Jump to content

ഖാൻ അബ്ദുൽ ഗാഫർ ഖാൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഖാൻ അബ്ദുൽ ഗാഫർ ഖാൻ

ഖാൻ 1940-കളിൽ
അപരനാമങ്ങൾ: അതിർത്തിഗാന്ധി, ബാദ്ഷാ ഖാൻ
ജന്മസ്ഥലം: Hashtnagar,Utmanzai, Charsadda, ബ്രിട്ടീഷ് രാജ്
മരണസ്ഥലം: പേഷവാർ, North-West Frontier Province, പാകിസ്താൻ
പ്രസ്ഥാനം: ഇന്ത്യയുടെ സ്വാതന്ത്ര്യസമരം
പ്രധാന സംഘടനകൾ: ഖുദായി കിദമത്ഗർ, നാഷണൽ അവാമി പാർട്ടി, ഇന്ത്യൻ നാഷണൽ കോൺഗ്രസ്, പാകിസ്താൻ സോഷ്യലിസ്റ്റ് പാർട്ടി
മതം: ഇസ്ലാം

ഒരു ഇന്ത്യൻ സ്വാതന്ത്ര്യസമര നേതാവായിരുന്നു 'അതിർത്തിഗാന്ധി' എന്ന പേരിൽ അറിയപ്പെടുന്ന ഖാൻ അബ്ദുൽ ഗാഫർ ഖാൻ.[1]

ജീവിതരേഖ

[തിരുത്തുക]

1890-ൽ ഇന്ത്യയുടെ വടക്കുപടിഞ്ഞാറൻ അതിർത്തി സംസ്ഥാനത്തിൽ അഷ്ടനഗർ എന്ന സ്ഥലത്ത് ഉസ്മാൻസായ് ഗ്രാമത്തിൽ ബഹ്റാം ഖാൻ എന്നയാളുടെ നാലാമത്തെ പുത്രനായി ജനിച്ചു. മത പാഠശാലയിൽ നിന്ന് പ്രാഥമിക വിദ്യാഭ്യാസം കരസ്ഥമാക്കിയ ഗാഫർ ഖാൻ പെഷവാറിലെ ഒരു മിഷൻ സ്കൂളിൽ ഉപരിവിദ്യാഭ്യാസം നടത്തി. 1987-ൽ ഇദ്ദേഹത്തിനു ഭാരതരത്നം പുരസ്കാരം ലഭിച്ചു. ഭാരതരത്നം ലഭിക്കുന്ന ആദ്യ വിദേശിയാണ് ഇദ്ദേഹം.[2][3]

സ്വാതന്ത്ര്യസമര രംഗത്ത്

[തിരുത്തുക]

1919-ൽ റൗലറ്റ് നിയമത്തിനെതിരെ നടന്ന പ്രക്ഷോഭ സമയത്ത് മഹാത്മാ ഗാന്ധിയെ കണ്ടുമുട്ടി. ഗാന്ധി-ഖാൻ സൗഹൃദം നീണ്ട നാളുകൾ തുടർന്നു. അതിനു ശേഷം അദ്ദേഹം കിലാഫത്ത് പ്രസ്ഥാനത്തിൽ അംഗമാവുകയും മഹാത്മാ ഗാന്ധി കിലാഫത്ത് പ്രസ്ഥാനവുമായി അടുത്തു പ്രവർത്തിക്കുകയുണ്ടായി.[1][4]

പുരസ്കാരങ്ങൾ

[തിരുത്തുക]
  • 1969-ൽ നെഹ്രു അവാർഡ്
  • 1987-ൽ ഇന്ത്യയിലെ പരമോന്നത ബഹുമതിയായ 'ഭാരതരത്ന' ഇദ്ദേഹത്തിന് സമ്മാനിക്കപ്പെട്ടു.
  • ഭാരതരത്നം ലഭിക്കുന്ന ആദ്യ വിദേശിയാണ ഇദ്ദേഹം.(ഇദ്ദേഹം ബ്രിട്ടീഷ് ഇന്ത്യയിലാണു ജനിച്ചതെങ്കിലും,പാക് പൗരനാണ്.)


