രാകേഷ് റോഷൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Rakesh Roshan എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
രാകേഷ് റോഷൻ ലാൽ നഗ്രത്ത്
തൊഴിൽനടൻ, നിർമ്മാതാവ്, സംവിധായകൻ

ബോളിവുഡ് ചലച്ചിത്ര രംഗത്തെ ഒരു നടനും, നിർമ്മാതാവും, സംവിധായകനുമാണ് രാകേഷ് റോഷൻ (ഹിന്ദി: राकेश रोशन, ഉർദു: راکیش روشن) എന്നറിയപ്പെടുന്ന രാകേഷ് റോഷൻ ലാൽ നഗ്രത്. (ജനനം:സെപ്റ്റംബർ 6, 1949). ഹിന്ദിയിലെ പ്രമുഖ ഒരു കുടുംബമാണ് റോഷൻ കുടുംബം. ഇദ്ദേഹത്തിന്റെ പിതാവ് റോഷൻ ലാൽ നഗ്രത്ത് പ്രശസ്ത സംഗീതസംവിധായകനും ഗായകനുമായിരുന്നു. രാകേഷിന്റെ മകനായ ഋത്വിക് റോഷൻ ബോളിവുഡിലെ തന്നെ ഒരു മികച്ച നായക നടനാണ്. രാകേഷ് റോഷൻ താൻ സംവിധാനം ചെയ്യുന്ന ചിത്രങ്ങളുടെ എല്ലാം തുടക്കം കെ എന്ന അക്ഷരത്തിൽ തുടങ്ങുന്നതിൽ വളരെ പ്രസിദ്ധനാണ്.

സിനിമ ജീവിതം[തിരുത്തുക]

1970 ലാണ് രാകേഷ് തന്നെ അഭിനയ ജീവിതം തൂടങ്ങിയത്. ഇതുവരെ 70 ലധികം ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. 1980 തന്റെ സ്വന്തം ചലച്ചിത്രനിർമ്മാണ കമ്പനിയായ ഫിലിംക്രാഫ്റ്റ് തുടങ്ങി. 1980 ൽ തന്നെ ആദ്യ ചിത്രമായ ആപ് കെ ദീവാനേ നിർമ്മിച്ചു. 1987 ൽ സംവിധായകനായി ഖുദ്ഗർസ് എന്ന ചിത്രം സംവിധാനം ചെയ്തു. 1990-95 കാല ഘട്ടങ്ങളിൽ ധാരാളം വിജയ ചിത്രങ്ങൾ സംവിധാനം ചെയ്തു. കിഷൻ കനിയ്യ, കരൺ അർജുൻ എന്നിവ അവയിൽ ചിലതാണ്. 2000ൽ തന്റെ മകനായ ഋത്വിക് റോഷൻ നായകനായുള്ള ആദ്യ ചിത്രം നിർമ്മിക്കുകയും മകനെ ബോളിവുഡ് ചലച്ചിത്രമേഖലയിലേക്ക് കൊണ്ടുവന്നു. ഈ ചിത്രം ഒരു വൻ വിജയമാകുകയും ചെയ്തു. ഏറ്റവും കൂടുതൽ പുരസ്കാരങ്ങൾ നേടുകയും ചെയ്തതും, ഏറ്റവും കൂടുതൽ വരുമാനം നേടുകയും ചെയ്തതിന്റെ പേരിൽ ലിംക ബുക് ഓഫ് റേകോർഡ്സ് ൽ പേരു വന്നു.[1] പിന്നീട് 2003 ൽ തന്റെ അടുത്ത ചിത്രം രാകേഷ് സംവിധാനം ചെയ്തു. തന്റെ മകൻ തന്നെ നായകനായ ഒരു സയൻസ് ഫിക്ഷൻ ചിത്രമായ കോയി മിൽ ഗയ എന്ന ചിത്രമായിരുന്നു അത്. പിന്നീട് 2006 ൽ തന്റെ മകനായ ഋത്വിക് റോഷനെ ഒരു സൂപ്പർ ഹീറോ പരിവേഷത്തിൽ അഭിനയിച്ച് ക്രിഷ് എന്ന ചിത്രം സംവിധാനം ചെയ്തു. ഇതും ഒരു വൻ വിജയ ചിത്രമായിരുന്നു.[2] 2008 ൽ ആദ്യ ചിത്രം നിർമ്മിച്ചു. ക്രേസി-4 എന്ന ചിത്രം 2008 ൽ പുറത്തിറങ്ങി.[3]

അവലംബം[തിരുത്തുക]

  1. [1][പ്രവർത്തിക്കാത്ത കണ്ണി]
  2. "ആർക്കൈവ് പകർപ്പ്". മൂലതാളിൽ നിന്നും 2005-12-22-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2005-12-22.
  3. "ആർക്കൈവ് പകർപ്പ്". മൂലതാളിൽ നിന്നും 2009-02-02-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2009-01-14.

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=രാകേഷ്_റോഷൻ&oldid=3936025" എന്ന താളിൽനിന്ന് ശേഖരിച്ചത്