ജനുവരി 27

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(27 ജനുവരി എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ഗ്രിഗോറിയൻ കലണ്ടർ പ്രകാരം ജനുവരി 27 വർഷത്തിലെ 27-ആം ദിനമാണ്. വർഷാവസാനത്തിലേക്ക് 338 ദിവസങ്ങൾ കൂടിയുണ്ട് (അധിവർഷങ്ങളിൽ 339).

ചരിത്രസംഭവങ്ങൾ[തിരുത്തുക]

  • 1302 - ഫ്ലോറൻസിൽ നിന്നും ഡാന്റെ അലിഘിയേരിയെ നാടുകടത്തി.
  • 1785 - ആദ്യത്തെ പൊതു യൂണിവേഴ്സിറ്റിയായി ജോർജിയ യൂണിവേഴ്സിറ്റി സ്ഥാപിച്ചു.
  • 1678 – അമേരിക്കയിലെ ആദ്യ ഫയർ എഞ്ചിൻ കമ്പനി പ്രവർത്തനമാരംഭിച്ചു.
  • 1880തോമസ് ആൽ‌വ എഡിസൺ ഇൻ‌കാൻഡസന്റ് ബൾബിനു പേറ്റന്റിനപേക്ഷിച്ചു.
  • 1918 - ഫിന്നിഷ് ആഭ്യന്തര യുദ്ധത്തിന്റെ ആരംഭം.
  • 1967 – അറുപതോളം രാജ്യങ്ങൾ ചേർന്ന് ശൂന്യാകാശത്തുനിന്ന് ആണവായുധങ്ങൾ ഒഴിവാക്കാനുള്ള ഉടമ്പടി ഒപ്പുവെച്ചു.
  • 1984കാൾ ലൂയിസ് 8.795 മീറ്റർ ചാടി സ്വന്തം ഇൻഡോർ ലോങ്ങ് ജമ്പ് റെക്കോഡ് മെച്ചപ്പെടുത്തി.
  • 2013 - ബ്രസീലിയൻ നഗരമായ സാന്റാ മാരിയ, റിയോ ഗ്രാൻഡെ ഡോ സുൽ എന്നിവിടങ്ങളിൽ ഒരു നൈറ്റ് ക്ലബിലെ തീപിടിത്തത്തിൽ ഇരുനൂറ്റി നാൽപ്പത് പേർ മരിച്ചു.


ജനനം[തിരുത്തുക]

മരണം[തിരുത്തുക]

മറ്റു പ്രത്യേകതകൾ[തിരുത്തുക]

ഇംഗ്ലണ്ട്, ജർമ്മനി, പോളണ്ട്, ഡെന്മാർക്ക് എന്നീ രാജ്യങ്ങളിൽ ഈ ദിനം ഹോളോകാസ്റ്റ് അനുസ്മരണമായി ആചരിക്കുന്നു.

"https://ml.wikipedia.org/w/index.php?title=ജനുവരി_27&oldid=3065095" എന്ന താളിൽനിന്ന് ശേഖരിച്ചത്