വല്ലഭായി പട്ടേൽ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(സർദാർ വല്ലഭായി പട്ടേൽ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
വല്ലഭഭായി ജവഹർഭായി പട്ടേൽ
Sardarvp.png
ജനനം: 1875 ഒക്ടോബർ 31(1875-10-31)
ജന്മസ്ഥലം: നാദിയാദ്, ഗുജറാത്ത്, ഇന്ത്യ
മരണം: 1950 ഡിസംബർ 15(1950-12-15) (പ്രായം 75)
മരണസ്ഥലം: മുംബൈ, മഹാരാഷ്ട്ര, ഇന്ത്യ
പ്രസ്ഥാനം: ഇന്ത്യൻ സ്വാതന്ത്ര്യസമര പ്രസ്ഥാനം
പ്രധാന സംഘടനകൾ: ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ്
പുരസ്കാരങ്ങൾ: ഭാരത രത്ന (1991, posthumous)
പ്രധാന സ്മാരകങ്ങൾ: Sardar Patel National Memorial
മതം: ഹിന്ദു
സ്വാധീനിച്ചവർ മഹാത്മാഗാന്ധി

ഇന്ത്യൻ സ്വാതന്ത്ര്യസമര സേനാനിയും ഇന്ത്യയുടെ ഏകീകരണത്തിന്റെ പ്രധാന ശില്പികളിലൊരാളും ആയിരുന്ന പ്രമുഖ രാഷ്ട്രീയ സാമൂഹിക നേതാവായിരുന്നു സർദാർ വല്ലഭഭായി പട്ടേൽ (ഗുജറാത്തി: સરદાર વલ્લભભાઈ પટેલ; ഐ.പി.എ: [sərd̪aːr ʋəlləbʰbʰaːi pʌʈeːl] ) (ഒക്ടോബർ 31 1875ഡിസംബർ 15 1950). ഇന്ത്യയിലും ലോകമൊട്ടാകെയും തലവൻ എന്ന് അർത്ഥം വരുന്ന സർദാർ എന്ന പേരിൽ അദ്ദേഹം അഭിസംബോധന ചെയ്യപ്പെട്ടു.

കുട്ടിക്കാലം[തിരുത്തുക]

ഗുജറാത്തിലെ ആനന്ദ് താലൂക്കിൽപ്പെട്ട കരംസദ് ഗ്രാമത്തിലെ ഒരു കർഷകകുടുംബത്തിലാണ് വല്ലഭഭായി പട്ടേൽ ജനിച്ചത്, 1875 ഒക്ടോബർ 31-ന്. ശ്രീരാമപുത്രനായ ലവൻറെ വംശപാരമ്പര്യം അവകാശപ്പെട്ടിരുന്ന പറ്റിഡാർ വംശമായിരുന്നു അദ്ദേഹത്തിൻറെ താവഴി.

അച്ഛൻ ജാബേർ ഭായ് പട്ടേൽ. അമ്മ ലാഡ്ബായി. അവർക്ക് 6 മക്കൾ. 5 ആണും ഒരു പെണ്ണും. ആൺമക്കളിൽ നാലാമനായിരുന്നു വല്ലഭഭായി. അദ്ദേഹത്തിൻറെ രണ്ടാമത്തെ ജ്യേഷ്ഠനായിരുന്നു വിത്തൽ ‍ഭായ് പട്ടേൽ.

ആദ്യകാലം[തിരുത്തുക]

ഗുജറാത്തിലെ ഒരു ഗ്രാമത്തിൽ ജനിച്ച് സ്വയം പഠിച്ചുവളർന്ന അദ്ദേഹം വക്കീലായി സേവനമനുഷ്ടിച്ച് വരികവേയാണ് ഗാന്ധിജിയുടെ തത്ത്വശാസ്ത്രങ്ങളിലും പ്രവർത്തനങ്ങളിലും ആകൃഷ്ടനാവുന്നത്. പിന്നാലെ അദ്ദേഹം ബ്രിട്ടീഷ് രാജിന്റെ വിഭാഗീയ നയങ്ങൾക്കെതിരെ അഹിംസാമാർഗ്ഗത്തിലുള്ള നിസ്സഹകരണ പ്രസ്ഥാനത്തിന്റെ ഭാഗമായി ഖേട, ബോർസാദ്, ബർദോളി എന്നീ ഗുജറാത്തി ഗ്രാമങ്ങളിലെ കർഷകരെ സംഘടിപ്പിച്ചു.[അവലംബം ആവശ്യമാണ്] ഈ പ്രവർത്തനങ്ങളിലൂടെ പട്ടേൽ ഗുജറാത്തിലെ ഏറ്റവും സ്വാധീനശാലിയായ നേതാക്കളിൽ ഒരാളായി. ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ നേതൃത്വനിരയിലേക്കുയർന്ന പട്ടേൽ കലാപങ്ങളുടെയും രാഷ്ട്രീയ മുന്നേറ്റങ്ങളുടെയും മുന്നിരയിലായിരുന്നു. 1934-ലെയും 1937-ലെയും കോൺഗ്രസ് പാർട്ടി തിരഞ്ഞെടുപ്പുകൾ ആസൂത്രണം ചെയ്തതിലും ക്വിറ്റ് ഇന്ത്യാ പ്രസ്ഥാനം സംഘടിപ്പിച്ചതിലും പട്ടേലിന്റെ പങ്ക് വലുതാണ്.[അവലംബം ആവശ്യമാണ്]

ഭരണാധികാരി[തിരുത്തുക]

