ശിവാജി ഗണേശൻ
ശിവാജി ഗണേശൻ | |
---|---|
![]() | |
ജനനം | ചിന്നൈയ്യ പിള്ളൈ ഗണേശൻ |
മറ്റ് പേരുകൾ | നടികർ തിലകം , ചെവളിയാർ |
സജീവ കാലം | 1952-1999 |
ജീവിതപങ്കാളി(കൾ) | കമല ഗണേശൻ |
തമിഴ് ചലച്ചിത്ര രംഗത്തെ ഒരു ഐതിഹാസിക നടനായിരുന്നു ശിവാജി ഗണേശൻ (തമിഴ്: சிவாஜி கணேசன்) (ഒക്ടോബർ 1, 1927 - ജൂലൈ 21, 2001). ഇരുപതാം നൂറ്റാണ്ടിന്റെ രണ്ടാം പകുതിയിൽ തമിഴ് ചലച്ചിത്ര രംഗത്ത് മികച്ച അഭിനയം കാഴ്ച്ച വച്ച ശിവാജിക്ക് 1959 ൽ കെയ്‌റോ, ഈജിപ്തിൽ വച്ച് നടന്ന ചലച്ചിത്ര മേളയിൽ മികച്ച നടനുള്ള പുരസ്കാരം ലഭിച്ചിട്ടുണ്ട്.
ആദ്യ ജീവിതം[തിരുത്തുക]
ഒരു സാധാരണ കുടുംബത്തിൽ ഒരു റേയിൽവേ ഉദ്യോഗസ്ഥനായ ചിന്നൈ പിള്ളൈയുടെ മകനായിട്ടാണ് ഗണേശൻ ജനിച്ചത്. അദ്ദേഹത്തിന്റെ പിതാവ് സ്വാതന്ത്ര്യ സമരത്തിൽ ബ്രിട്ടീഷുകാർക്കെതിരെ നീങ്ങിയതിന് അറസ്റ്റ് ചെയ്യപ്പെടൂകയുണ്ടയി. ചെറുപ്പ കാലം മുതൽ സ്റ്റേജ് അഭിനയങ്ങളിലും മറ്റും താല്പര്യമുണ്ടായിരുന്ന ഗണേശൻ ഒരു നാടക ഗ്രൂപ്പിൽ അംഗമായി ചേർന്നു.
അദ്ദേഹത്തിന്റെ വിവാഹം 1952 ൽ കമലയുമായി നടന്നു. അദ്ദേഹത്തിന് നാലു മക്കളുണ്ട്. ശാന്തി ഗണേശൻ, രജ്വി ഗണേശൻ എന്നിവർ പെണ്മക്കളും, രാംകുമാർ ഗണേശൻ, പ്രഭു ഗണേശൻ എന്നിവർ ആൺ മക്കളുമാണ്.
അഭിനയ ജീവിതം[തിരുത്തുക]
ആദ്യ ചിത്രം 1952 ലെ പരാശക്തി എന്ന ചിത്രമായിരുന്നു. ഇതിന്റെ തിരക്കഥ എഴുതിയത് എം. കരുണാനിധി ആയിരുന്നു. അദ്ദേഹം ശിവാജി ചക്രവർത്തിയുടെ വേഷങ്ങൾ അഭിനയിച്ചതിനു ശേഷം പേരിനു മുൻപിൽ ശിവാജി എന്ന് ചേർക്കുകയായിരുന്നു. തുടർന്ന് ആയിരക്കണക്കിന് ചിത്രങ്ങളിൽ അദ്ദേഹം അഭിനയിച്ചു. എം.ജി.ആർ., ജെമിനി ഗണേശൻ എന്നിവർക്കൊപ്പം ശിവാജിയും ഒരു പ്രധാന താരമായി അഭിനയിച്ചു വന്നു. മലയാളം, ഹിന്ദി തുടങ്ങിയ ഭാഷകളിലും അദ്ദേഹം അഭിനയിച്ചിട്ടുണ്ട്. 1999ൽ പുറത്തിറങ്ങിയ പടയപ്പ ആയിരുന്നു അദ്ദേഹത്തിന്റെ അവസാന ചിത്രം.
