റോഷൻ
റോഷൻ സഹാനി | |
---|---|
ജന്മനാമം | റോഷൻലാൽ നഗ്രത്ത് |
ജനനം | ജൂലൈ 14, 1917 |
ഉത്ഭവം | Gujranwala, Punjab, British India |
മരണം | നവംബർ 16, 1967 | (പ്രായം 50)
തൊഴിൽ(കൾ) | സംഗീതസംവിധായകൻ, Composer |
വർഷങ്ങളായി സജീവം | 1948-1967 |
ഹിന്ദി ചലച്ചിത്രസംഗീതസംവിധായകനാണ് റോഷൻ എന്ന പേരിൽ അറിയപ്പെടുന്ന റോഷൻ ലാൽ നഗ്രത്ത്. (14 ജൂലൈ 1917 – 16 നവംബർ 1967). നടനും ചലച്ചിത്ര സംവിധായകനുമായ രാകേഷ് റോഷൻ, സംഗീതസംവിധായകനായ രാജേഷ് റോഷൻ എന്നിവരുടെ പിതാവും പ്രശസ്ത നടൻ ഋത്വിക് റോഷന്റെ മാതാമഹനുമാണ്.
ബാല്യവും വിദ്യാഭ്യാസവും
[തിരുത്തുക]ഇപ്പൊഴത്തെ പാക് പഞ്ചാബിൽ ഉൾപ്പെട്ട ഗുജ്രൻവാലയിലാണ് റോഷൻ ജനിച്ചത്.വളരെ ചെറുപ്പത്തിൽ തന്നെ സംഗീതമഭ്യസിച്ച റോഷൻ, പില്ക്കാലത്ത് ഭത്ഖാണ്ഡെ മ്യൂസിക് ഇൻസ്റ്റിറ്റ്യൂട്ട് ആയി മാറിയ ലഖ്നോവിലെ മാരിസ് കോളജിൽ പണ്ഡിറ്റ് എസ്.എൻ രതൻജാൻകറിന്റെ കീഴിൽ സംഗീതമഭ്യസിച്ചു. 1940കളുടെ തുടക്കത്തിൽ ഡൽഹി ആകാശവാണിയിലെ സംഗീതപരിപാടികളുടെ നിർമ്മാതാവായ ഖ്വാജാ ഖുർഷിദ് അൻവർ റോഷനെ ആകാശവാണിയിൽ പിയാനോ വാദകനായി ചേർത്തു,
സംഗീതസംവിധാനം
[തിരുത്തുക]സിനിമാസംഗീതസംവിധായകനാകണമെന്ന മോഹവുമായി റോഷൻ ബോംബെയിലെത്തുന്നത് 1948ലാണ്. സിങ്ഗാർ എന്ന സിനിമയിൽ സംഗീതസംവിധായകൻ ഖ്വാജാ ഖുർഷിദ് അൻവറിന്റെ സഹായിയായി പ്രവർത്തിച്ചുകൊണ്ടായിരുന്നു തുടക്കം. 1949ലാണ് സ്വന്തമായി ഒരു സിനിമയിൽ സംഗീതസംവിധാനം നിർവഹിക്കുന്നത്. കിദാർ ശർമ താൻ സംവിധാനം ചെയ്ത നേകി ഔർ ബാദി എന്ന സിനിമയുടെ സംഗീതസംവിധാനം റോഷനെ ഏൽപ്പിച്ചു. പക്ഷേ ഈ സിനിമ സാമ്പത്തികമായി കനത്ത പരാജയമായിരുന്നു. അടുത്തവർഷം ബാവ്‌രെ നായിൻ എന്ന ഹിന്ദി സിനിമയുമായി സഹകരിച്ചു.
1950കളുടെ ആദ്യപാദത്തിൽ, റോഷൻ മുഹമ്മദ് റഫി, തലത്ത് മഹമൂദ്, മുകേഷ് തുടങ്ങിയ ഗായകരോടൊപ്പം പ്രവർത്തിച്ചു. മൽഹാർ, ഷീഷം, അൻഹോനീ, രാഗ്‌രംഗ് തുടങ്ങിയ സിനിമകൾ അമ്പതുകളിൽ പുറത്തിറങ്ങിയവയാണ്. ഈ സമയത്തുതന്നെയാണ് ലതാമങ്കേഷ്കരുടെ സൂപ്പർഹിറ്റ് ഗാനമായ "എയിരി മേ തോ പ്രേം ദിവാനീ മേരാ ദർദ് ന ജാനേ കോയീ" നൗബഹാർ എന്ന സിനിമയ്ക്കുവേണ്ടി റോഷൻ ചിട്ടപ്പെടുത്തിയത്. റോഷൻ സംഗീതം നല്കിയ എല്ലാസിനിമകളും സാമ്പത്തികമായി വിജയമായിരുന്നില്ല. ഗാനരചയിതാക്കളെന്നനിലയിൽ ഇന്ദീവർ, ആനന്ദ് ബക്ഷി എന്നിവരുടെ രചനകൾ ആദ്യം ശ്രദ്ധേയമായത് റോഷനന്റെ സംഗീതത്തിലായിരുന്നു.