ഒഹായോ
Jump to navigation
Jump to search
അമേരിക്കൻ ഐക്യനാടുകളിലെ ഒരു സംസ്ഥാനമാണ് ഒഹായോ. അമേരിക്കയിലെ പ്രധാന തടാകങ്ങളിലൊന്നായ ഈറി തടാകത്തോട് ചേർന്നാണ് ഒഹായോയുടെ സ്ഥാനം. തദ്ദേശിയ ഭാഷകളിലൊന്നയായ ഐറോക്വയിനിൽ നിന്നുള്ളതാണ് ഒഹായോ എന്ന നാമം. അർത്ഥം: നല്ല നദി. ഈ സംസ്ഥാനത്തോട് ചേർന്നു കിടക്കുന്ന നദിയുടെ പേരും ഒഹായോ നദി എന്നു തന്നെ.
കിഴക്ക് പെൻസിൽവാനിയ, വെസ്റ്റ് വെർജീനിയ, പടിഞ്ഞാറ് ഇൻഡ്യാന, തെക്ക് കെന്റക്കി, വടക്ക് മിഷിഗൺ എന്നിവയാണ് അയൽ സംസ്ഥാനങ്ങൾ.
കേരളത്തിന്റെ മൂന്നിരട്ടിയിലേറെ വലിപ്പമുള്ള ഒഹായോ ഉയർന്ന ജനസാന്ദ്രതയുള്ള അമേരിക്കൻ സംസ്ഥാനങ്ങളിൽ ഒന്നാണ്. കൊളംബസ് ആണ് തലസ്ഥാനം. ക്ലീവ്‌ലൻഡ്, സിൻസിനാറ്റി, അക്രൺ എന്നീ നഗരങ്ങൾ ഈ സംസ്ഥാനത്തിലാണ്.
മുൻഗാമി ടെന്നസി |
യു.എസ്. സംസ്ഥാനങ്ങൾ സംസ്ഥാനപദവി ലഭിച്ച ക്രമത്തിൽ 1803 മാർച്ച് 1ന് പ്രവേശനം നൽകി (17ആം) |
Succeeded by ലൂയിസിയാന |