മീനാ കുമാരി
മീനാ കുമാരി | |
---|---|
![]() മീനാ കുമാരി | |
ജനനം | മഹ്ജബീൻ ബാനോ ഓഗസ്റ്റ് 1, 1932 ബോംബേ, ബ്രിട്ടീഷ് ഇന്ത്യ |
മരണം | മാർച്ച് 31, 1972 | (പ്രായം 39)
ഇന്ത്യൻ ചലച്ചിത്രരംഗത്തെ ഒരു മികച്ച നടിയായിരുന്നു (ഓഗസ്റ്റ് 1, 1932 - മാർച്ച് 31, 1972).
ആദ്യ ജീവിതം[തിരുത്തുക]
മീനാ കുമാരി ജനിച്ചത് മഹ്ജബീൻ ബാനോ എന്ന പേരിലായിരുന്നു. കുടുംബത്തിലെ മൂന്നാമത്തെ പുത്രിയായി ജനിച്ച മീന ആദ്യകാലത്ത് ഒരു അനാഥമന്ദിരത്തിൽ ഉപേക്ഷിക്കപ്പെട്ടിരുന്നു. പക്ഷേ, സാമ്പത്തിക ബുദ്ധിമുട്ട് മൂലം പിതാവ് ഇങ്ങനെ ചെയ്തതിനു ശേഷം പിന്നീട് മകളെ തിരിച്ചെടൂക്കുകയുണ്ടായി. പിതാവ് അലി ബക്ഷ് ഒരു പാർസി തിയേറ്റർ നടനായിരുന്നു. മാതാവായ പ്രഭാവത്ദേവി, അലി ബക്ഷിന്റെ രണ്ടാമത്തെ ഭാര്യായാവുന്നതിനു മുൻപ് ഒരു സ്റ്റേജ് നടിയായിരുന്നു. വിവാഹത്തിനു ശേഷം മുസ്ലിമാവുകയും പേര് ഇഖ്ബാൽ ബേഗം എന്നാക്കുകയായിരുന്നു.
അഭിനയ ജീവിതം[തിരുത്തുക]
തന്റെ പിതാവായ അലി ബക്ഷിന്റെ പാത പിന്തുടർന്നാണ് മീന അഭിനയത്തിലേക്ക് കടന്നത്. പ്രധാനമായും മാതാവിന്റെ നിർബന്ധം കൊണ്ടാണ് ചിത്രങ്ങളിൽ അഭിനയിച്ചത്.[1] തന്റെ ഏഴാം വയസ്സിൽ അഭിനയിച്ചു തുടങ്ങി. അന്ന് തന്റെ പേര് മഹ്ജബീൻ എന്നത് മാറ്റി, ബേബി മീന എന്നാക്കി. 1939 ലെ ഫർസന്റ്-ഏ-വദൻ ആയിരുന്നു ആദ്യ ചിത്രം. 1940-കളിൽ പിന്നെയും ധാരാളം ചിത്രങ്ങളിൽ അഭിനയിച്ചു. 1949 മുതൽ നായിക പ്രാധാന്യമുള്ള വേഷങ്ങളിൽ അഭിനയിച്ചു തുടങ്ങി.
1952-ലെ ബൈജു ബാവ്ര മീനയുടെ അഭിനയ ജീവിതത്തിലെ ഒരു വഴിത്തിരിവായ ചിത്രമായിരുന്നു. ഇതിലെ അഭിനയത്തിന് ഫിലിംഫെയർ മികച്ച നടിക്കുള്ള പുരസ്കാരവും ലഭിച്ചു. പിന്നീട് 1960 വരെ ധാരാളം ശ്രദ്ധേയമായ വിജയ ചിത്രങ്ങളിൽ അഭിനയിച്ചു.
1962 ൽ മൂന്ന് ചിത്രങ്ങളിലെ അഭിനയത്തിന് മികച്ച നടിക്കുള്ള ഫിലിംഫെയർ പുരസ്കാരത്തിനുള്ള നിർദ്ദേശം ലഭിക്കുകയുണ്ടായി. പക്ഷേ, ഈ സമയത്ത് തന്റെ സ്വകാര്യ ജീവിതം തന്റെ ചില കഥാപാത്രങ്ങളെപ്പോലെ മദ്യത്തിനടിമപ്പെടുകയും ഉണ്ടായി. പിന്നീടും 1966 വരെ മികച്ച ചിത്രങ്ങളിലെ അഭിനയം തുടർന്നു. 1971 ൽ ഗുൽസാറുമായി സുഹൃത്ത്ബന്ധം സ്ഥാപിക്കുകയും അദ്ദേഹത്തിന്റെ ആദ്യ സംവിധായക ചിത്രമായ മേരെ അപ്നെ എന്ന ചിത്രത്തിലും അഭിനയിച്ചു.
തന്റെ അഭിനയ കഴിവുകൾ കൂടാതെ മീന കുമാരി ഒരു കവയിത്രി കൂടി ആയിരുന്നു. ഉർദു ഭാഷയിൽ നന്നായി കവിത എഴുതാനുള്ള കഴിവും ഉണ്ടായിരുന്നു.
മരണം[തിരുത്തുക]
തന്റെ അവസാന ചിത്രമായ പക്കീസയുടെ റിലീസിനു ശേഷം മീന കുമാരി അസുഖം പിടിപെട്ട് ആശുപത്രിയിൽ ചേർക്കപ്പെട്ടൂ. പിന്നീട് മാർച്ച് 31, 1972ൽ കരൾ സംബന്ധമായ രോഗം ബാധിച്ച് മരണമടയുകയും ചെയ്തു. തന്റെ മദ്യപാനമാണ് മീനയെ മരണത്തിലേക്ക് നയിച്ചതെന്ന് പറയപ്പെടൂന്നു. മരണ സമയത്ത് സാമ്പത്തികമായി വളരെയധികം കഷ്ടപ്പെടുകയും ചെയ്തിരുന്നു എന്നു പറയുന്നു.
ജീവചരിത്രം[തിരുത്തുക]
1972 ൽ മീനയുടെ മരണത്തിനു ശേഷം, വിനോദ് മേഹ്ത ഒരു ജീവ ചരിത്രം എഴുതുകയുണ്ടായി. മീന കുമാരി എന്നായിരുന്നു ഇതിന്റെ പേര്.
അവലംബം[തിരുത്തുക]
- ↑ Chandrima Pal (ആഗസ്റ്റ് 15, 2013, 08.09AM IST). "Men who loved and left Meena Kumari" (പത്രലേഖനം). റ്റൈംസ് ഓഫ് ഇന്ത്യ (ഭാഷ: ഇംഗ്ലീഷ്). മുംബൈ മിറർ. ശേഖരിച്ചത് 2014 മാർച്ച് 29. Check date values in:
|accessdate=
and|date=
(help)
പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]
- Largest collection of Meena Kumari's writings
- ഇന്റർനെറ്റ് മൂവി ഡാറ്റാബേസിൽ നിന്ന് Meena Kumari
- Meena Kumari at Manas: Culture of India
- Collection of verses by Meena Kumari