മുഹമ്മദ് അലി ജിന്ന
Quaid-e-Azam Baba-i-Qaum Muhammad Ali Jinnah محمد علی جناح মোহাম্মদ আলী জিন্নাহ | |
![]() Jinnah in 1945 | |
പദവിയിൽ 14 August 1947 – 11 September 1948 | |
രാജാവ് | George VI |
---|---|
പ്രധാനമന്ത്രി | Liaquat Ali Khan |
മുൻഗാമി | Position established |
പിൻഗാമി | Khawaja Nazimuddin |
പദവിയിൽ 11 August 1947 – 11 September 1948 | |
Deputy | Maulvi Tamizuddin Khan |
മുൻഗാമി | Position established |
പിൻഗാമി | Maulvi Tamizuddin Khan |
പദവിയിൽ 11 August 1947 – 11 September 1948 | |
Deputy | Liaquat Ali Khan |
മുൻഗാമി | Office created |
പിൻഗാമി | Liaquat Ali Khan |
ജനനം | Karachi, Bombay Presidency, British India | 25 ഡിസംബർ 1876
മരണം | 11 സെപ്റ്റംബർ 1948 (പ്രായം 71) Karachi, Federal Capital Territory, Dominion of Pakistan[1] |
ദേശീയത | British India (1876–1947) Pakistan (1947–1948) |
പഠിച്ച സ്ഥാപനങ്ങൾ | The Honourable Society of Lincoln's Inn |
രാഷ്ട്രീയപ്പാർട്ടി |
|
ജീവിത പങ്കാളി(കൾ) |
|
കുട്ടി(കൾ) | Dina Wadia (by Rattanbai Petit) |
ബന്ധുക്കൾ | See Jinnah family |
ഒപ്പ് | |
![]() |
മുഹമ്മദ് അലി ജിന്ന (ഉർദു: محمد على جناح (help·info)) (ഡിസംബർ 25 1876 - സെപ്റ്റംബർ 11 1948) ഒരു മുസ്ലീം രാഷ്ട്രീയ നേതാവും ആൾ ഇന്ത്യാ മുസ്ലീംലീഗിന്റെ നേതാവും പാകിസ്താൻ എന്ന രാഷ്ട്രത്തിന്റെ സ്ഥാപകനും, പാകിസ്താന്റെ ആദ്യത്തെ ഗവർണർ ജനറലുമാണ്.[2] ഇദ്ദേഹം പാകിസ്താനിൽ വലിയ നേതാവ് എന്നർത്ഥമുള്ള ഖ്വായിദ്-ഇ-ആസം (Quaid-e-Azam (ഉർദു: قائد اعظم — "Great Leader") ) എന്നും രാഷ്ട്രത്തിന്റെ പിതാവ് എന്നർത്ഥമുള്ള ബാബ-ഇ-ഖതം(Baba-e-Qaum ("Father of the Nation")) എന്നും അറിയപ്പെടുന്നു.
ജീവിതരേഖ[തിരുത്തുക]
കറാച്ചിയിൽ ജനിച്ചു. നിയമ ബിരുദം നേടി അഭിഭാഷകവൃത്തിയിലേർപ്പെട്ടു. ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യ ദശകങ്ങളിൽ ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിന്റെ നേതൃനിരയിലേക്കു വന്ന അദ്ദേഹം തന്റെ രാഷ്ട്രീയ പ്രവർത്തനത്തിന്റെ ആദ്യ വർഷങ്ങളിൽ ഹിന്ദു മുസ്ലീം ഐക്യത്തിനായി വാദിച്ചു. 1916 ൽ കോൺഗ്രസും ആൾ ഇന്ത്യാ മുസ്ലീം ലീഗും തമ്മിലുണ്ടാക്കിയ ലക്നോ ഉടമ്പടിയുടെ മുഖ്യ ശില്പികളിലൊരാളായിരുന്നു. അഖിലേന്ത്യാ ഹോം റൂൾ ലീഗിലും സജീവമായി പ്രവർത്തിച്ച ജിന്ന മുസ്ലീങ്ങളുടെ രാഷ്ട്രീയവകാശങ്ങൾ സംരക്ഷിക്കാനായി പതിന്നാലിന ഭരണഘടനാ പരിഷ്കാര പദ്ധതി നിർദ്ദേശിച്ചു. 1920 ൽ കോൺഗ്രസ് ഗാന്ധിജിയുടെ സത്യാഗ്രഹ -അഹിംസാ വഴി തെരഞ്ഞെടുത്തതിനെത്തുടർന്ന് കോൺഗ്രസിൽ നിന്ന് അദ്ദേഹം രാജി വച്ചു. 1940 ൽ ഇന്ത്യൻ മുസ്ലീങ്ങൾക്ക് അവരുടേതായ രാജ്യം വേണമെന്ന നിലപാട് അദ്ദേഹം സ്വീകരിച്ചു.ആ കാലത്താണ് ജിന്നയുടെ നേതൃത്ത്വത്തിൽ മുസ്ലീം ലീഗ്, പ്രത്യേക രാജ്യമെന്ന ലാഹോർ പ്രമേയം പാസാക്കിയത്. രണ്ടാം ലോക മഹായുദ്ധകാലത്ത് കോൺഗ്രസ് നേതാക്കളാകെ തടവറയിലായപ്പോൾ മുസ്ലീംലീഗിന് മേൽക്കൈ ലഭിക്കുകയും യുദ്ധാനന്തരം നടന്ന തെരഞ്ഞെടുപ്പിൽ മുസ്ലീം വിഭാഗത്തിന് സംവരണം ചെയ്തിരുന്ന മിക്ക സീറ്റുകളിലും ജയിക്കുകയും ചെയ്തു.
അവലംബം[തിരുത്തുക]
- ↑ Singh, പുറങ്ങൾ. 402–405.
- ↑ മാതൃഭൂമി ഇയർബുക്ക്. മാതൃഭൂമി. 2012. ISBN 978-81-8265-259-0.