ലിംക ബുക്ക് ഓഫ് റെക്കോർഡ്സ്
എഡിറ്റർ | വിജയ ഗോസ്[1] |
---|---|
രാജ്യം | ഇന്ത്യ |
ഭാഷ | ഇംഗ്ലീഷ്, ഹിന്ദി, മലയാളം |
പരമ്പര | Limca Book of Records |
വിഷയം | ഇന്ത്യാക്കാർ നേടുന്ന ലോക റെക്കോർഡുകൾ |
സാഹിത്യവിഭാഗം | ലോക റെക്കോർഡ്, റെഫറൻസ് ഗ്രന്ഥം |
പ്രസിദ്ധീകൃതം | 1990 - തുടരുന്നു |
പ്രസാധകർ | കൊക്ക-കോള ഇന്ത്യ |
പ്രസിദ്ധീകരിച്ച തിയതി | വർഷം തോറും |
Website | Limca Book of Records |
ഇന്ത്യയിലും വിദേശത്തുമായി ഇന്ത്യാക്കാർ കൈവരിക്കുന്ന അസാധാരണ നേട്ടങ്ങളുടെയും റെക്കോർഡുകളുടെയും സമാഹാരം എന്ന നിലയിൽ എല്ലാവർഷവും ഇന്ത്യയിൽ പ്രസിദ്ധീകരിക്കുന്ന ഒരു റെഫറൻസ് ഗ്രന്ഥമാണ് ലിംക ബുക്ക് ഓഫ് റെക്കോർഡ്സ് (ഇംഗ്ലീഷ്: Limca Book of Records). ലോക റെക്കോർഡുകൾ ഉൾപ്പെടെ ഇന്ത്യാക്കാർ നേടുന്ന അസാധാരണ നേട്ടങ്ങളെ ലിംകാ ബുക്ക് നിയമങ്ങളനുസരിച്ച് വിദ്യാഭ്യാസം, സാഹിത്യം, കൃഷി, വൈദ്യശാസ്ത്രം, ബിസിനസ്, കായികം, പ്രകൃതി, സാഹസികം, റേഡിയോ, സിനിമ എന്നിങ്ങനെ വിവിധ മേഖലകളായി തരംതിരിച്ചിരിക്കുന്നു.[2] ഗിന്നസ് ബുക്കിനു പുറമെ ലോക റെക്കോർഡുകൾ രേഖപ്പെടുത്തുന്നതിനായി പുറത്തിറക്കുന്ന രണ്ടാമത്തെ പുസ്തകമാണ് ലിംകാ ബുക്ക് ഓഫ് റെക്കോർഡ്സ്.[3] 1990-ൽ ലിംക എന്ന പേരിലുള്ള ശീതളപാനീയ നിർമ്മാണ കമ്പനിയാണ് ഈ ഗ്രന്ഥം ആദ്യമായി പുറത്തിറക്കിയത്. എല്ലാ വർഷവും ഇംഗ്ലീഷ്, ഹിന്ദി, മലയാളം ഭാഷകളിലാണ് പുസ്തകം പുറത്തിറക്കുന്നത്.
ചരിത്രം
[തിരുത്തുക]1990-ൽ ലിംക സോഫ്റ്റ് ഡ്രിങ്ക്സ് കമ്പനി പാർലെ ഗ്രൂപ്പിന്റെ ഉടമസ്ഥതയിലായിരുന്ന സമയത്താണ് ലിംകാ ബുക്ക് ഓഫ് റെക്കോർഡ്സിന്റെ ആദ്യ പതിപ്പ് പുറത്തിറക്കുന്നത്. ലിംകാ ബ്രാൻഡ് പിന്നീട് കൊക്ക-കോള ഏറ്റെടുത്തുവെങ്കിലും പുസ്തകം പ്രസിദ്ധീകരിക്കുന്നത് തുടർന്നുവന്നു. നിലവിൽ കൊക്ക-കോള കമ്പനിയുടെ മേൽനോട്ടത്തിലാണ് പുസ്തകം പ്രസിദ്ധീകരിക്കുന്നത്.[4][5]
പതിപ്പുകൾ
[തിരുത്തുക]ഇന്ത്യക്കു സ്വാതന്ത്ര്യം ലഭിച്ചതിന്റെ 60-ആം വാർഷികത്തോടനുബന്ധിച്ച് 2007 സെപ്റ്റംബർ 25-ന് ലിംകാ ബുക്ക് ഓഫ് റെക്കോർഡ്സിന്റെ പ്രത്യേക പതിപ്പ് പുറത്തിറക്കിയിരുന്നു.[6] 2009-ൽ അമിതാഭ് ബച്ചനാണ് പുസ്തകത്തിന്റെ ഇരുപതാം പതിപ്പ് പുറത്തിറക്കിയത്.[7] ഐ.എസ്.ആർ.ഓ. ചെയർമാൻ ജി. മാധവൻ നായരും ഈ ചടങ്ങിൽ പങ്കെടുത്തിരുന്നു.[8] 2010-ലെ കോമൺവെൽത്ത് ഗെയിംസിലും ഏഷ്യൻ ഗെയിംസിലും പങ്കെടുത്ത ഇന്ത്യൻ കായിക താരങ്ങളെ ആദരിച്ചുകൊണ്ടുള്ള 21-ആം പതിപ്പ് 2011 മാർച്ച് 29-ന് പുറത്തിറക്കി. 2014-ലെ വനിതാ ദിനത്തിൽ ലിംകാ ബുക്ക് ഓഫ് റെക്കോർഡ്സിന്റെ രജത ജൂബിലി പ്രത്യേക പതിപ്പ് പുറത്തിറക്കി.[9][10][11][12] 2016-ൽ പുസ്തകത്തിന്റെ 27-ആം പതിപ്പ് പുറത്തിറങ്ങിയിരുന്നു.[13]
പീപ്പിൾ ഓഫ് ദ ഇയർ
[തിരുത്തുക]1992 മുതൽ എല്ലാവർഷവും പീപ്പിൾ ഓഫ് ദ ഇയർ പുരസ്കാരവും ലിംക ബുക്കിനോടൊപ്പം പ്രഖ്യാപിച്ചുവരുന്നു.[14]
മറ്റു മാധ്യമങ്ങൾ
[തിരുത്തുക]1996-ൽ ലിംക ബുക്ക് ഓഫ് റെക്കോർഡ്സിനെക്കുറിച്ച് 19 എപ്പിസോഡുകളുള്ള ഒരു ടെലിവിഷൻ പരമ്പര ദൂർദർശനിൽ സംപ്രേഷണം ചെയ്തിരുന്നു. ഇതിനു സമാനമായ ഒരു പരമ്പര 2008-ൽ സ്റ്റാർ ടി.വി.യിലും സംപ്രേഷണം ചെയ്തിട്ടുണ്ട്.[15] ലിംക ബുക്ക് ഓഫ് റെക്കോർഡ്സിനെ ആസ്പദമാക്കി സിദ്ധാർത്ഥ് കാക് സംവിധാനം ചെയ്ത ചലച്ചിത്രമാണ് ട്രയംഫ് ഓഫ് ദ സ്പിരിറ്റ് (Triumph of the Spirit).[16]
പുസ്തകത്തിൽ ഇടം നേടിയ പ്രമുഖർ
