പുഷ്പലത ദാസ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Pushpalata Das എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Pushpalata Das
ജനനം(1915-03-27)27 മാർച്ച് 1915
മരണം9 നവംബർ 2003(2003-11-09) (പ്രായം 88)
തൊഴിൽIndian independence activist
Social worker
സജീവ കാലം1940–2003
സംഘടന(കൾ)Banar Sena
Kasturba Gandhi National Memorial Trust
ജീവിതപങ്കാളി(കൾ)Omeo Kumar Das
കുട്ടികൾ1 daughter
മാതാപിതാക്ക(ൾ)Rameswar Saikia
Swarnalata
പുരസ്കാരങ്ങൾPadma Bhushan
Tamrapatra Freedom Fighter Award

ഒരു ഇന്ത്യൻ സ്വാതന്ത്ര്യ പ്രവർത്തകയും, സാമൂഹ്യ പ്രവർത്തകയും, ഗാന്ധിയനും, ഇന്ത്യയുടെ വടക്ക് കിഴക്കൻ സംസ്ഥാനമായ ആസാമിലെ എംഎൽഎയും ആയിരുന്നു പുഷ്പലത ദാസ് (ഇംഗ്ലീഷ്: Pushpalata Das , 1915–2003)[1] 1951 മുതൽ 1961 വരെ രാജ്യസഭാംഗവും,  അസം നിയമസഭ, ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ വർക്കിംഗ് കമ്മിറ്റി എന്നിവയിലെ അംഗവുമായിരുന്നു പുഷ്പലത ദാസ്.[2] അവൾ കസ്തൂർബാ ഗാന്ധി ദേശീയ സ്മാരക ട്രസ്റ്റിൽ അസം അധ്യായങ്ങളിൽ അധ്യക്ഷയായി സേവനമനുഷ്ടിച്ചിട്ടുണ്ട്.[3] 1999 ൽ ഇന്ത്യാ ഗവൺമെന്റ് മൂന്നാം ഉയർന്ന സിവിലിയൻ ബഹുമതിയായ പത്മഭൂഷൺ നൽകി ഇവരെ ആദരിച്ചിട്ടുണ്ട്.[4]

ജീവചരിത്രം[തിരുത്തുക]

കനകലതാ പൂന്തോട്ടത്തിലുള്ള ഒരു ശില്പത്തിൽ 1942 ലെ പോലീസ് വെടിവെപ്പ് ചിത്രീകരിച്ചിരിക്കുന്നു.

അസാമിലെ വടക്കൻ ലഖിംപുറിൽ ജീവിച്ചിരുന്ന രാമേശ്വർ സൈഖ്യയുടേയും സ്വർണ്ണലതയുടേയും മകളായ പുഷ്പലത ദാസ് 1915 മാർച്ച് 27നാണ് ജനിച്ചത്.[5] പാൻബസാർ ഗേൾസ് ഹൈസ്കൂളിൽ നിന്നാണ് തന്റെ വിദ്യാഭ്യാസം നേടിയത്. സ്കൂൾ കാലം മുതലേ ദാസ് അവളുടെ രാഷ്ട്രീയ പ്രവർത്തനങ്ങൾ ആരംഭിച്ചിരുന്നു, മുക്തി സംഘ എന്ന ഒരു സംഘടന സെക്രട്ടറിയായിരുന്നു.

അവലംബം[തിരുത്തുക]

  1. "Pushpa Lata Das (1951-2003)". India Online. 2016. Retrieved 26 May 2016.
  2. "Pushpalata's memories live on". The Telegraph. 21 November 2003. Archived from the original on 2016-08-04. Retrieved 26 May 2016.
  3. "Puspa Lata Das Biography". Maps of India. 2016. Retrieved 26 May 2016.
  4. "Padma Awards" (PDF). Ministry of Home Affairs, Government of India. 2016. Archived from the original (PDF) on 2017-10-19. Retrieved 3 January 2016.
  5. Guptajit Pathak (2008). Assamese Women in Indian Independence Movement: With a Special Emphasis on Kanaklata Barua. Mittal Publications. pp. 118–. ISBN 978-81-8324-233-2.

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

കൂടുതൽ വായനക്ക്[തിരുത്തുക]

  • Pushpalata Das (1976). Rajarama Sukla rashtriyaatma varcasva evam krtitva, san 1898-1962. Durga Prakasana. p. 359. ASIN B0000CR6XS.
"https://ml.wikipedia.org/w/index.php?title=പുഷ്പലത_ദാസ്&oldid=3787774" എന്ന താളിൽനിന്ന് ശേഖരിച്ചത്