കെ.വി. മഹാദേവൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
കെ. വി. മഹാദേവൻ
ജന്മനാമംകൃഷ്ണൻകോവിൽ വെങ്കടാചലം മഹാദേവൻ
[1]
പുറമേ അറിയപ്പെടുന്നമാമ
ജനനം(1918-03-14)14 മാർച്ച് 1918
നാഗർകോവിൽ, കൃഷ്ണൻകോവിൽ, കന്യാകുമാരി, തിരുവിതാംകൂർ
ഉത്ഭവംചെന്നൈ, തമിൾനാട്, ഇന്ത്യ
മരണം21 ജൂൺ 2001(2001-06-21) (പ്രായം 83)
ചെന്നൈ, തമിൾനാട്, ഇന്ത്യ
വിഭാഗങ്ങൾസിനിമാ സംഗീതം, നാടകം
തൊഴിൽ(കൾ)സംഗീതസംവിധായകൻ
ഉപകരണ(ങ്ങൾ)കീബോഡ് , പിയാനോ
വർഷങ്ങളായി സജീവം1942–1992

മാമ എന്നും അറിയപ്പെട്ട, കൃഷ്ണൻകോവിൽ വെങ്കടാചലം മഹാദേവൻ (K. V. Mahadevan) (തമിഴ്: கிருஷ்ணன்கோயில் வெங்கடாசலம் மகாதேவன்; 14 മാർച്ച് 1918 – 21 ജൂൺ 2001), ഒരു ദക്ഷിണേന്ത്യക്കാരനായ സംഗീതസംവിധായകനായിരുന്നു. ഇന്നും ശങ്കരാഭരണം മുതലായ സിനിമകൾക്കു നൽകിയ സംഗീതത്താൽ അദ്ദേഹം ഓർമ്മിക്കപ്പെടുന്നു.

ജീവിതം[തിരുത്തുക]

1918 -ൽ നാഗർകോവിലിൽ ജനിച്ച കെ. വി. മഹാദേവൻ എം എസ് വിശ്വനാഥന്റെയും ടി കെ രാമമൂർത്തിയുടെയും സമകാലികനായിരുന്നു. 1942 -ൽ മനോന്മണി എന്ന സിനിമയിൽ തുടങ്ങി നാലു പതിറ്റാണ്ടോളം നീണ്ടുനിന്ന സംഗീതജീവിതത്തിൽ അദ്ദേഹം ഏതാണ്ട് 600 -ഓളം സിനിമകൾക്ക് സംഗീതസംവിധാനം നിർവ്വഹിച്ചു. 1990 മധ്യത്തോടെ ആരോഗ്യം മോശമായത് അദ്ദേഹത്തിന്റെ സംഗീതജീവിതത്തിന് വിരാമമിട്ടു. 1992 -ലെ സ്വാതി കിരണം ആണ് അദ്ദേഹത്തിന്റെ അവസാന സിനിമ.

സിനിമ[തിരുത്തുക]

തമിഴ്
മലയാളം
തെലുഗു
കന്നഡ

സമ്മാനങ്ങൾ[തിരുത്തുക]

മരണം[തിരുത്തുക]

2001 ജൂൺ 21 -ൽ ചെന്നൈയിൽ വച്ചാണ് അദ്ദേഹം മരണമടഞ്ഞത്.[2]

അവലംബം[തിരുത്തുക]

  1. "Article on K. V. Mahadevan in The Hindu". 2001-06-29. മൂലതാളിൽ നിന്നും 2010-08-26-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2016-01-04.
  2. "The Hindu : K.V. Mahadevan dead". Hinduonnet.com. 2001-06-22. മൂലതാളിൽ നിന്നും 2008-03-13-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2012-02-29.
Persondata
NAME Mahadevan, K. V.
ALTERNATIVE NAMES
SHORT DESCRIPTION Indian composer
DATE OF BIRTH 14 March 1918
PLACE OF BIRTH Krishnancoil, Kanyakumari, Madras Presidency, British India
DATE OF DEATH 21 June 2001
PLACE OF DEATH Chennai, Tamil Nadu, India
"https://ml.wikipedia.org/w/index.php?title=കെ.വി._മഹാദേവൻ&oldid=3775681" എന്ന താളിൽനിന്ന് ശേഖരിച്ചത്