രാഷ്ട്രീയം[തിരുത്തുക]
1955 വരെ അദ്ദേഹം ദ്രാവിഡ മുന്നേറ്റ കഴകം പാർട്ടിയിൽ അംഗമായിരുന്നു. ഒരു വിവാദത്തിൽ പെട്ട് പാർട്ടിയിൽ നിന്ന് പുറത്താക്കപ്പെട്ടതിനു ശേഷം അദ്ദേഹം 1961 ൽ ഇന്ത്യൻ നാഷണൽ കോൺഗ്രസ് പാർട്ടിയിൽ ചേർന്നു. 1966 ൽ അദ്ദേഹത്തിന് പത്മശ്രീ പുരസ്കാരം ലഭിച്ചു. 1984 ൽ അദ്ദേഹത്തിന് പത്മഭൂഷൻ പുരസ്കാരം ലഭിച്ചു.
മരണം[തിരുത്തുക]
ശ്വാസകോശ സംബന്ധമായ അസുഖങ്ങൾ കൊണ്ട് അദ്ദേഹം 2001 ജൂലൈ 21ന് തന്റെ 74ആം വയസ്സിൽ ചെന്നൈയിലെ അപ്പോളോ ആശുപത്രിയിൽ വച്ച് മരണമടഞ്ഞു. മൃതദേഹം പിറ്റേ ദിവസം ബസന്ത് നഗർ ശ്മശാനത്തിൽ പൂർണ്ണ ഔദ്യോഗിക ബഹുമതികളോടെ സംസ്കരിച്ചു. ആയിരക്കണക്കിന് ജനങ്ങളാണ് പ്രിയ നടനെ അവസാനമായി ഒരു നോക്ക് കാണാൻ അന്ന് തടിച്ചു കൂടിയത്. അണ്ണാദുരൈയുടെയും എം.ജി.ആറിന്റെയും ശവസംസ്കാരങ്ങൾക്കു ശേഷം ഇത്രയും വലിയ ജനപങ്കാളിത്തം ലഭിച്ച ശവസംസ്കാര കർമ്മം ഇതാണെന്ന് പലരും അഭിപ്രായപ്പെട്ടിരുന്നു. അദ്ദേഹത്തിന്റെ ഭാര്യ കമല 2007-ൽ അന്തരിച്ചു.
മരണശാസന ദാനം[തിരുത്തുക]
പ്രതിമ[തിരുത്തുക]
അദ്ദേഹത്തിന്റെ ഓർമ്മക്കയി 2006 ൽ ചെന്നൈയിൽ ഒരു പ്രതിമ അന്നത്തെ മുഖ്യമന്ത്രിയായ എം. കരുണാനിധി അനാച്ഛാദനം ചെയ്തു.
അഭിനേതാവിന്റെ ദിവസം[തിരുത്തുക]
അദ്ദേഹത്തിന്റെ ഓർമ്മക്കായി തമിഴ് ചലച്ചിത്ര മേഖല അദ്ദേഹത്തിന്റെ ജന്മദിനമായ ഒക്ടോബർ 1 അഭിനേതാവിന്റെ ദിവസം ആയി ആചരിക്കുന്നു.
അവലംബം[തിരുത്തുക]
പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]
- Sivaji Ganesan is the most popular Tamil film actor - Kumudam magazine survey-1990
- Comprehensive information about movies, awards of Nadigar Thilagam Sivaji Ganesan
- Profile of Sivaji Ganesan from Nilacharal
- Sivaji Ganesan - One Hundred Tamils of 20th Century
- IMDb entry for Sivaji Ganesan
- Tamil Film Actor Sivaji Ganesan Dead at Rediff.com
- Ganesan filmography with pictures
- Cinesouth database since 1976
- A doyen among actors by D.B.S. Jeyaraj
- Tribute to Sivaji Ganeshan
- 1927-ൽ ജനിച്ചവർ
- 2001-ൽ മരിച്ചവർ
- ഒക്ടോബർ 1-ന് ജനിച്ചവർ
- ജൂലൈ 21-ന് മരിച്ചവർ
- പത്മഭൂഷൺ പുരസ്കാരം ലഭിച്ചവർ
- പത്മശ്രീ പുരസ്കാരം ലഭിച്ചവർ
- തമിഴ്ചലച്ചിത്രനടന്മാർ
- ദാദാസാഹിബ് ഫാൽക്കെ പുരസ്കാരജേതാക്കൾ
- രാജ്യസഭയിലേക്ക് നാമനിർദ്ദേശം ചെയ്യപ്പെട്ടവർ
- ഇന്ത്യയിലെ അഭിനേതാക്കളായ രാഷ്ട്രീയക്കാർ
- തമിഴ്നാട്ടിൽ നിന്നുമുള്ള ഇന്ത്യൻ നാഷണൽ കോൺഗ്രസ് പ്രവർത്തകർ