Jump to content

സാക്കിർ ഹുസൈൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
സാക്കിർ ഹുസൈൻ എന്ന പേരിൽ ഒന്നിലധികം വ്യക്തികളുണ്ട്. അവരെക്കുറിച്ചറിയാൻ സാക്കിർ ഹുസൈൻ (വിവക്ഷകൾ) എന്ന താൾ കാണുക. സാക്കിർ ഹുസൈൻ (വിവക്ഷകൾ)
സാക്കിർ ഹുസൈൻ
സാക്കിർ ഹുസൈൻ കൊണാർക്ക് നാട്യമണ്ഡപത്തിൽ, ഒഡീഷ, ഇന്ത്യ 2012
സാക്കിർ ഹുസൈൻ കൊണാർക്ക് നാട്യമണ്ഡപത്തിൽ, ഒഡീഷ, ഇന്ത്യ 2012
പശ്ചാത്തല വിവരങ്ങൾ
ജനനം (1951-03-09) 9 മാർച്ച് 1951  (73 വയസ്സ്)
ഉത്ഭവംമുംബൈ, മഹാരാഷ്ട്ര, ഇന്ത്യ
വിഭാഗങ്ങൾഹിന്ദുസ്ഥാനി ശാസ്ത്രീയ സംഗീതം, ജാസ് ഫ്യൂഷൻ
തൊഴിൽ(കൾ)തബല Maestro
ഉപകരണ(ങ്ങൾ)തബല
വർഷങ്ങളായി സജീവം1963–ഇന്നുവരെ
ലേബലുകൾHMV
വെബ്സൈറ്റ്www.zakirhussain.com

ഇന്ത്യയിലെ പ്രശസ്ത തബലവിദ്വാനാണ്‌ ഉസ്താദ് സക്കീർ ഹുസൈൻ (ഹിന്ദി: ज़ाकिर हुसैन, ഉർദു: زاکِر حسین), ജനനം: മാർച്ച് 9, 1951)[1] . പ്രശസ്ത സംഗീതജ്ഞനായ അള്ളാ റഖയുടെ മകനാണ്‌‍[1]. പിതാവ് തന്നെയാണ്‌‍ സാക്കിർ ഹുസൈനെ സംഗീതം അഭ്യസിപ്പിച്ചത്. സാക്കിർ തന്റെ 12-മത്തെ വയസ്സിൽ തന്നെ സംഗീതപര്യടനം ആരംഭിച്ചു[1]. 1987-ൽ സാക്കിർ പുറത്തുവിട്ട ‘സോളോ ആൽബം’ വ്യാപകമായ ഖ്യാതി നേടി[1]. സംഗീതോപകരണങ്ങളിൽ അദ്ദേഹം നവീനമായ രീതികൾ സൃഷ്ടിച്ചു.

1988-ൽ പത്മശ്രീ ലഭിച്ച[1] സാക്കിർ ഹുസൈൻ നാലുകൊല്ലത്തിനുശേഷം മിക്കി ഹാർട്ടുമായി യോജിച്ച് ഗ്രാമി ഫോർ പ്ലാനറ്റ് ഡ്രം എന്ന സംഗീത ആൽബം പുറത്തിറക്കി. തബലയുടെ പൂർവികന്മാരായ ധോൽ, ധോലക്, ഖോ, ദുഗ്ഗി, നാൽ എന്നിവ അതീവ ചാതുര്യത്തോടെ വായിക്കാൻ സാക്കിറിനു കഴിയും. ചലച്ചിത്രങ്ങൾക്ക് ശബ്ദരേഖകളും മറ്റ് കലാകാരന്മാരുമായി ചേർന്ന് സംഗീത സം‌യോജനങ്ങളും അദ്ദേഹം നടത്തിയിട്ടുണ്ട്. 2002-ൽ പത്മഭൂഷൺ പുരസ്കാരവും ലഭിച്ചിട്ടുണ്ട്.

അവലംബം

[തിരുത്തുക]
  1. 1.0 1.1 1.2 1.3 1.4 "Ustad Zakir Hussain". http://www.culturalindia.net/indian-music/classical-singers/zakir-hussain.html. Archived from the original on 2013-10-09. Retrieved 2013 ഒക്ടോബർ 9. {{cite web}}: Check date values in: |accessdate= (help); External link in |publisher= (help)CS1 maint: bot: original URL status unknown (link)
"https://ml.wikipedia.org/w/index.php?title=സാക്കിർ_ഹുസൈൻ&oldid=3971150" എന്ന താളിൽനിന്ന് ശേഖരിച്ചത്