കുന്നക്കുടി വൈദ്യനാഥൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
കുന്നക്കുടി വൈദ്യനാഥൻ
Kunnakudi Vaidyanathan.jpg
ജനനം(1935-03-02)മാർച്ച് 2, 1935
കുന്നക്കുടി, മദ്രാസ്, ഇന്ത്യ
മരണംസെപ്റ്റംബർ 8, 2008(2008-09-08) (പ്രായം 73)
ചെന്നൈ, തമിഴ്നാട്, ഇന്ത്യ
ജീവിത പങ്കാളി(കൾ)വി. ഭാഗീരതി
പുരസ്കാര(ങ്ങൾ)പത്മശ്രീ

പ്രശസ്‌തനായ വയലിൻ വിദ്വാനായിരുന്നു കുന്നക്കുടി വൈദ്യനാഥൻ (മാർച്ച് 2, 1935 - സെപ്റ്റംബർ 8, 2008).ഇന്ത്യയിലും വിദേശത്തുമായി അയ്യായിരത്തോളം വേദികളിൽ കുന്നക്കുടി വയലിൻ കച്ചേരി നടത്തിയിട്ടുണ്ട്‌. ആയിരക്കണക്കിന്‌ ഭക്തിഗാനങ്ങൾ, അമ്പതിലേറെ ചലച്ചിത്രഗാനങ്ങൾ തുടങ്ങിയവയ്‌ക്കൊക്കെ അദ്ദേഹം സംഗീത സംവിധാനം നിർവഹിച്ചു. ബാലമുരളീകൃഷ്‌ണ പാടിയ ശാസ്‌ത്രീയ ഗാനവും ഉഷ ഉതുപ്പിനുള്ള പോപ്പ്‌ സംഗീതവും ചിട്ടപ്പെടുത്തിയിട്ടുണ്ട്.[1].

ജീവിതരേഖ[തിരുത്തുക]

1935-ൽ രാമസ്വാമി ശാസ്‌ത്രിയുടെയും മീനാക്ഷിയുടെയും മകനായാണ്‌ ജനനം. സംസ്‌കൃതത്തിലും കർണാടക സംഗീതത്തിലും അഗാധ പാണ്ഡിത്യമുണ്ടായിരുന്ന അച്ഛനായിരുന്നു സംഗീതത്തിന്റെ ആദ്യാക്ഷരങ്ങൾ പകർന്നുനൽകിയത്‌. ചെറിയ പ്രായത്തിൽത്തന്നെ സംഗീതത്തിൽ നേടിയ പ്രാവീണ്യം കുന്നക്കുടിക്ക്‌ 12-ാം വയസ്സിൽ അരിയക്കുടി, ശെമ്മാങ്കുടി, മഹാരാജപുരം എന്നീ അക്കാലത്തെ ഏറ്റവും പ്രഗല്‌ഭരായ സംഗീതജ്ഞർക്കൊപ്പം വേദിപങ്കിടാനുള്ള അവസരം നൽകി.[1]

പ്രവർത്തനമേഖലയിൽ[തിരുത്തുക]

രോഗങ്ങൾ ഭേദമാക്കാനുള്ള സംഗീതത്തിന്റെ കഴിവിനെക്കുറിച്ചുള്ള ഗവേഷണം കുന്നക്കുടിയുടെ നേതൃത്വത്തിലുള്ള ചെന്നൈയിലെ രാഗ റിസർച്ച്‌ സെന്ററിൽ നടക്കുന്നുണ്ട്.[1]

അംഗീകാരം[തിരുത്തുക]

  • 2005-ൽ സംഗീതലോകത്ത്‌ ഷഷ്ഠിപൂർത്തി തികച്ചപ്പോൾ വജ്രം പതിച്ച വയലിൻ നൽകി തമിഴ്‌നാട് സർക്കാർ ഈ പ്രതിഭയെ ആദരിച്ചു.[2]
  • ഇന്ത്യൻ ഗവൺമെൻറിൻറെ പത്മശ്രീ പുരസ്കാരം
  • സംഗീത നാടക അക്കാദമിയുടെ കലൈ മാമണി, സംഗീത മാമണി, എന്നീ പുരസ്കാരം
  • കർണ്ണാടക ഇസൈജ്ഞാനി അവാർഡ്
  • മികച്ച സംഗീത സം‌വിധായകൻ

ചലച്ചിത്രമേഖലയിൽ[തിരുത്തുക]

2005-ൽ ഇറങ്ങിയ തമിഴ് ചലച്ചിത്രമായ അന്യനിൽ തിരുവൈയാർ സംഗീതോത്സവരംഗത്തിൽ ഐയെങ്കാറ്‌ വീട്‌ എന്ന ഗാനരംഗത്ത്‌ പ്രത്യക്ഷപ്പെട്ടിരുന്നു. കൂടാതെ നിരവധി ചലച്ചിത്രങ്ങൾക്കും ഇദ്ദേഹം സംഗീതം നൽകിയിട്ടുണ്ട്. നിർമ്മാണം സംവിധാനം, കഥ, തിരക്കഥ എന്നീ മേഖലകളിലും തനതു ശൈലി പതിപ്പിച്ചിട്ടുണ്ട്‌. ശിവാജി ഗണേശൻ അഭിനയിച്ച 'രാജ രാജചോഴ' നായിരുന്നു ആദ്യചിത്രം.[1]

മരണം[തിരുത്തുക]

ദീർഘകാലം അസുഖബാധിതനായിരുന്ന കുന്നക്കുടി 2008 സെപ്റ്റംബർ 8-ന് രാത്രി പത്തുമണിയോടെ ചെന്നൈയിലെ ഒരു സ്വകാര്യ ആശുപത്രിയിൽ വച്ച് അന്തരിച്ചു. 73 വയസ്സായിരുന്നു അപ്പോൾ അദ്ദേഹത്തിന്.

അവലംബം[തിരുത്തുക]

  1. 1.0 1.1 1.2 1.3 "കുന്നക്കുടി വൈദ്യനാഥൻ അന്തരിച്ചു". മാതൃഭൂമി. ശേഖരിച്ചത് സെപ്റ്റംബർ 9 2008. Check date values in: |accessdate= (help)
  2. ഹിന്ദു ലേഖനവും ചിത്രവും

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]


"https://ml.wikipedia.org/w/index.php?title=കുന്നക്കുടി_വൈദ്യനാഥൻ&oldid=2843315" എന്ന താളിൽനിന്ന് ശേഖരിച്ചത്