Jump to content

എൻ. റാം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(N. Ram എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
എൻ. റാം
ജനനം (1945-05-07) മേയ് 7, 1945  (79 വയസ്സ്)

ഇന്ത്യയിലെ ഒരു പത്രപ്രവർത്തകനാണ്‌ എൻ. റാം അഥവാ നരസിംഹൻ റാം (ജനനം: മേയ് 4, 1945). 2003 മുതൽ 2012 ജനുവരി 18 വരെ ദ ഹിന്ദു പത്രത്തിന്റെ മുഖ്യ പത്രാധിപത്യ ചുമതല വഹിച്ചു. ഭാരത സർക്കാറിന്റെ പത്മഭൂഷൺ പുർസ്കാരത്തിന്‌ അർഹനായിട്ടുണ്ട്. സ്‌പോർട്‌സ് ലേഖകനും മികച്ച ക്രിക്കറ്റ് കളിക്കാരനുമാണ്. ഇന്ത്യൻ രാഷ്ട്രീയപ്രവണതകൾ, വിദേശകാര്യങ്ങൾ, അഴിമതി അന്വേഷണം മുതലായ വിഷയങ്ങളിൽ പ്രത്യേക താത്പര്യം. അക്കാദമിക് പ്രസിദ്ധീകരണങ്ങളിൽ എഴുതാറണ്ട് . ഭാര്യ സൂസൻ റാമുമായി ചേർന്ന് ആർ.കെ. നാരായൺ: ദി ഏർലി ഇയേഴ്‌സ്: 1906-1945 എന്ന ഗ്രന്ഥം രചിച്ചു.

വിദ്യാഭ്യാസം

[തിരുത്തുക]

ചെന്നൈലെ ലയോള കോളേജിൽ നിന്ന് 1964 ൽ ബിരുദം കരസ്ഥമാക്കി[1].ബിരുദാനന്തര ബിരുദം ചെന്നൈ പ്രസിഡൻസി കോളേജിൽ നിന്ന് 1966 ലും നേടി.ശേഷം കൊളംബിയ യൂനിവേഴ്സിറ്റി ഗ്രാജേറ്റ് സ്കൂൾ ഓഫ് ജേർണലിസത്തിൽ നിന്ന് താരതമ്യ പത്രപ്രവർത്തനത്തിൽ എം.എസും പാസ്സായി[2]. വിദ്യാർത്ഥി രാഷ്ട്രീയത്തിൽ സജീവമായി പങ്കുചേർന്നിരുന്നു എൻ. റാം. 1970 ൽ തിരുവനന്തപുരത്ത് വെച്ച് എസ്.എഫ്.ഐ രൂപം കൊണ്ടപ്പോൾ അതിന്റെ ഉപാധ്യക്ഷനായി എൻ. റാം തിരഞ്ഞെടുക്കപ്പെടുകയുണ്ടായി[3].

പത്രപ്രവർത്തന ജീവിതം

[തിരുത്തുക]

1977 ൽ ഹിന്ദുവിൽ സഹ പത്രാധിപരായിട്ടാണ്‌ റാം തന്റെ പത്രപ്രവർത്തന ജീവിതം ആരംഭിക്കുന്നത്.1980 ൽ ഹിന്ദുവിന്റെ വാഷിങ്ടൺ ലേഖകനായി നിയമിക്കപ്പെട്ടു. ഹിന്ദുവിന്റെ പ്രസിദ്ധീകരണമായ ഫ്രൻഡ്ലൈനിന്റെ ചുമതലയും അദ്ദേഹം വഹിച്ചു. രാജീവ് ഗാന്ധി പ്രധാനമന്ത്രിയായിരിക്കുമ്പോൾ ഉയർന്നു വന്ന ബോഫോഴ്സ് അഴിമതി തുറന്നു കാട്ടിക്കൊണ്ട് എഴുതിയ റിപ്പോർട്ടിലൂടെയാണ്‌‌ ഒരു പത്രപ്രവർത്തകൻ എന്ന നിലയിൽ റാം പ്രസിദ്ധനാവുന്നത്.1991 മുതൽ 2003 വരെയുള്ള കാലയളവിൽ ഫ്രൻഡ്ലൈനിന്റെയും സ്പോർട്ട്സ്സാറിന്റെയും പത്രാധിപരായിരുന്നു റാം.

അംഗീകാരങ്ങൾ

[തിരുത്തുക]

പത്രപ്രവർത്തനത്തിന്‌ നൽകിയ സംഭാവനകൾ കണക്കിലെടുത്ത് റാമിനെ നിരവധി പുരസ്കാരങ്ങൾ തേടിയെത്തി.അവയിൽ ചിലത് താഴെ :

  • പ്രസ്സ് ഫൗണ്ടേഷൻ ഓഫ് ഏഷ്യയുടെ ഏഷ്യൻ ഇൻ‌വെസ്റ്റിഗേറ്റീവ് ജേർനലിസ്റ്റ് അവാർഡ് (1990)
  • ബി.ഡി. ഗോയങ്ക പുരസ്കാരം ചിത്രസുബ്രഹ്മണ്യവുമായി പങ്കുവെച്ചു (1989)
  • എക്സ്.എൽ.ആർ.ഐ യുടെ ആദ്യ ജെ.ആർ.ഡി ടാറ്റാ ഫൗണ്ടേഷൻ അവാർഡ്(2003)
  • കെ. കൃഷ്ണൻ മെമ്മോറിയൽ ട്രസ്റ്റ് അവാർഡ്(1989)
  • വാസിറെഡ്ഡിമാലതി ട്രസ്റ്റ് അവാർഡ്
  • ഫ്രീഡം ഒഫ് ഇൻഫർമേഷൻ അവാർഡ്
  • പദ്മഭൂഷൺ
  • നാഷനൽ സിറ്റിസൻസ് അവാർഡ് (1995)

വ്യക്തി ജീവിതം

[തിരുത്തുക]

റാമിന്റെ ആദ്യ ഭാര്യ ഒരു ഐറിഷ് വനിതയായ സൂസൻ ആയിരുന്നു. ഏറെ നാൾ ഇന്ത്യയിലെ ഓക്സ്ഫോർഡ് യൂനിവേഴ്സിറ്റി പ്രസ്സ് പ്രസിദ്ധീകരണത്തിന്റെ ചുമതലക്കാരിയായിരുന്നു ഇവർ.പ്രഗല്ഭ ഇന്ത്യൻ എഴുത്തുകാരനായ ആർ.കെ. നാരായണന്റെ ഒരു ജീവചരിത്രകുറിപ്പ് ഇരുവരും ചേർന്ന് പ്രസിദ്ധീകരിക്കുകയുണ്ടായി.ഇവരുടെ മകൾ വിദ്യ റാം വളർന്നു വരുന്ന ഒരു പത്രപ്രവർത്തകയാണ്‌.റാമിന്റെ ഇപ്പോഴത്തെ ഭാര്യ മലയാളിയായ മറിയം ആണ്‌.

അവലംബം

[തിരുത്തുക]
  1. [1]
  2. "Profile of N.Ram". Archived from the original on 2008-09-13. Retrieved 2009-09-18.
  3. "ആർക്കൈവ് പകർപ്പ്". Archived from the original on 2010-08-30. Retrieved 2009-09-18.



"https://ml.wikipedia.org/w/index.php?title=എൻ._റാം&oldid=3774418" എന്ന താളിൽനിന്ന് ശേഖരിച്ചത്