സണ്ണി ദെയോൾ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Sunny Deol എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search
സണ്ണി ദെയോൾ
Sunny deol.jpg
ജനനം
അജയ് സിംഗ് ഡിയോൾ
മറ്റ് പേരുകൾസണ്ണി
തൊഴിൽഅഭിനേതാവ്, സംവിധായകൻ, നിർമ്മാതാവ്
സജീവ കാലം1983 - ഇതുവരെ
ജീവിതപങ്കാളി(കൾ)പൂജ ഡിയോൾ
കുട്ടികൾരജ്‌വീർ സിംഗ് , രൺ‌വീർ സിംഗ്

ഇന്ത്യയിലെ ബോളിവുഡ് ചലച്ചിത്ര രംഗത്തെ ഒരു നടനാണ് സണ്ണി ദെയോൾ (ജനന നാമം: അജയ് സിംഗ് ദെയോൾ) (Punjabi: ਅਜੈ ਸਿੰਘ ਦਿਓਲ, ഹിന്ദി: अजय सिंह देओल, ഉർദു: اَجے سِںہ دِیول)( ജനനം: ഒക്ടോബർ 19, 1956) . പഞ്ചാബിലെ സഹ്നേവാൽ എന്ന സ്ഥലത്താണ് സണ്ണി ജനിച്ചത്. ഹിന്ദി കൂടാ‍തെ പഞ്ചാബി സിനിമകളിലും സണ്ണി അഭിനയിച്ചിട്ടുണ്ട്. ദാമിനി എന്ന ചിത്രത്തിലെ അഭിനയത്തിന് 1993-ലെ മികച്ച സഹനടനുള്ള ദേശീയപുരസ്കാരം സണ്ണി ദിയോളിന് ലഭിച്ചിട്ടുണ്ട്.

ജീവചരിത്രം[തിരുത്തുക]

ബോളിവുഡിലെ നടനായ ധർമേന്ദ്രയുടെ മകനായിട്ടാണ് സണ്ണി ജനിച്ചത്. സഹോദരൻ ബോബി ഡിയോളും ഹിന്ദി ചലച്ചിത്ര രംഗത്തെ നടനാണ്. ഭാര്യ പൂജാ ഡിയോൾ . ഇവർക്ക് രണ്ട് മക്കളുണ്ട്. തന്റെ ബന്ധുവായ അഭയ് ഡിയോൾ ഹിന്ദിയിലെ തന്നെ ഒരു അഭിനേതവാണ്.

പുരസ്കാരങ്ങൾ[തിരുത്തുക]

ദേശീയ അവാർഡ്[തിരുത്തുക]

  • 1991 - വിജയി - പ്രത്യേക അവാർഡ്
  • 1993 - വിജയി - മികച്ച സഹനടൻ[1]

ഫിലിംഫെയർ[തിരുത്തുക]

  • 1983 - നിർദ്ദേശം ചെയ്യപ്പെട്ടു, മികച്ച നടൻ [2]
  • 1991 - വിജയി, മികച്ച നടൻ
  • 1994 - വിജയി, മികച്ച സഹനടൻ
  • 1997- നിർദ്ദേശം ചെയ്യപ്പെട്ടു, മികച്ച നടൻ
  • 1998 - നിർദ്ദേശം ചെയ്യപ്പെട്ടു, മികച്ച നടൻ
  • 2002 - നിർദ്ദേശം ചെയ്യപ്പെട്ടു, മികച്ച നടൻ

സീ സിനി അവാർഡ്[തിരുത്തുക]

  • 2002 - വിജയി, മികച്ച പ്രകടനം

സ്റ്റാർ സ്ക്രിൻ അവാർഡ്[തിരുത്തുക]

  • 2001 - വിജയി മികച്ച നടൻ

അവലംബം[തിരുത്തുക]

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=സണ്ണി_ദെയോൾ&oldid=2333327" എന്ന താളിൽനിന്ന് ശേഖരിച്ചത്