ജാവേദ് അക്തർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ജാവേദ്അക്തർ
ജാവേദ് അക്തർ, 2010-ൽ കൊല്ലത്തു നടന്ന പു.ക.സ. യോഗത്തിൽ
ജീവിതരേഖ
തൊഴിലുകൾ കവി,ചലച്ചിത്ര ഗാന രചയിതാവ്,തിരക്കഥാകൃത്ത്

ഉറുദു കവി,ചലച്ചിത്ര ഗാന രചയിതാവ്, തിരക്കഥാകൃത്ത് എന്നീ നിലകളിൽ‍ പ്രശസ്തനാണ്‌ ജാവേദ് അക്തർ. ഇദ്ദേഹം 1945 ജനുവരി 17ന് ഗ്വാളിയാറിൽ ഉറുദു കവി ജാൻ നിസാർ അക്തറിന്റെയും എഴുത്തുകാരിയും ഗായികയുമായ സഫിയ അക്തറിന്റെയും മകനായി ജനിച്ചു. എഴുപതുകളിലേയും എൺപതുകളിലേയും നിരവധി ബോളിവുഡ് ബോക്സ്ഓഫീസ് ഹിറ്റുകൾക്ക് തിരക്കഥ എഴുതി. ആദ്യ കാലത്ത് സലീംഖാനുമായി ചേർന്ന് സലീം ജാവേദ് എന്ന പേരിലും എഴുതിയിരുന്നു. എഴുത്തുകാരുടെ കുടുംബത്തിലെ ഏഴാം തലമുറയിലെ അംഗമാണ്. 2010 മാർച്ചിൽ രാജ്യസഭയിലേക്ക് നോമിനേറ്റ് ചെയ്യപ്പെട്ടു. 1999 ൽ പത്മശ്രീയും 2007 ൽപത്മവിഭൂഷണും ലഭിച്ചു. ശബാനാ ആസ്മിയാണ് ഭാര്യ.ഫർഹാൻ അക്തറും സോയാ അക്തറും മക്കളാണ്.

"https://ml.wikipedia.org/w/index.php?title=ജാവേദ്_അക്തർ&oldid=1928362" എന്ന താളിൽനിന്നു ശേഖരിച്ചത്