ധർമ്മേന്ദ്ര

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(ധർമേന്ദ്ര എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ധർമേന്ദ്ര സിംഗ് ഡിയോൾ

ധർമേന്ദ്ര ഒരു ചടങ്ങിൽ

നിയോജക മണ്ഡലം ബികാനേർ

ജനനം (1935-12-08) ഡിസംബർ 8, 1935 (വയസ്സ് 80)
സാഹ്നേവാൾ, പഞ്ചാബ്, ഇന്ത്യ
ജനനത്തിലെ പേര് ധർമേന്ദ്ര സിംഗ് ഡിയോൾ
രാഷ്ടീയകക്ഷി ബി.ജെ.പി
ജീവിതപങ്കാളി(കൾ) പർകാശ് കോർ (1954 - ഇതുവരെ)
ഹേമ മാലിനി (1980 - ഇതുവരെ)
കുട്ടികൾ സണ്ണി ഡിയോൾ (
ബോബി ഡിയോൾ,
അജീത ഡിയോൾ,
വിജേത ഡിയോൾ,
ഇഷ ഡിയോൾ,
ആഹ്‌ന ഡിയോൾ
ഭവനം മുംബൈ, ഇന്ത്യ
തൊഴിൽ നടൻ,ചലച്ചിത്രനിർമ്മാതാവ്, രാഷ്ടീയനേതാവ്
As of September 14, 2006
Source: [1]

ഹിന്ദി ചലച്ചിത്ര രംഗത്തെ ഒരു നടനാണ് ധർമേന്ദ്ര എന്നറിയപെടൂന്ന ധർമേന്ദ്ര സിംഗ് ഡിയോൾ(ഹിന്ദി: धर्मेन्द्र सिंह देओल), (പഞ്ചാബി: ਧਰਮਿੰਦਰ ਸਿੰਘ ਦਿਉਲ), ജനനം: ഡിസംബർ 8, 1935. അദ്ദേഹം ജനിച്ചത് ലുധിയാനയിലാണ്

സ്വകാര്യ ജീവിതം[തിരുത്തുക]

സിഖ് മതത്തിലെ ജാട്ട് സമുദായത്തിലാണ് ധർമേന്ദ്ര ജനിച്ചത്. ധർമേന്ദ്ര രണ്ട് പ്രാവശ്യം വിവാ‍ഹം ചെയ്തിട്ടുണ്ട്. അദ്ദേഹം ആദ്യം പ്രകാശ് കോറിനെ 1954 ൽ 19 വയസുള്ളപ്പോൾ വിവാഹം ചെയ്തു[1] . പിന്നീട് പ്രസിദ്ധ നടിയായ ഹേമ മാലിനിയെ 1980 ൽ വിവാഹം ചെയ്തു. നടന്മാരായ സണ്ണി ഡിയോൾ , ബോബി ഡിയോൾ, എന്നിവർ മക്കളാണ്. ഹേമ മാലിനിയിൽ അദ്ദേഹത്തിന് രണ്ട് മക്കളുണ്ട്.

ഔദ്യോഗിക ജീവിതം[തിരുത്തുക]

അദ്ദേഹം രാജസ്ഥാനിലെ ബികാനേർ മണ്ഡലത്തെ പ്രതിനീധീകരിച്ച് പാർലമെന്റിലെ അംഗമാണ്. അദ്ദേഹം ഭാരതീയ ജനത പാർട്ടിയിലെ അംഗമാണ്. 1960 കളിൽ അദ്ദേഹം 200 ലധികം പഞ്ചാബി സിനിമകളിൽ അഭിനയിച്ചുണ്ട്. 1960 കളിലെ ശക്തനായ ഒരു നായക നടനായിരുന്നു ധർമേന്ദ്ര. 1962 മുതൽ അദ്ദേഹം നായക നടനായി അഭിനയിച്ചിട്ട് 1995 വരെ അദ്ദേഹം ധാരാളം ചിത്രങ്ങളിൽ നായകനായി അഭിനയിച്ചിട്ടുണ്ട്.[2] .

ആദ്യ കാലങ്ങളിൽ അദ്ദേഹം ഒരു റൊമാന്റിക് ഹീറോ ആയിട്ടാ‍ണ് അഭിനയിച്ചത്. പിന്നീട് 1974 നു ശേഷം ഒരു ആക്ഷൻ ഹീറോ ആയി അഭിനയിക്കാൻ തുടങ്ങി. അദ്ദേഹം അക്കാലത്തെ ഒട്ടുമിക്ക മുൻ നിര നായികമാരുടെ കൂടെ നായകനായി അഭിനയിച്ചിട്ടുണ്ട്. ഇതിൽ ഹേമ മാലിനി ആയിരുന്നും പ്രധാനം. ഹേമ മാലിനിയൊത്ത് 27 ചിത്രങ്ങളിൽ നായകനായി അഭിനയിച്ചതിൽ 20 ചിത്രങ്ങളും വിജയമായിരുന്നു.

അദ്ദേഹത്തിന്റെ പ്രധാന വിജയ ചിത്രം ഫൂൽ ഓർ പഥർ ആണ്. അമിതാബ് ബച്ചന്റെ കൂടെ അഭിനയിച്ച ഷോലെ എന്ന ചിത്രം ഹിന്ദി ചലച്ചിത്ര രംഗത്തെ ഒരു വൻ വിജയമായിരുന്നു.

ഈയിടെ അദ്ദേഹം രാഷ്ടീയത്തിൽ ഭാരതീയ ജനത പാർട്ടിയുടെ അംഗത്വത്തിൽ സജീവമാണ്.

അവലംബം[തിരുത്തുക]

  1. Sumbly, Vimal; Bains, Loveleen (2002-02-04). "Dharmendra walks down memory lane". The Tribune. ശേഖരിച്ചത് 2008 December 23.  തീയതിയ്ക്ക് നൽകിയ വില പരിശോധിക്കുക: |date= (സഹായം)
  2. Dharmendra Profile

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ധർമ്മേന്ദ്ര&oldid=2332586" എന്ന താളിൽനിന്നു ശേഖരിച്ചത്