ബൽ‌രാജ് പുരി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Balraj Puri എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search

വസ്തുനിഷ്ഠവും പക്ഷപാത രഹിതവുമായ കാഴചപ്പാടുകൾ പുലർത്തുന്ന നിരീക്ഷകനെന്ന നിലയിൽ ശ്രദ്ധേയനായ ഇന്ത്യയിലെ ഒരു പ്രമുഖ പ്രത്രപ്രവർത്തകനും സന്നദ്ധപ്രവർത്തകനുമാണ്‌ ബൽ‌രാജ് പുരി(ജനനം:ആഗസ്റ്റ് 5 1928 -). ഇന്ത്യൻ രാഷ്ട്രീയത്തിൽ നിർണ്ണായക പങ്കുവഹിച്ച വ്യക്തികൂടിയാണ്‌ ഇദ്ദേഹം. ഷൈഖ് അബ്ദുല്ലയും ഇന്ദിരാഗാന്ധിയും ഒപ്പുവെച്ച 1975 ലെ കരാറിൽ മാധ്യസ്ഥം വഹിച്ചത് ബൽ‌രാജ് പുരിയായിരുന്നു. ഇന്ത്യയിലുടനീളം പ്രത്യേകിച്ച് ഉത്തർപ്രദേശിലും ഡൽഹിയിലും മതസൗഹാർദ്ദത്തിനായി അദ്ദേഹം പ്രവർത്തിച്ചു. 1964 വാഷിംഗ്ടൻ സർ‌വ്വകലാശാല(സിയാറ്റിൽ)യിൽ ഇന്ത്യൻ രാഷ്ട്രീയം പഠിപ്പിക്കുന്നതിനായി അദ്ദേഹത്തിന്‌ ക്ഷണം ലഭിക്കുകയുണ്ടായി.

2005 ൽ ഭാരത സർക്കാർ അദ്ദേഹത്തെ പത്മഭൂഷൺ നൽകി ആദരിച്ചു.

ഗ്രന്ഥങ്ങൾ[തിരുത്തുക]

  • ജെ.പി ഓൺ ജമ്മു ആൻഡ് കാശ്മീർ(2005)
  • 5000 ഇയേഴ്സ് ഓഫ് കാശ്മീർ(1997)
  • കാശ്മീർ ടുവാർഡ്സ് ഇൻസർജൻസി (1993)
  • ജമ്മു ആൻഡ് കാശ്മീർ:ട്രയംഫ് ആൻഡ് ട്രാജഡി ഓഫ് ഇന്ത്യൻ ഫെഡറലിസം (1981)
  • ജമ്മു-എ ക്ലൂ ടു കാശ്മീർ ടാൻ‌ങ‌ൾ (1966)

പുറം കണ്ണി[തിരുത്തുക]"https://ml.wikipedia.org/w/index.php?title=ബൽ‌രാജ്_പുരി&oldid=2785588" എന്ന താളിൽനിന്ന് ശേഖരിച്ചത്