സാം മനേക്ഷാ
Sam Manekshaw | |
---|---|
![]() Field Marshal Sam Manekshaw (pictured wearing general's insignia c. 1970) | |
7th Chief of Army Staff (India) | |
ഔദ്യോഗിക കാലം 8 June 1969 – 15 January 1973 | |
പ്രസിഡന്റ് | VV Giri Mohammad Hidayatullah (acting) |
പ്രധാനമന്ത്രി | Indira Gandhi |
മുൻഗാമി | P.P. Kumaramangalam |
പിൻഗാമി | Gopal Gurunath Bewoor |
വ്യക്തിഗത വിവരണം | |
ജനനം | Amritsar, Punjab, British India | 3 ഏപ്രിൽ 1914
മരണം | 27 ജൂൺ 2008 Wellington, Tamil Nadu, India | (പ്രായം 94)
പങ്കാളി | Silloo Bode |
പുരസ്കാരങ്ങൾ | |
Military service | |
വിളിപ്പേര്(കൾ) | Sam Bahadur[4] |
Allegiance | ![]() ![]() |
Branch/service | ![]() ![]() |
Years of service | 1934 – 2008[a][3] |
Rank | ![]() |
Unit | 12th Frontier Force Regiment 8 Gorkha Rifles |
Commands | |
Battles/wars |
ഇന്ത്യൻ കരസേനയുടെ പരമോന്നത പദവിയായ ഫീൽഡ് മാർഷൽ (കരസൈന്യാധിപൻ) എന്ന പദവിയിലെത്തിയ ആദ്യ വ്യക്തിയാണ് സാം ഹോർമുസ്ജി "സാം ബഹാദൂർ" ജംഷെഡ്ജി മനേക്‌ഷാ (ഏപ്രിൽ 3, 1914 - ജൂൺ 27, 2008). നൈനിത്താളിലെ ഷർവുഡ് കോളേജിലും ഡെറാഡൂനിലെ ഇന്ത്യൻ മിലിട്ടറി അക്കാദമിയിലും ക്യൂറ്റായിലെ മിലിട്ടറി സ്റ്റാഫ് കോളേജിലുമായിരുന്നു പഠനം.
1934 ഫെബ്രുവരിയിൽ പട്ടാളത്തിൽ ചേർന്ന മനേക് ഷാ രണ്ടാം ലോകമഹായുദ്ധത്തിൽ പങ്കെടുത്തു. മിലിട്ടറി സ്റ്റാഫ് കോളേജ് ഡയറക്ടർ, ബ്രിഗേഡിയർ, മേജർ, ജനറൽ എന്നീ പദവികൾ വഹിച്ചിട്ടുണ്ട്. 1969-ൽ മനേക് ഷാ കരസേനാധിപനായി. 1971-ലെ ഇന്ത്യ-പാക്ക് യുദ്ധത്തിൽ പ്രമുഖമായ പങ്ക് വഹിച്ചു. പട്ടാളക്കാരുടെ പട്ടാളക്കാരനെന്നും ബംഗ്ലാദേശിന്റെ വിമോചകനെന്നും അറിയപ്പെടുന്ന[5] അദ്ദേഹത്തിന് സഹപ്രവർത്തകരുടെ സ്നേഹം പിടിച്ചുപറ്റുന്നതിൽ പ്രത്യേക കഴിവുണ്ടായിരുന്നു.
ഇന്ത്യയുടെ പ്രഥമ ഫീൽഡ് മാർഷലായ മനേക് ഷായ്ക്ക് 1968-ൽ പത്മഭൂഷൺ പുരസ്കാരവും 1972-ൽ പത്മവിഭൂഷൺ പുരസ്കാരവും ലഭിച്ചിട്ടുണ്ട്.
മരണം[തിരുത്തുക]
2008 ജൂൺ 27-ന് തമിഴ്‌നാട്ടിലെ വെല്ലിങ്ടണിലുള്ള സൈനികാശുപത്രിയിൽ വച്ച് മരണമടഞ്ഞു. മരണസമയത്ത് അദ്ദേഹത്തിന് 94 വയസുണ്ടായിരുന്നു[5].
അവലംബം[തിരുത്തുക]
- ↑ ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ
<ref>
ടാഗ്;OutMeh
എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല. - ↑ Disha Experts 2018, p. A–7.
- ↑ ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ
<ref>
ടാഗ്;field_marshal
എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല. - ↑ "Sam Manekshaw: Leaders Pay Tribute To India's Greatest General". NDTV. 2019-04-03. ശേഖരിച്ചത് 2019-12-17.
- ↑ 5.0 5.1 http://www.hindu.com/thehindu/holnus/000200806270319.htm
ഉദ്ധരിച്ചതിൽ പിഴവ്: <ref>
റ്റാഗുകൾ "lower-alpha" സംഘത്തിൽ ഉണ്ട്, പക്ഷേ ബന്ധപ്പെട്ട <references group="lower-alpha"/>
റ്റാഗ് കണ്ടെത്താനായില്ല