നാടോടി സംഗീതം
നാടോടി സംഗീതം Folk music എന്നത് പരമ്പരാഗതമായ സംഗീതമാണെങ്കിൽ യൂറോപ്പിൽ ഇരുപതാം നൂറ്റാണ്ടിലെ നാടോടിസംഗീത പുനരുദ്ധാനവും ഈ വിഭാഗത്തിൽ ഉൾപ്പെടുന്നു. പത്തൊമ്പതാം നൂറ്റാണ്ടിലാണ് ഈ പദം ഇംഗ്ലീഷിൽ ഉത്ഭവിച്ചതെങ്കിലും ഇതേ ആശയം അതിനുമുമ്പുള്ള സംഗീതത്തിലും ആരോപിച്ചിട്ടുണ്ട്. ചില തരം നാടോടിസംഗീതത്തെ ലോകസംഗീതമെന്നു വിശേഷിപ്പിച്ചുവരുന്നുണ്ട്. പരമ്പരാഗതമായ നാടോടിസംഗീതത്തെ Traditional folk music പല രീതിയിൽ നിർവ്വചിക്കാവുന്നതാണ്. വാമൊഴിയായി പ്രചരിക്കുന്ന സംഗീതം, അറിയപ്പെടാത്ത സംഗീതസംവിധായകരാൽ നിർമ്മിക്കപ്പെട്ട സംഗീതം അല്ലെങ്കിൽ അറിയപ്പെടാത്ത സംവിധായകരാൽ നിർമ്മിതമായ സംഗീതം അല്ലെങ്കിൽ ഒരു അനുഷ്ഠാനമെന്ന നിലയിൽ വളരെ നീണ്ടകാലമായി നടത്തുന്ന സംഗീതപരിപാടി തുടങ്ങിയവയെല്ലാം ഈ വിഭാഗത്തിൽപ്പെടും. ഇതിനു ബദലായി വാണിജ്യപരവും ക്ലാസിക്കൽ ശൈലികളും സംഗീതത്തിനുണ്ട്.
ഇരുപതാം നൂറ്റാണ്ടിന്റെ മദ്ധ്യകാലത്ത് തുടങ്ങിയ ഒരു പുതിയ രൂപത്തിലുള്ള ജനകീയ സംഗീതം പരമ്പരാഗതമായ നാടോടിസംഗീതത്തിൽനിന്നും ഉത്ഭവിക്കുകയുണ്ടായി. ഈ രീതിയെയും സമയകാലത്തെയും രണ്ടാം നാടോടിപുനരുദ്ധാനം എന്നു വിളിച്ചുവന്നു. ഈ പുനരുദ്ധാനം അതിന്റെ ഉന്നതിയിലെത്തിയത് 1960കളിലാണ്. ഈ രുപത്തിലുള്ള സംഗിതത്തെ ചിലപ്പോൾ പ്രാദേശികമായ നാടോടിസംഗീതമെന്നോ നാടോടി പുനരുദ്ധാനസംഗീതമെന്നോ വിളിച്ചുവരുന്നുണ്ട്. ഈ തരം സംഗീതത്തെ ഇതിനുമുമ്പുള്ള ഇനം സംഗീതത്തിൽനിന്നും വേർതിരിച്ചറിയാനാണിങ്ങനെ വ്യത്യസ്ത പേരിൽ വിളിച്ചുവരുന്നത്.[1] ഇത്തരം ചെറിയതരം സംഗീത പുനരുദ്ധാനം മറ്റു സമയത്ത് ലോകവ്യാപകമായി പലയിടങ്ങളിലും നടന്നിട്ടുണ്ട്. ആ നാടോടിസംഗീത പുനരുദ്ധാനങ്ങളെ ഈ വിഭാഗത്തിൽപ്പെടുത്തിയിട്ടില്ല. ഇത്തരം നാടോടി സംഗീതത്തിൽ നാടോടി മെറ്റൽ, റോക്ക് തുടങ്ങിയവയും ഉൾപ്പെടുന്നു. സമകാലീന നാടോടി സംഗീതം പരമ്പരാഗത നാടോടി സംഗീതത്തിൽനിന്നും വ്യത്യസ്തമായി നിലകൊള്ളുന്നു.
