രാഹുൽ സാംകൃത്യായൻ
ഏപ്രിൽ 9, 1893 – ഏപ്രിൽ 14, 1963 | |
ജനനം: | ഏപ്രിൽ 9, 1893 |
ജനന സ്ഥലം: | ആസംഗഢ്, ഉത്തർപ്രദേശ് |
മരണം: | ഏപ്രിൽ 14, 1963, |
മരണ സ്ഥലം: | ഡാർജിലിംഗ് |
മുന്നണി: | ദേശീയപ്രസ്ഥാനം |
മഹാപണ്ഡിറ്റ് രാഹുൽ സാംകൃത്യായൻ (Hindi: राहुल सांकृत्यायन) (ഏപ്രിൽ 9, 1893 – ഏപ്രിൽ 14, 1963), ദേശാടകനായ ഒരു ഇന്ത്യൻ എഴുത്തുകാരനും പണ്ഡിതനും ആയിരുന്നു. ജീവിതത്തിലെ 45 വർഷത്തിലേറെ യാത്രകൾക്കായി ചെലവഴിച്ച അദ്ദേഹം ഹിന്ദി യാത്രാവിവരണസാഹിത്യത്തിന്റെ പിതാവായി അറിയപ്പെടുന്നു. ബഹുമുഖ പ്രതിഭാശാലിയായിരുന്ന സംകൃത്യായൻ ബഹുഭാഷാവിദഗ്ദ്ധനും ആയിരുന്നു. മുപ്പതിൽപ്പരം ഭാഷകൾ അദ്ദേത്തിന് വശമായിരുന്നു.[1] സഞ്ചാരജീവിതത്തിനിടെ ബുദ്ധഭിക്ഷുവായിത്തീർന്ന അദ്ദേഹം പിന്നീട് മാർക്സിസത്തിൽ ആകൃഷ്ടനായി. ദേശീയപ്രസ്ഥാനത്തിൽ പങ്കെടുത്ത് ബ്രിട്ടീഷ് വിരുദ്ധ രചനകൾ നടത്തിയതിന് അദ്ദേഹത്തിന് മൂന്നുവർഷത്തോളം ജയിൽ ശിക്ഷയും അനുഭവിക്കേണ്ടി വന്നിട്ടുണ്ട്. വ്യത്യസ്ത വിഷയങ്ങളിലെ അഗാധപാണ്ഡിത്യം മാനിച്ച് അദ്ദേഹത്തെ "മഹാപണ്ഡിതൻ" എന്നു വിശേഷിപ്പിച്ചിരുന്നു.[2]
ബാല്യകാലം[തിരുത്തുക]
കേദാർനാഥ് പാണ്ഡെ എന്ന പേരിൽ 1983 ഏപ്രിൽ 9 ന് ഉത്തർപ്രദേശിലെ ആസംഗഢ് ജില്ലയിലെ പന്ദഹ ഗ്രാമത്തിൽ ഒരു ബ്രാഹ്മണകുടുംബത്തിൽ രാഹുൽ സാംകൃത്യായൻ ജനിച്ചു. മാതാവ് കുൽവന്തിയും പിതാവ് കർഷകനും ഭക്തനുമായ ഗോവർദ്ധൻ പാണ്ഡെയുമായിരുന്നു. നാലുസഹോദരന്മാരിൽ ഇളയവനായിരുന്ന രാഹുൽ ഉത്തർപ്രദേശ്, ബിഹാർ എന്നിവിടങ്ങളിലായിട്ടാണ് തന്റെ കുട്ടിക്കാലം ചെലവഴിച്ചത്. കുട്ടിയായിരിക്കമ്പോൾ തന്നെ മാതാപിതാക്കൾ മരിച്ചതിനാൽ മുത്തശ്ശിയുടെ സംരക്ഷണയിലാണ് വളർന്നത്. ആദ്യകാല ഓർമ്മകളിലൊന്നായി അദ്ദേഹം രേഖപ്പെടുത്തിയിരിക്കുന്നത് 1897 -ലെ ഭീകരമായ ക്ഷാമത്തെക്കുറിച്ചാണ്. ലോകം കാണാനുള്ള കൌതുകത്തിൽ, തന്റെ 9-ആം വയസ്സിൽ വീടുവിട്ട് ഓടിപ്പോകുകയും പിന്നീട് തിരികെ വരുകയും ചെയ്തു.
ഗ്രാമത്തിലെ സ്കൂളിൽ പ്രാഥമികവിദ്യാഭ്യാസം മാത്രം നേടിയ സാംകൃത്യായൻ പിന്നീട് വിവിധ ഭാഷകളും തത്ത്വങ്ങളും സ്വയംപഠിച്ച് അവയിൽ പണ്ഡിതനാവുകയായിരുന്നു. ഫോട്ടോഗ്രാഫിയിലും അദ്ദേഹം വൈദഗ്ദ്ധ്യം നേടി.[1]
അവലംബം[തിരുത്തുക]
<references>