Jump to content

എൻ.പി. നായർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(എൻ. പി. നായർ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
എൻ. പി. നായർ
ജനനം(1913-12-10)ഡിസംബർ 10, 1913
മരണംജനുവരി 23, 2011(2011-01-23) (പ്രായം 97)
ദേശീയതഇൻഡ്യ
മറ്റ് പേരുകൾഎൻ. പരമേശ്വരൻ നായർ
വിദ്യാഭ്യാസംബിരുദധാരി
തൊഴിൽസ്വാതന്ത്ര്യസമര സേനാനി, അദ്ധ്യാപകൻ, സ്ഥാപകൻ- നേതാജി സ്മാരകനിധി
അറിയപ്പെടുന്നത്Indian independence movement
ജീവിതപങ്കാളി(കൾ)ഭാർഗവി അമ്മ
കുട്ടികൾറാണി, ചന്ദ്രസേനൻ, ശ്രീദേവി, ഹരി

ഒരു ഇന്ത്യൻ സ്വാതന്ത്ര്യസമര സേനാനിയും നേതാജി സ്മാരകനിധി സ്ഥാപകനും ഒരു എഴുത്തുകാരനുമായിരുന്നു കൊല്ലം ജില്ലയിൽ നിന്നുള്ള എൻ. പി. നായർ എന്ന് അറിയപ്പെടുന്ന എൻ. പരമേശ്വരൻ നായർ (1913 ഡിസംബർ 10 - 2011 ജനുവരി 23).[1]

ആദ്യകാലജീവിതം

[തിരുത്തുക]

1913 ഡിസംബർ 10-ന്‌ എസ്‌. നാരായണപിളളയുടെയും ദേവി നങ്ങേലിഅമ്മയുടേയും മകനായി കൊല്ലം ജില്ലയിൽ ജനിച്ചു. അഞ്ചാലുംമൂട് പബ്ലിക്ക് സ്കൂൾ, കൊല്ലം ബോയ്സ് ഹൈസ്കൂൾ എന്നിവിടങ്ങളിൽ നിന്ന് സ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കി. 1934-ൽ തിരുവിതാംകൂർ സയൻസ് കോളേജിൽ നിന്ന് രസതന്ത്രത്തിൽ ബിരുദമെടുത്തു. പിന്നിട് മലയയിലെ കാർഷിക ഗവേഷണരംഗത്തെ ഒരു രസതന്ത്രജ്ഞനായി അദ്ദേഹം തന്റെ ഔദ്യോഗിക ജീവിതം ആരംഭിച്ചു.[2]

സ്വാതന്ത്ര്യ പ്രസ്ഥാനം

[തിരുത്തുക]

ഐ.എൻ.എ.യുടെ രൂപവത്കരണത്തിലും പ്രവർത്തനത്തിലും പങ്കുവഹിച്ച നിരവധി മലയാളികളുണ്ട്. 1943-ൽ ഉദ്യോഗം രാജിവച്ച്‌ സുഭാസ് ചന്ദ്ര ബോസ് രൂപംകൊടുത്ത ഇന്ത്യൻ നാഷണൽ ആർമി ഐ.എൻ.എ.യിൽ ചേർന്നു. പിന്നീട് ബ്രിട്ടീഷുകാർ അദ്ദേഹത്തെ അറസ്റ്റ് ചെയ്ത് ജയിലിലടച്ചു. അതിനുശേഷം ജൂൺ 1946 ന് ജയിലിൽ നിന്ന് മോചിതനായി.

പിന്നീടുള്ള ജീവിതം

[തിരുത്തുക]

1946 ൽ കൃഷി ഗവേഷണ വിശകലന വിദഗ്ദ്ധനായി മദ്രാസ് പ്രവിശ്യയിലെ കൃഷിവകുപ്പിൽ ചേർന്ന നായർ 1950 വരെ അവിടെ പ്രവർത്തിച്ചു. 1950-ൽ മന്നത്ത് പത്മനാഭൻന്റെ അഭ്യർത്ഥനപ്രകാരം കേരളത്തിൽ മടങ്ങിയെത്തി അദ്ധ്യാപകവൃത്തി സ്വീകരിച്ചു. 1974 ൽ ഹെഡ് മാസ്റ്ററായി വിരമിക്കുന്നതിന് മുമ്പ് വരെ പന്തളം എൻ.എസ്.എസ് സ്കൂളുകളിൽ അധ്യാപകനായി പ്രവർത്തിച്ചു.

1992 ൽ കൊല്ലത്ത് നേതാജി സ്മാരക് നിധി എന്ന ലാഭേച്ഛയില്ലാതെ പ്രവർത്തിക്കുന്ന സംഘടന സ്ഥാപിച്ചു.[3] കേരള എക്സ് ഐ.എൻ.എ. അസോസിയേഷനിലും കേരള ഫ്രീഡം ഫൈറ്റർ അസോസിയേഷനിലും അംഗമായിരുന്നു.

2010 ൽ തളർവാതം പിടിപെട്ടു. 2011 ൽ അദ്ദേഹം അന്തരിച്ചു. 

