സലിൽ ചൗധരി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
സലിൽ ചൗധരി
സലിൽ ചൗധരി (1925-1995)
പശ്ചാത്തല വിവരങ്ങൾ
ജന്മനാമംസലിൽ ചൗധരി
പുറമേ അറിയപ്പെടുന്നസലിൽ ദാ
ഉത്ഭവംChingripotha, 24 Parganas district,
West Bengal, India[1]
തൊഴിൽ(കൾ)Music Director, Composer, Poet, Lyricist and Story-writer

ഇന്ത്യയിലെ സംഗീതസംവിധായകരിൽ പ്രമുഖനായിരുന്നു സലിൽ ചൌധരി (ബംഗാളി: সলিল চৌধুরী) (1925-1995). പ്രതിഭയുടെ തിളക്കം ഒന്നുകൊണ്ടു മാത്രം ബോംബേ സിനിമാ ലോകത്ത് അദ്ദേഹം വളരെ പെട്ടെന്ന് പ്രശസ്തനായി. ഹിന്ദുസ്ഥാനിക്കും കർണ്ണാട്ടിക്കിനും പുറമേ കിഴക്കേന്ത്യൻ സംഗീതത്തിന് സിനിമയിൽ സ്ഥാനം ഉണ്ടാക്കിയത് ഇദ്ദേഹമാണ്.

ജീവിതരേഖ[തിരുത്തുക]

1922 നവംബർ 19-ന്‌ ബംഗാളിൽ ദക്ഷിണ പർഗാനസിൽ ഗാസിപുർ എന്ന ഗ്രാമത്തിൽ ജനിച്ചു. അദേഹത്തിന്റെ പിതാവ് ഡോക്ടറും നല്ലൊരു സംഗീതഞ്ജനായിരുന്നു ജ്ഞാനേന്ദ്രചൗ ധരി അസം തോട്ടം മേഖലയിൽ ഡോക്ടർ ആയിരുന്നു. ജോലിക്ക് പുറമെ തോട്ടം തൊഴിലാളികളെ സംഘടിപ്പിച്ച് സംഗീത നാടക സ്റ്റേജ് ഷോ ചെയ്യുമായിരുന്നു. പടിഞ്ഞാറൻ സംഗീതവുമായി ബന്ധപ്പെട്ട് ധാരാളം കാസറ്റുകളും ഗ്രാമഫോണും അദ്ദേഹത്തിന്റെ പിതാവിന് ഉണ്ടായിരുന്നു. പിതാവിനു പടിഞ്ഞാറൻ ക്ലാസ്സിക്കൽ സംഗീതവുമായുള്ള ബന്ധം വളരെ നല്ല സംഗീതപഠനത്തിനു സലിൽദായെ സഹായിച്ചു. വെസ്റ്റേൺ സംഗീതത്തിൻ്റെ വലിയ കളക്ഷൻ പിതാവ് ൻ്റെ കൈവശം ഉണ്ടായിരുന്നു. പിതാവിനൊപ്പം യാത്ര ചെയ്ത് കുട്ടികാലത്ത് സംഗീതത്തിൽ ആകൃഷ്ടനായി. ഫ്ലൂട്ട് വായിക്കുന്നതിൽ തല്പരനായിരുന്നു. വെസ്റ്റേൺ സംഗീതത്തിലും തല്പരനായി. ഹരിനാവി DVTS സ്കൂളിൽ പഠിച്ചു. ബംഗാബാസി കോളേജിൽ പഠിക്കാൻ കൊൽകട്ടയിൽ എത്ത്മ്പോഴാണ് സ്വാതന്ത്ര സമരം. സാമൂഹ്യ കാര്യങ്ങൾ എന്നിവയിൽ തൽപരനായി. ബംഗബസി കോളേജിൽ പഠിക്കുമ്പോൾ ബെച്ചാന്പോടീ തോമർ എന്ന ആദ്യഗാനം ചിട്ടപ്പെടുത്തി മാസ്റ്റർ ഡിഗ്രി നേടി. 1940-കളിലെ ബംഗാളിലെ അരക്ഷിതമായ രാഷ്ട്രീയാവസ്ഥയും രണ്ടാം ലോകമഹായുദ്ധവും സലിലിന്റെ ജീവിതത്തെ സ്വാധീനിച്ചു. തന്റെ സാമൂഹിക ഉത്തരവാദിത്തത്തെക്കുറിച്ച് അദ്ദേഹം തിരിച്ചറിയുകയും ഇന്ത്യൻ പീപ്പിൾസ് തിയേറ്റർ അസോസിയേഷനിൽ (IPTA )ഒരു അംഗമാവുകയും ചെയ്തു. ഈ സമയം ധാരാളം ഗാനങ്ങൾ എഴുതി ജനഹൃദയങ്ങളിൽ നല്ല ഒരു സ്ഥാനം നേടിയെടുക്കാൻ അദ്ദേഹത്തിനു കഴിഞ്ഞു. ഇന്ത്യൻ ഗ്രാമങ്ങളിലൂടെ ഈ ഗാനങ്ങളുമായി IPTA കലാ സംഘം യാത്രാ ചെയ്ത്. 24 വയസ് ആവുമ്പോൾ തന്നെ യുവ സാംസ്കാരിക നേതാവ് ആയി.

