബു എന്നാണ്. ഇളയരാജയാണ് അദ്ദേഹത്തിന്റെ നാമം മനോ എന്നാക്കിയത്. പ്രശസ്ത വോക്കലിസ്റ്റ് നേദാനുരി കൃഷ്ണമൂർത്തിയിൽ നിന്ന് അദ്ദേഹം കർണാടിക് സംഗീതം അഭ്യസിച്ചു.