പരമ്പരാഗത നാടോടി സംഗീതം
[തിരുത്തുക]നിർവ്വചനങ്ങൾ
[തിരുത്തുക]പരമ്പരാഗതമായ നാടോടിസംഗിതത്തെ കൃത്യമായി നിർവ്വചിക്കുവാൻ പ്രയാസമാണ്.[2] നാടോടിസംഗീതം, നാടോടിഗാനം, നാടോടിനൃത്തം തുടങ്ങിയ പദങ്ങൾ താരതമ്യേന അടുത്ത കാലത്താണ് ഉപയോഗിക്കാനാരംഭിച്ചത്. ഇവ നാട്ടറിവ് എന്ന പദത്തിന്റെയും ആശയത്തിന്റെയും വിപുലീകരണമാണ്. They are extensions of the term folklore, which was coined in 1846 by the English antiquarian William Thoms to describe "the traditions, customs, and superstitions of the uncultured classes".[3] The term further derives from the German expression Volk, in the sense of "the people as a whole" as applied to popular and national music by Johann Gottfried Herder and the German Romantics over half a century earlier.[4] പരമ്പരാഗതമായ നാടോടിസംഗീതം കൂടുതലായും ആദിവാസികളുടെ സംഗീതത്തിലാണു പെടുന്നത്.
എന്നിരുന്നാലും, രണ്ടു നൂറ്റാണ്ടിന്റെ വളരെ വിപുലമായ ഗവേഷണത്തിനൊടുവിലും നാടോടിസംഗീതം എന്നതുകൊണ്ട് എന്താണുദ്ദേശിക്കുന്നത് എന്ന് കൃത്യമായി നിർവ്വചിക്കാൻ കഴിഞ്ഞിട്ടില്ല.[5] ചിലർ നാടോടിസംഗീതം അല്ലെങ്കിൽ ഫോക്ക് മ്യൂസിക് എന്ന പദം തന്നെ ഉപയോഗിക്കണം എന്ന് നിഷ്കർഷിക്കുന്നില്ല. നാടോടിസംഗീതത്തിനു ചില പ്രത്യേക സ്വഭാവമുണ്ട്. ഇതിനെ ശുദ്ധമായ സംഗീതനിബന്ധനകൾ അനുസരിച്ച് തരംതിരിക്കാൻ പ്രയാസമാണ്. നാടോടിസംഗീതത്തിന്റെ ഒരു നിർവ്വചനം "സംഗീതസംവിധായകർ ഇല്ലാത്ത പഴയ ഗാനങ്ങൾ" എന്നാണ് [6] മറ്റൊരു നിർവ്വചനത്തിൽ "വാമൊഴി കൈമാറ്റത്തിന്റെ പരിണാമക്രമം" .... സമൂഹത്തിന്റെ സംഗീതത്തിന്റെ രൂപാന്തരണവും പുനർരൂപാന്തരണവും നടന്ന് അതിനു ഒരു നാടോടിരൂപം കൈവരുന്നു".[7]
സവിശേഷതകൾ
[തിരുത്തുക]ബന്ധപ്പെട്ട പദങ്ങൾ
[തിരുത്തുക]സംഗീതം
[തിരുത്തുക]ഉത്ഭവം
[തിരുത്തുക]വിഷയം
[തിരുത്തുക]നാടോടിസംഗീതത്തിന്റെ പരിണാമവും വ്യതിയാനവും
[തിരുത്തുക]പ്രാദേശികരൂപങ്ങൾ
[തിരുത്തുക]ഇതും കാണൂ
[തിരുത്തുക]- Anthology of American Folk Music
- Canadian Folk Music Awards
- Folk process
- List of classical and art music traditions
- List of folk festivals
- Roud Folk Song Index
- The Voice of the People anthology of UK folk songs
കുറിപ്പുകളും അവലംബങ്ങളും
[തിരുത്തുക]- ↑ Ruehl, Kim. "Folk Music". About.com definition. Retrieved August 18, 2011.
- ↑ The Never-Ending Revival by Michael F. Scully University of Illinois Press Urbana and Chicago 2008 ISBN 978-0-252-03333-9
- ↑ Percy Scholes, The Oxford Companion to Music, OUP 1977, article "Folk Song".
- ↑ A.L.Lloyd, Folk Song in England, Panther Arts, 1969, p. 13.
- ↑ Middleton, Richard, Studying Popular Music, Philadelphia: Open University Press (1990/2002). ISBN 0-335-15275-9, p. 127.
- ↑ Ronald D. Cohen Folk music: the basics (CRC Press, 2006), pp. 1–2.
- ↑ International Folk Music Council definition (1954/5), given in Lloyd (1969) and Scholes (1977).
അവലംബം
[തിരുത്തുക]These references are cited above with multiple abbreviated cites with varying locations.
- Donaldson, Rachel Clare, 2011 Music for the People: the Folk Music Revival And American Identity, 1930–1970, Ph.D. Dissertation, Vanderbilt University, May 2011, Nashville, Tennessee
- Gilliland, John (1969). "Blowin' in the Wind: Pop discovers folk music" (audio). Pop Chronicles. University of North Texas Libraries.
{{cite web}}
: Invalid|ref=harv
(help)