സൗന്ദര്യ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
സൗന്ദര്യ
ജനനം
സൗമ്യ

(1972-07-18)ജൂലൈ 18, 1972
മരണംഏപ്രിൽ 17, 2004(2004-04-17) (പ്രായം 31)
GKVK ക്യാമ്പസ്, ഇന്ത്യ
മറ്റ് പേരുകൾസൗന്ദര്യ
തൊഴിൽചലച്ചിത്രനടി
സജീവ കാലം1992 - 2004
ഉയരം5.7"
ജീവിതപങ്കാളി(കൾ)ജി. എസ്. രഘു

തെന്നിന്ത്യൻ ചലച്ചിത്രമേഖലയിലെ ഒരു നടിയായിരുന്നു സൗന്ദര്യ (കന്നഡ: ಸೌಂದರ್ಯ)(ജൂലൈ 18, 1972 - ഏപ്രിൽ 17, 2004). കന്നട, തെലുങ്ക്, തമിഴ്, മലയാളം എന്നീ ഭാഷകളിൽ സൗന്ദര്യ അഭിനയിച്ചിട്ടുണ്ട്. 12 വർഷത്തെ അഭിനയ കാലഘട്ടത്തിൽ 100-ലധികം ചിത്രങ്ങളിൽ സൗന്ദര്യ അഭിനയിച്ചു.

അഭിനയ ജീവിതം[തിരുത്തുക]

1992-ൽ പുറത്തിറങ്ങിയ ഗന്ധർവ എന്ന കന്നട ചിത്രമാണ് സൗന്ദര്യയുടെ ആദ്യ ചിത്രം. പിന്നീട് എം.ബി.ബി.എസ് പഠനകാലത്ത് അമ്മൊരു എന്ന ചിത്രത്തിൽ സൗന്ദര്യ അഭിനയിക്കുകയും ആ സിനിമയുടെ വിജയത്തോടെ പഠിത്തം അവസാനിപ്പിക്കുകയും ചെയ്തു.

ഹിന്ദിയിൽ അമിതാബ് ബച്ചൻ നായകനായി അഭിനയിച്ച സൂര്യവംശം എന്ന ചിത്രത്തിൽ അഭിനയിച്ചത് വളരെയധികം ജനശ്രദ്ധ നേടി. അഭിനയം കൂടാതെ സൗന്ദര്യ ദ്വീപ എന്ന ചിത്രം നിർമ്മിക്കുകയും ചെയ്തു. ഗിരീഷ് കാസറവള്ളി സംവിധാനം ചെയ്ത ഈ ചിത്രം ധാരാളം ദേശീയ, സംസ്ഥാന ചലച്ചിത്രപുരസ്കാരങ്ങൾ നേടുകയുണ്ടായി. സൗന്ദര്യയുടെ അവസാനത്തെ ചിത്രം കന്നട ചിത്രമായ ആപ്തമിത്ര ആയിരുന്നു. മലയാളചിത്രമായ മണിച്ചിത്രത്താഴിന്റെ കന്നഡ റീമേക്ക് ആയിരുന്നു ആ ചിത്രം.

തെന്നിന്ത്യൻ ചലച്ചിത്ര മേഖലയിൽ പ്രധാന നായകന്മാരാ‍യ രവിചന്ദ്രൻ, വിഷ്ണുവർദ്ധൻ, രജനികാന്ത്, ചിരഞ്ജീവി, കമലഹാസൻ, മമ്മൂട്ടി, മോഹൻലാൽ, ജയറാം എന്നിവരുടെ കൂടെ അഭിനയിച്ചതുകൂടാതെ ബോളിവുഡ് നടനായ അമിതാബ് ബച്ചന്റെ കൂടെയും സൗന്ദര്യ നായികയായി അഭിനയിച്ചിട്ടുണ്ട്.

ആദ്യ ജീവിതം[തിരുത്തുക]

വ്യവസായിയും, ചലച്ചിത്ര എഴുത്തുകാരനുമായ കെ.എസ്.സത്യനാരായണന്റെ മകളായി ബെങ്കളൂരുവിലാണ് സൗന്ദര്യ ജനിച്ചത്.

സ്വകാര്യ ജീവിതം[തിരുത്തുക]

ഒരു ബ്രാഹ്മണ കുടുംബത്തിലാണ് സൗന്ദര്യ ജനിച്ചത്. തന്റെ കളിക്കൂട്ടുകാരനും ബന്ധുവുമായ ജി.എസ്. രഘുവിനെ 27, ഏപ്രിൽ 2003ൽ വിവാഹം ചെയ്തു.

മരണം[തിരുത്തുക]

2004, ഏപ്രിൽ 17 ന് ബെംഗളുരുവിലുണ്ടായ ഒരു വിമാന അപകടത്തിൽ സൗന്ദര്യ മരണമടഞ്ഞു. ഒരു ചെറിയ സ്വകാര്യ വിമാനത്തിൽ യാത്ര തുടങ്ങിയപ്പോൾ തന്നെ വിമാനത്തിന് തീ പിടിച്ച് അപകടമുണ്ടാവുകയായിരുന്നു.

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]



"https://ml.wikipedia.org/w/index.php?title=സൗന്ദര്യ&oldid=3648627" എന്ന താളിൽനിന്ന് ശേഖരിച്ചത്