[തിരുത്തുക]- ബാലചന്ദ്രമേനോൻ - ഏറ്റവും കൂടുതൽ ചലച്ചിത്രങ്ങൾ സ്വന്തമായി തിരക്കഥ എഴുതി സംവിധാനം ചെയ്ത് അഭിനയിച്ച വ്യക്തി (29 ചലച്ചിത്രങ്ങൾ) - 2018.[17][18]
- ഗിന്നസ് പക്രു - ലോകത്തിലെ ഏറ്റവും ഉയരം കുറഞ്ഞ സംവിധായകൻ (കുട്ടീംകോലും (2013) സിനിമ സംവിധാനം ചെയ്തു) - 2018.[19]
ഇതും കാണുക
[തിരുത്തുക]അവലംബം
[തിരുത്തുക]- ↑ "Letter from the Editor". Limca Book of Records. Archived from the original on 2017-11-30. Retrieved 2 May 2016.
- ↑ "Rules for submission". Limca Book of Records. Archived from the original on 2017-12-30. Retrieved 2 May 2016.
- ↑ "India's Pride – Limca Book of Records (LBR) 2016 unveiled at the Make India Summit, Mumbai". Coca Cola, India. Archived from the original on 5 June 2016. Retrieved 3 May 2017.
- ↑ "Bisleri's Ramesh Chauhan offers to buy back Limca Book". timesofindia-economictimes.
- ↑ "Limca Book of Records launches special Olympic edition". SiliconIndia. 2008-05-30. Retrieved 2009-12-08.
- ↑ "The Hindu Business Line : Limca Book of Records 2006 edition". Blonnet.com. 2006-06-10. Retrieved 2009-12-08.
- ↑ "People of the country give me inspiration: Big B". The Indian Express. Retrieved 5 March 2015.
- ↑ "Amitabh releases Limca Book of Records' 20th edition". Thaindian.com. Archived from the original on 2014-08-08. Retrieved 2009-12-08.
- ↑ "On its silver jubilee, Limca Book of Records celebrates Women's Day". IBN Live. Archived from the original on 2014-03-12. Retrieved 5 March 2015.
- ↑ "Women Achievers Honoured at Launch of Limca Book of Records". The Indian Express. Archived from the original on 2014-12-24. Retrieved 5 March 2015.
- ↑ "Limca Book honours literary stalwarts in special edition". Business Standard. Retrieved 5 March 2015.
- ↑ "2015 Limca Book of Records launched at Jaipur Literature Festival amid much fanfare". Yahoo News. Retrieved 5 March 2015.
- ↑ "India's Pride – Limca Book of Records (LBR) 2016 unveiled at the Make India Summit, Mumbai". Coca Cola, India. Archived from the original on 5 June 2016. Retrieved 3 May 2017.
- ↑ "People of The Year". Limca Book of Records. Archived from the original on 2017-04-04. Retrieved 3 May 2016.
- ↑ "Stunning stunts script record - Martial art expert wards off .22mm bullets with tongue". The Telegraph. Retrieved 5 March 2015.
- ↑ "History". Limca Book of Records. Archived from the original on 2016-05-08. Retrieved 2 May 2016.
- ↑ "ലിംക ബുക്ക് ഓഫ് റെക്കോർഡ്സിൽ ഇടം നേടി ബാലചന്ദ്ര മേനോൻ". മീഡിയ വൺ. 2018-05-24. Retrieved 14 August 2018.
- ↑ "ഒടുവിൽ ലിംക റെക്കോഡ്‌സും ബാലചന്ദ്രമേനോനെ അംഗീകരിച്ചു". മാതൃഭൂമി ദിനപത്രം. 2018-01-07. Retrieved 14 August 2018.
- ↑ "ഗിന്നസ് പക്രുവിന് ഒരേ ദിനത്തിൽ മൂന്നു റിക്കോഡ് നേട്ടം". kerala online news. 2018-04-21. Retrieved 14 August 2018.[പ്രവർത്തിക്കാത്ത കണ്ണി]
പുറം കണ്ണികൾ
[തിരുത്തുക]- Limca Book of Records Official Website Archived 2010-03-06 at the Wayback Machine.