സ്വാതന്ത്ര്യാനന്തരം ഇന്ത്യയുടെ ആദ്യത്തെ ആഭ്യന്തരമന്ത്രിയും ഉപപ്രധാനമന്ത്രിയും ആയിരുന്ന പട്ടേൽ പഞ്ചാബിലെയും ഡെൽഹിയിലെയും അഭയാർത്ഥികൾക്ക് അവശ്യസാധനങ്ങൾ സംഘടിപ്പിച്ചു. രാ‍ഷ്ട്രത്ത് ആകമാനം സമാധാനം പുന:സ്ഥാപിക്കുവാൻ പട്ടേൽ പരിശ്രമിച്ചു. 565 അർദ്ധ-സ്വതന്ത്ര നാട്ടുരാജ്യങ്ങളെയും ബ്രിട്ടീഷ് കാലഘട്ടത്തിലെ കോളനി പ്രവിശ്യകളെയും ഒന്നിപ്പിച്ച് ഇന്ത്യാ രാഷ്ട്രം രൂപവത്കരിക്കുന്ന ചുമതല പട്ടേൽ ഏറ്റെടുത്തു. തുറന്ന നയതന്ത്രവും സൈനിക ശക്തി ഉപയോഗിക്കാനുള്ള സ്വാതന്ത്ര്യവും (ചിലപ്പോഴൊക്കെ സൈനിക ശക്തി ഉപയോഗിച്ചും) കൊണ്ട് പട്ടേലിന്റെ നേതൃത്വത്തിൽ ഏകദേശം എല്ലാ നാട്ടുരാജ്യങ്ങളും ഇന്ത്യയിൽ ലയിച്ചു. ഇന്ത്യയുടെ ഉരുക്കുമനുഷ്യൻ എന്ന് വിശേഷിപ്പിക്കപ്പെട്ട പട്ടേൽ ആയിരുന്നു ആധുനിക അഖിലേന്ത്യാ സിവിൽ സർവ്വീസസ് സ്ഥാപിച്ചത്. ഇന്ത്യൻ സിവിൽ സർവ്വീസിന്റെ തലതൊട്ടപ്പനായും പട്ടേൽ അറിയപ്പെടുന്നു.[അവലംബം ആവശ്യമാണ്] വ്യക്തികളുടെ വസ്തു അവകാശത്തിന്റെയും സ്വതന്ത്ര വാണിജ്യ വ്യവസ്ഥയുടെയും ആദ്യകാല വക്താക്കളിൽ ഒരാളായിരുന്നു പട്ടേൽ.


India1931flag.png      ഇന്ത്യൻ സ്വാതന്ത്ര്യസമര നേതാക്കൾ           Marche sel.jpg
അക്കാമ്മ ചെറിയാൻ - ആനി ബസൻറ് - ഇക്കണ്ടവാര്യർ - കസ്തൂർബാ ഗാന്ധി - എ.വി. കുട്ടിമാളു അമ്മ - ഐ.കെ. കുമാരൻ - സി. കേശവൻ - കെ.പി. കേശവമേനോൻ - കെ. കേളപ്പൻ - കെ.കെ. കുഞ്ചുപിള്ള - ഗാഫർ ഖാൻ -ഗോഖലെ - എ.കെ. ഗോപാലൻ - സി.കെ. ഗോവിന്ദൻ നായർ - ചന്ദ്രശേഖർ ആസാദ് -ചെമ്പകരാമൻ പിള്ള - നെഹ്‌റു - ജോർജ്ജ് ജോസഫ് - ഝാൻസി റാണി - താന്തിയാ തോപ്പി - ദാദാഭായ് നവറോജി - കെ.എ. ദാമോദരമേനോൻ - പട്ടം താണുപിള്ള - എ. ജെ. ജോൺ, ആനാപ്പറമ്പിൽ - വക്കം മജീദ് - പനമ്പിള്ളി ഗോവിന്ദമേനോൻ - പി. കൃഷ്ണപിള്ള - എ.കെ. പിള്ള - ബാല ഗംഗാധര‍ തിലകൻ - ഭഗത് സിംഗ് - മംഗൽ പാണ്ഡേ - മഹാത്മാ ഗാന്ധി - ജയപ്രകാശ് നാരായൺ- റാം മനോഹർ ലോഹിയ- മഹാദേവ് ഗോവിന്ദ് റാനാഡേ - ഭിക്കാജി കാമ -കെ. മാധവൻ നായർ -മുഹമ്മദ് അബ്ദുൾ റഹിമാൻ - മൗലാനാ ആസാദ് - മുഹമ്മദലി ജിന്ന - മദൻ മോഹൻ മാളവ്യ - രാജഗോപാലാചാരി - ലാലാ ലജ്പത് റായ്- മഹാദേവ് ദേശായ് - വക്കം മൗലവി - വിജയലക്ഷ്മി പണ്ഡിറ്റ് - സി.ശങ്കരൻ നായർ - സരോജിനി നായിഡു - പട്ടേൽ - ബോസ് - സ്വദേശാഭിമാനി രാമകൃഷ്ണപിള്ള - റാഷ്‌ ബിഹാരി ബോസ് - ബിപിൻ ചന്ദ്രപാൽ - പുരുഷോത്തം ദാസ് ടാണ്ടൻ - കുഞ്ഞാലി മരക്കാർ - ടിപ്പു സുൽത്താൻ - കുറൂർ നീലകണ്ഠൻ നമ്പൂതിരിപ്പാട് - ഇ.എം.എസ്. നമ്പൂതിരിപ്പാട് - വി.എസ്. അച്യുതാനന്ദൻ - കൂടുതൽ...


"https://ml.wikipedia.org/w/index.php?title=വല്ലഭായി_പട്ടേൽ&oldid=2157247" എന്ന താളിൽനിന്നു ശേഖരിച്ചത്