ബോബി ഡിയോൾ
ദൃശ്യരൂപം
ഈ ലേഖനം ഏതെങ്കിലും സ്രോതസ്സുകളിൽ നിന്നുള്ള വേണ്ടത്ര തെളിവുകൾ ഉൾക്കൊള്ളുന്നില്ല. ദയവായി യോഗ്യങ്ങളായ സ്രോതസ്സുകളിൽ നിന്നുമുള്ള അവലംബങ്ങൾ ചേർത്ത് ലേഖനം മെച്ചപ്പെടുത്തുക. അവലംബമില്ലാത്ത വസ്തുതകൾ ചോദ്യം ചെയ്യപ്പെടുകയും നീക്കപ്പെടുകയും ചെയ്തേക്കാം. |
ബോബി ഡിയോൾ | |
---|---|
ജനനം | വിജയ് സിംഗ് ഡിയോൾ |
തൊഴിൽ | അഭിനേതാവ് |
സജീവ കാലം | 1995 - ഇതുവരെ |
ഉയരം | 183 സെ.മീ (6 അടി 0 ഇഞ്ച്) |
ജീവിതപങ്കാളി(കൾ) | താന്യ ഡിയോൾ |
ഹിന്ദി ബോളിവുഡ് രംഗത്തെ ഒരു നടനാണ് ബോബി ഡിയോൾ എന്നറിയപ്പെടുന്ന വിജയ് സിംഗ് ഡിയോൾ (പഞ്ചാബി: ਵਿਜੈ ਸਿੰਘ ਦਿਉਲ, ഹിന്ദി:विजय सिंह देओल, ഉർദു: وِجے سِںہ دِیول, ജനനം: 27 ജനുവരി, 1970). ഹിന്ദി നടനായ ധർമ്മേന്ദ്രയുടെ ഇളയ മകനാണ് ബോബി ഡിയോൾ. മൂത്ത സഹോദരൻ സണ്ണി ഡിയോൾ ഒരു ഹിന്ദി നടൻ കൂടിയാണ്.
അഭിനയ ജീവിതം
[തിരുത്തുക]സിനിമയിൽ ബോബി മുഖം കാണിക്കുന്നത് 6 വയസ്സുള്ളപ്പോൾ 1977 ൽ ധരം വീർ എന്ന സിനിമയിലൂടെയാണ്. ഇതിൽ തന്റെ പിതാവിന്റെ തന്നെ ചെറുപ്പകാലം അഭിനയിച്ചുകൊണ്ടാണ് തുടക്കം.
ഒരു നായകവേഷത്തിൽ അഭിനയിക്കുന്നത് രാജ് കുമാർ സന്തോഷി സംവിധാനം ചെയ്ത ബർസാത് എന്ന സിനിമയിലൂടെയാണ്. ഇതിലെ വേഷത്തിന് മികച്ച പുതുമുഖത്തിനുള്ള ഫിലിംഫെയർ അവാർഡ് ഇദ്ദേഹത്തിനു ലഭിച്ചു.
1997 ൽ ഇറങ്ങിയ ഗുപ്ത് എന്ന സിനിമ ബോബിയുടെ അഭിനയ ജീവിതത്തിലെ ആദ്യ വമ്പൻ ചിത്രമായിരുന്നു.