അവിനാശിലിംഗം ചെട്ടിയാർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(T. S. Avinashilingam Chettiar എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
അവിനാശിലിംഗം ചെട്ടിയാർ
Member of the Indian Parliament (Rajya Sabha)
ഓഫീസിൽ
1958–1964
പ്രധാനമന്ത്രിJawaharlal Nehru
Member of the Indian Parliament (Lok Sabha)
for Tiruppur
ഓഫീസിൽ
1952–1957
പ്രധാനമന്ത്രിJawaharlal Nehru
Minister of Education (Madras Presidency)
ഓഫീസിൽ
1946–1949
PremierTanguturi Prakasam,
O. P. Ramaswamy Reddiyar
Member of the Imperial Legislative Council of India
ഓഫീസിൽ
1934–1945
വ്യക്തിഗത വിവരങ്ങൾ
ജനനം(1903-05-05)5 മേയ് 1903
Tiruppur, Madras Presidency
മരണം21 നവംബർ 1991(1991-11-21) (പ്രായം 88)
Coimbatore
ദേശീയതIndian
രാഷ്ട്രീയ കക്ഷിIndian National Congress
പങ്കാളിnone
അൽമ മേറ്റർPachaiyappa's College, Madras
Madras Law College
ജോലിlawyer, politician
തൊഴിൽlawyer

അവിനാശിലിംഗം ചെട്ടിയാർ തമിഴ്നാട്ടിലെ രാഷ്ട്രീയപ്രവർത്തകനും ഗ്രന്ഥകർത്താവുമായിരുന്നു. 1903-ൽ കോയമ്പത്തൂർ ജില്ലയിലെ തിരുപ്പൂരിൽ ജനിച്ചു. പിതാവ് സുബ്രഹ്മണ്യ ചെട്ടിയാരും മാതാവ് പളനി അമ്മാളും. തിരുപ്പൂർ, കോയമ്പത്തൂർ എന്നിവിടങ്ങളിൽ ഹൈസ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കി. 1923-ൽ മദിരാശിയിലെ പച്ചയ്യപ്പാസ് കോളജിൽനിന്ന് ബി.എ. ബിരുദവും 1925-ൽ ലോ കോളജിൽ നിന്നു നിയമ ബിരുദവും നേടി.

സ്വാതന്ത്ര്യസമര സേനാനി[തിരുത്തുക]

വളരെ ചെറുപ്പത്തിൽത്തന്നെ സ്വാതന്ത്ര്യത്തിനുവേണ്ടിയുള്ള ദേശീയപ്രക്ഷോഭത്തിൽ ഇദ്ദേഹം പങ്കെടുത്തു. 1931-ലെ ഉപ്പുസത്യാഗ്രഹത്തോടനുബന്ധിച്ച് അറസ്റ്റുചെയ്യപ്പെട്ടു. 1941-ലെ നിസ്സഹകരണപ്രസ്ഥാനത്തിലും 1942-ലെ ക്വിറ്റ് ഇന്ത്യാ പ്രസ്ഥാനത്തിലും പങ്കെടുത്തതിന് ജയിൽശിക്ഷ അനുഭവിക്കേണ്ടിവന്നു. 1930-46 വരെ കോയമ്പത്തൂർ ജില്ലാ കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റായി സേവനം അനുഷ്ഠിച്ചു. 1935-46 കാലത്ത് കേന്ദ്ര നിയമസഭയിലും 1946-51-ൽ മദ്രാസ് അസംബ്ലിയിലും 1952-64-ൽ ഇന്ത്യൻ പാർലമെന്റിലും അംഗമായിരുന്നു; 1946-49 കാലത്ത് മദിരാശി സംസ്ഥാനത്തെ വിദ്യാഭ്യാസ മന്ത്രിയായിരുന്നപ്പോഴാണ് സെക്കൻഡറി സ്കൂളുകളിലെ അധ്യയനമാധ്യമം തമിഴാക്കിയത്.