രചയിതാവ്

[തിരുത്തുക]

സ്വാതന്ത്ര്യ പ്രസ്ഥാനത്തെക്കുറിച്ചും ബോസിന്റെ ജീവിതവും കാലങ്ങളും, ബോസ് അപ്രത്യക്ഷമായ നിഗൂഢതയും സംബന്ധിച്ചുള്ള ഗ്രന്ഥങ്ങൾ രചിച്ചു. ഐ.എൻ.എയും നേതാജിയും (വിവർത്തനം), ജാലിയൻവാലാദുരന്തം, ക്വിറ്റ്‌ ഇന്ത്യാ സമരം, നേതാജി സുഭാസ്‌ ചന്ദ്രബോസ്‌, ഓപ്പറേഷൻ ബ്ലൂസ്‌റ്റാർ, ആൻഡമാനിലൂടെ, സുഭാസിന്റെ സാഹസികയാത്രകൾ, നേതാജിയുടെ രാഷ്‌ട്രസേവനങ്ങൾ, നേതാജി എവിടെ,[4] 1946-ലെ ഇന്ത്യൻ നാവിക ലഹള എന്നിവയാണ് മറ്റു കൃതികൾ. കേരള വിദ്യാഭ്യാസവകുപ്പിനുവേണ്ടി സയൻസ്‌ റീഡേഴ്‌സ്‌ വിഭാഗത്തിൽ സ്‌ഫോടകവസ്‌തുക്കൾ, റെയിൽവേ-ഇന്നലെ ഇന്ന്‌ നാളെ എന്നീ ഗ്രന്ഥങ്ങളും രചിച്ചിട്ടുണ്ട്.[5][6][7][8]

അവലംബം

[തിരുത്തുക]
  1. "Kollam District News, Local News,കൊല്ലം , ,എൻ.പി.നായരെ അനുസ്മരിച്ചു ,Kerala - Mathrubhumi". archives.mathrubhumi.com. Archived from the original on 2020-09-23. Retrieved 2018-08-14.
  2. "Puzha Books - NP Nayar". Puzha. Archived from the original on 2020-08-10. Retrieved 21 May 2015.
  3. tribuneindia... Punjab
  4. "മിഷൻ നേതാജിയിൽ കൊല്ലത്തിന്റെ".[പ്രവർത്തിക്കാത്ത കണ്ണി]
  5. Netaji Evite?. ISBN 8171306926. Retrieved 21 May 2015.
  6. "Mahatma Gandhi University Library". Mahatma Gandhi University Library. Retrieved 21 May 2015.
  7. "Grandham - നായർ എൻ.പി". Grandham. Archived from the original on 2015-05-21. Retrieved 21 May 2015.
  8. "University Library - OPAC". University Library - OPAC. Retrieved 21 May 2015.


     ഇന്ത്യൻ സ്വാതന്ത്ര്യസമര നേതാക്കൾ          
അക്കാമ്മ ചെറിയാൻ - ആനി ബസൻറ് - ഇക്കണ്ടവാര്യർ - കസ്തൂർബാ ഗാന്ധി - എ.വി. കുട്ടിമാളു അമ്മ - ഐ.കെ. കുമാരൻ - സി. കേശവൻ - കെ.പി. കേശവമേനോൻ - കെ. കേളപ്പൻ - കെ.കെ. കുഞ്ചുപിള്ള - ഗാഫർ ഖാൻ -ഗോഖലെ - എ.കെ. ഗോപാലൻ - സി.കെ. ഗോവിന്ദൻ നായർ - ചന്ദ്രശേഖർ ആസാദ് -ചെമ്പകരാമൻ പിള്ള - നെഹ്‌റു - ജോർജ്ജ് ജോസഫ് - ഝാൻസി റാണി - താന്തിയാ തോപ്പി - ദാദാഭായ് നവറോജി - കെ.എ. ദാമോദരമേനോൻ - പട്ടം താണുപിള്ള - എ. ജെ. ജോൺ, ആനാപ്പറമ്പിൽ - വക്കം മജീദ് - പനമ്പിള്ളി ഗോവിന്ദമേനോൻ - പി. കൃഷ്ണപിള്ള - എ.കെ. പിള്ള - ബാല ഗംഗാധര‍ തിലകൻ - ഭഗത് സിംഗ് - മംഗൽ പാണ്ഡേ - മഹാത്മാ ഗാന്ധി - ജയപ്രകാശ് നാരായൺ- റാം മനോഹർ ലോഹിയ- മഹാദേവ് ഗോവിന്ദ് റാനാഡേ - ഭിക്കാജി കാമ -കെ. മാധവൻ നായർ -മുഹമ്മദ് അബ്ദുൾ റഹിമാൻ - മൗലാനാ ആസാദ് - മുഹമ്മദലി ജിന്ന - മദൻ മോഹൻ മാളവ്യ - രാജഗോപാലാചാരി - ലാലാ ലജ്പത് റായ്- മഹാദേവ് ദേശായ് - വക്കം മൗലവി - വിജയലക്ഷ്മി പണ്ഡിറ്റ് - സി.ശങ്കരൻ നായർ - സരോജിനി നായിഡു - പട്ടേൽ - ബോസ് - സ്വദേശാഭിമാനി രാമകൃഷ്ണപിള്ള - കെ കുമാർജി - റാഷ്‌ ബിഹാരി ബോസ് - ബിപിൻ ചന്ദ്രപാൽ - പുരുഷോത്തം ദാസ് ടാണ്ടൻ - കുഞ്ഞാലി മരക്കാർ - ടിപ്പു സുൽത്താൻ - കുറൂർ നീലകണ്ഠൻ നമ്പൂതിരിപ്പാട് - ഇ.എം.എസ്. നമ്പൂതിരിപ്പാട് - വി.എസ്. അച്യുതാനന്ദൻ - ബീഗം ഹസ്രത്ത്‌ മഹൽ - എൻ. പി. നായർ - കൂടുതൽ...
"https://ml.wikipedia.org/w/index.php?title=എൻ.പി._നായർ&oldid=3802218" എന്ന താളിൽനിന്ന് ശേഖരിച്ചത്