പത്മഭൂഷൺ പുരസ്കാരം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

പത്മഭൂഷൺ പുരസ്കാരം 1954 ജനുവരി 2ന് ഇന്ത്യൻ പ്രസിഡന്റ് സ്ഥാപിച്ച സിവിലിയൻ ബഹുമതിയാണ്. ഭാരതരത്നം, പത്മവിഭൂഷൺ എന്നിവ കഴിഞ്ഞാൽ രാജ്യത്തെ ഏറ്റവും ഉയർന്ന സിവിലിയൻ ബഹുമതിയാണ് പത്മഭൂഷൺ. പത്മശ്രീയാകട്ടെ പത്മഭൂഷനെക്കാൽ താഴ്ന്ന സിവിലിയൻ ബഹുമതിയാണ്. താന്താങ്ങളുടെ കർമ്മപഥത്തിൽ മികവു തെളിയിച്ച വ്യക്തികളെ ആദരിക്കാനാണ് പത്മഭൂഷൺ നൽകിപ്പോരുന്നത്. രാഷ്ട്രപതി ഒപ്പിട്ട ഒരു പ്രശംസാപത്രവും വട്ടത്തിലുള്ള ഒരു മുദ്രയും പുരസ്കാര ജേതാവിന് നൽകിവരുന്നു. എല്ലാവർഷവും റിപ്പബ്ലിക് ദിനത്തിലാണ് പുരസ്കാരജേതാക്കളെ പ്രഖ്യാപിക്കുന്നത്

"https://ml.wikipedia.org/w/index.php?title=പത്മഭൂഷൺ_പുരസ്കാരം&oldid=2521321" എന്ന താളിൽനിന്ന് ശേഖരിച്ചത്