സ്വദേശ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
സ്വദേശ്: വി ദ പീപ്പിൾ
സംവിധാനം അശുതോഷ് ഗോവാരിക്കർ
നിർമ്മാണം അശുതോഷ് ഗോവാരിക്കർ
റോണി സ്ക്രൂവാല
കഥ അശുതോഷ് ഗോവാരിക്കർ
എം.ജി. സത്യ
തിരക്കഥ അശുതോഷ് ഗോവാരിക്കർ
അഭിനേതാക്കൾ ഷാരൂഖ് ഖാൻ
ഗായത്രി ജോഷി
കിഷോരി ബലാൽ
സംഗീതം എ.ആർ. റഹ്മാൻ
ഛായാഗ്രഹണം മഹേഷ് അനീ
ചിത്രസംയോജനം ബല്ലു സലൂജ
വിതരണം അശുതോഷ് ഗോവാരിക്കർ പ്രൊഡക്ഷൻസ്
യുടിവി മോഷൻ പിക്ചേഴ്സ്
റിലീസിങ് തീയതി
  • ഡിസംബർ 17, 2004 (2004-12-17)
സമയദൈർഘ്യം 194 മിനുറ്റ്സ്
രാജ്യം ഇന്ത്യ
ഭാഷ ഹിന്ദി/ഇംഗ്ലീഷ്
ബജറ്റ് 49 കോടി[1]
ബോക്സ് ഓഫീസ് 32 കോടി[2]

അശുതോഷ് ഗോവാരിക്കർ എഴുതി നിർമ്മിച്ച് സംവിധാനം ചെയ്ത് 2004ൽ പുറത്തിറങ്ങിയ ഇന്ത്യൻ ചലച്ചിത്രമാണ് സ്വദേശ് (ഹിന്ദി: स्वदेश, ഉർദു: سودیش, ഇംഗ്ലീഷ്: Homeland).ഷാരൂഖ് ഖാനും പുതുമുഖമായ ഗായത്രി ജോഷിയുമാണ് ചിത്രത്തിലഭിനയിച്ച പ്രധാന അഭിനേതാക്കൾ.ബോക്സ് ഓഫീസിൽ ചിത്രം പരാജയപ്പെട്ടെങ്കിലും നിരൂപരുടെ മുക്തകണ്ഠ പ്രശംസ ലഭിച്ചു.

ഇതിവൃത്തം[തിരുത്തുക]

മോഹൻ ഭാർഗവ് (ഷാരൂഖ് ഖാൻ) നാസയിൽ ജോലി ചെയ്യുന്ന ശാസ്ത്രജ്ഞനാണ്.അദ്ദേഹം തന്റെ വളർത്തമ്മയായിരുന്ന കാവേരിയമ്മയെ(കിഷോരി ബലാൽ) കണ്ടെത്തി അമേരിക്കയിൽ തന്നോടൊപ്പം പാർപ്പിക്കണം എന്ന ഉദ്ദേശ്യവുമായി ഇന്ത്യയിലെത്തുന്നു.കാവേരിയമ്മയെത്തേടി ചരൺപൂർ എന്ന ഗ്രാമത്തിലെത്തുന്ന മോഹന് കാണാനാവുന്നത് ജാതി വേർതിരിവുകളും നിരക്ഷരതയും ശൈശവ വിവാഹങ്ങളുമാണ്.തുടർന്നുണ്ടാകുന്ന സംഭവ വികാസങ്ങളാണ് ചിത്രത്തിന്റെ പ്രമേയം.

അവലംബം[തിരുത്തുക]

  1. Dey, Sudipto (2004 May 5). "UTV to go global with Lakshya, Swades". The Economic Times. ശേഖരിച്ചത് 2011-09-21. 
  2. "Box Office 2004". Boxofficeindia.com. യഥാർത്ഥ സൈറ്റിൽ നിന്ന് 2012-05-24-നു ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2011-09-21. 

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

നിരൂപണങ്ങൾ[തിരുത്തുക]


"https://ml.wikipedia.org/w/index.php?title=സ്വദേശ്&oldid=2333447" എന്ന താളിൽനിന്നു ശേഖരിച്ചത്