തമിഴ് ഭാഷയുടെ ഉന്നമനത്തിനായി യത്നിച്ചു[തിരുത്തുക]

തമിഴ് ഭാഷയുടെയും സാഹിത്യത്തിന്റെയും പരിപോഷണത്തിനായി തമിഴ് വളർച്ചികഴകം എന്ന സംഘടന സ്ഥാപിച്ചു. ഇതിന്റെ ആഭിമുഖ്യത്തിൽ കലൈക്കളഞ്ചിയം എന്ന പേരിൽ ഒരു വിജ്ഞാനകോശം (10 വാല്യം) തമിഴിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

പ്രധാനകൃതികൾ[തിരുത്തുക]

കോയമ്പത്തൂരിലുള്ള ശ്രീരാമകൃഷ്ണമിഷൻ വിദ്യാലയം സ്ഥാപിച്ചത് ഇദ്ദേഹമാണ്. ഇതോടനുബന്ധിച്ച് ഒരു റസിഡൻഷ്യൽ ഹൈസ്കൂൾ, അധ്യാപക പരിശീലന കോളജ് എന്നിവയും സ്ഥാപിച്ചു. കോയമ്പത്തൂരിലെ ഗാർഹികശാസ്ത്ര കോളജിന്റെ സ്ഥാപകൻ കൂടിയായ ഇദ്ദേഹം തമിഴിലും ഇംഗ്ലീഷിലും ഏതാനും കൃതികൾ രചിച്ചിട്ടുണ്ട്.

  • നാൻ കണ്ട മഹാത്മാ
  • അടിയാർ പെരുമൈ
  • അൻപിൻ ആറ്റൽ
  • കുഴന്തൈവളം
  • ഗാന്ധിജീസ് എക്സ്പെരിമെന്റ്സ് ഇൻ എഡ്യൂക്കേഷൻ
  • അണ്ടർസ്റ്റാന്റിംഗ് ബെയ്സിക് എഡ്യൂക്കേഷൻ
  • എഡ്യൂക്കേഷണൽ ഫിലോസഫി ഒഫ് സ്വാമി വിവേകാനന്ദ

എന്നിവ ഇക്കൂട്ടത്തിൽ​പ്പെടുന്നു.

പുരസ്കാരങ്ങൾ[തിരുത്തുക]

കേന്ദ്രവിദ്യാഭ്യാസ ഉപദേശകസമിതി, അഖിലേന്ത്യാ സാങ്കേതിക വിദ്യാഭ്യാസകൗൺസിൽ, കാർഷിക വിദ്യാഭ്യാസ ബോർഡ്, ഗാന്ധിസ്മാരകനിധി, ദേശീയ കമ്യൂണിറ്റി ഡവലപ്മെന്റ് ബോർഡ് തുടങ്ങി നിരവധി സമിതികളിലെ അംഗവും കൂടിയായിരുന്നു ഇദ്ദേഹം. 1970-ൽ പദ്മഭൂഷൺ അവാർഡും 1974-ൽ നെഹ്റു ലിറ്ററസി അവാർഡും 1979-ൽ ചെന്തമിഴ് ശെൽവൻ അവാർഡും ഇദ്ദേഹത്തിനു ലഭിച്ചു. 1991 നവംബർ 21-ന് ഇദ്ദേഹം കോയമ്പത്തൂരിൽ അന്തരിച്ചു.

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർ‌വ്വവിജ്ഞാനകോശത്തിലെ അവിനാശിലിംഗം ചെട്ടിയാർ (1903 - 91) എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം.
Persondata
NAME Avinasilingam Chettiar, T. S.
ALTERNATIVE NAMES
SHORT DESCRIPTION Indian politician
DATE OF BIRTH 5 May 1903
PLACE OF BIRTH Tiruppur, Madras Presidency
DATE OF DEATH 21 November 1991
PLACE OF DEATH Coimbatore