സംഗീതജീവിതം[തിരുത്തുക]

"ദോ ബിഗ സമീൻ "എന്ന ഹിന്ദി ചിത്രത്തിനു സംഗീതസംവിധാനം നിർവ്വഹിച്ചതോടെ സിനിമാലോകത്തിന്റെ വാതിൽ അദ്ദേഹത്തിനായി തുറന്നു. സുന്ദരവും ലളിതവും ആയിരുന്നു അദ്ദേഹത്തിന്റെ ഈണങ്ങൾ. 1949 മുതൽ 42 ബംഗാളി ചിത്രങ്ങൾ, 75 ഹിന്ദി ചിത്രങ്ങൾ, 5 തമിഴ് ചിത്രങ്ങൾ, 3 കന്നട ചിത്രങ്ങൾ‍, 6 ഇതരഭാഷാ ചിത്രങ്ങൾ, 27 മലയാളചിത്രങ്ങൾ എന്നിവയ്ക്കു വേണ്ടി സലിൽ സംഗീതസംവിധാനം നിർവഹിച്ചു. വാസ്തുഹാര, വെള്ളം എന്നീ ചിത്രങ്ങൾക്കു വേണ്ടി പശ്ചാത്തലസംഗീതം നിർവഹിച്ചതും ഇദ്ദേഹമാണ്.

മലയാളത്തിൽ[തിരുത്തുക]

ചെമ്മീൻ, ഏഴു രാത്രികൾ, അഭയം, രാസലീല, സ്വപ്നം, രാഗം, നെല്ല്, നീലപ്പൊൻമാൻ‍,തോമാശ്ലീഹ, സമയമായില്ല പോലും, പ്രതീക്ഷ, അപരാധി, തുലാവർഷം, ഏതോ ഒരു സ്വപ്നം, ഈ ഗാനം മറക്കുമോ, മദനോത്സവം, വിഷുക്കണി, ചുവന്ന ചിറകുകൾ, ദേവദാസി, പുതിയ വെളിച്ചം, എയർ ഹോസ്റ്റസ്സ്, അന്തിവെയിലിലെ പൊന്ന്, എന്റെ കൊച്ചു തമ്പുരാൻ, തുമ്പോളി കടപ്പുറം എന്നിവയായിരുന്നു അദ്ദേഹം സംഗീതം നല്കിയ മലയാളചലച്ചിത്രങ്ങൾ.

മരണം[തിരുത്തുക]

വ്യത്യസ്തമായ നിരവധി ശ്രവണമധുരഗാനങ്ങൾ സംഗീത ലോകത്തിനു സമ്മാനിച്ച സലിൽ ചൌധരി തന്റെ 73-ആം വയസ്സിൽ 1995 സെപ്റ്റംബർ 5-ന് അന്തരിച്ചു. ഏറെക്കാലമായി വിവിധ രോഗങ്ങൾ അലട്ടിയിരുന്ന അദ്ദേഹത്തിന്റെ അന്ത്യം മസ്തിഷ്കാഘാതം നിമിത്തമായിരുന്നു. 'സ്വാമി വിവേകാനന്ദ' ആയിരുന്നു അദ്ദേഹത്തിന്റെ അവസാന ചിത്രം. അദ്ദേഹത്തിന്റെ ഭാര്യയും ഗായികയുമായിരുന്ന സബിത ചൗധരി 2017 ജൂൺ 29-ന് അന്തരിച്ചു. ഇവർക്ക് നാല് മക്കളുണ്ട്. മകൾ അന്തരയും മകൻ സഞ്ജയും ഇന്ന് സംഗീതലോകത്തുണ്ട്.

അവലംബം[തിരുത്തുക]

  1. 1.0 1.1 "Flawless harmony in his music". The Hindu. 2005-11-20. Archived from the original on 2006-09-16. Retrieved 2009-09-06. {{cite web}}: |first= missing |last= (help)

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=സലിൽ_ചൗധരി&oldid=4073184" എന്ന താളിൽനിന്ന് ശേഖരിച്ചത്