1988 ജനുവരി 20ന് അബ്ദുൽ ഗഫാർ ഖാൻ അന്തരിച്ചു.

ചിത്രശാല

[തിരുത്തുക]

അവലംബം

[തിരുത്തുക]


     ഇന്ത്യൻ സ്വാതന്ത്ര്യസമര നേതാക്കൾ          
അക്കാമ്മ ചെറിയാൻ - ആനി ബസൻറ് - ഇക്കണ്ടവാര്യർ - കസ്തൂർബാ ഗാന്ധി - എ.വി. കുട്ടിമാളു അമ്മ - ഐ.കെ. കുമാരൻ - സി. കേശവൻ - കെ.പി. കേശവമേനോൻ - കെ. കേളപ്പൻ - കെ.കെ. കുഞ്ചുപിള്ള - ഗാഫർ ഖാൻ -ഗോഖലെ - എ.കെ. ഗോപാലൻ - സി.കെ. ഗോവിന്ദൻ നായർ - ചന്ദ്രശേഖർ ആസാദ് -ചെമ്പകരാമൻ പിള്ള - നെഹ്‌റു - ജോർജ്ജ് ജോസഫ് - ഝാൻസി റാണി - താന്തിയാ തോപ്പി - ദാദാഭായ് നവറോജി - കെ.എ. ദാമോദരമേനോൻ - പട്ടം താണുപിള്ള - എ. ജെ. ജോൺ, ആനാപ്പറമ്പിൽ - വക്കം മജീദ് - പനമ്പിള്ളി ഗോവിന്ദമേനോൻ - പി. കൃഷ്ണപിള്ള - എ.കെ. പിള്ള - ബാല ഗംഗാധര‍ തിലകൻ - ഭഗത് സിംഗ് - മംഗൽ പാണ്ഡേ - മഹാത്മാ ഗാന്ധി - ജയപ്രകാശ് നാരായൺ- റാം മനോഹർ ലോഹിയ- മഹാദേവ് ഗോവിന്ദ് റാനാഡേ - ഭിക്കാജി കാമ -കെ. മാധവൻ നായർ -മുഹമ്മദ് അബ്ദുൾ റഹിമാൻ - മൗലാനാ ആസാദ് - മുഹമ്മദലി ജിന്ന - മദൻ മോഹൻ മാളവ്യ - രാജഗോപാലാചാരി - ലാലാ ലജ്പത് റായ്- മഹാദേവ് ദേശായ് - വക്കം മൗലവി - വിജയലക്ഷ്മി പണ്ഡിറ്റ് - സി.ശങ്കരൻ നായർ - സരോജിനി നായിഡു - പട്ടേൽ - ബോസ് - സ്വദേശാഭിമാനി രാമകൃഷ്ണപിള്ള - കെ കുമാർജി - റാഷ്‌ ബിഹാരി ബോസ് - ബിപിൻ ചന്ദ്രപാൽ - പുരുഷോത്തം ദാസ് ടാണ്ടൻ - കുഞ്ഞാലി മരക്കാർ - ടിപ്പു സുൽത്താൻ - കുറൂർ നീലകണ്ഠൻ നമ്പൂതിരിപ്പാട് - ഇ.എം.എസ്. നമ്പൂതിരിപ്പാട് - വി.എസ്. അച്യുതാനന്ദൻ - ബീഗം ഹസ്രത്ത്‌ മഹൽ - എൻ. പി. നായർ - കൂടുതൽ...



"https://ml.wikipedia.org/w/index.php?title=ഖാൻ_അബ്ദുൽ_ഗാഫർ_ഖാൻ&oldid=3093178" എന്ന താളിൽനിന്ന് ശേഖരിച്ചത്