ലാൽഗുഡി ജയരാമൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Lalgudi Jayaraman എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ലാൽഗുഡി ജയരാമൻ
ലാൽഗുഡി ജയരാമൻ.jpg
ലാൽഗുഡി ജയരാമൻ
പശ്ചാത്തല വിവരങ്ങൾ
ജന്മനാമംലാൽഗുഡി ജയരാമൻ
ജനനം(1930-09-17)സെപ്റ്റംബർ 17, 1930
മരണം2013 ഏപ്രിൽ 22
തൊഴിൽ(കൾ)വയലിനിസ്റ്റ്, കംപോസർ
ഉപകരണ(ങ്ങൾ)വയലിൻ, percussion, synthesizers
വർഷങ്ങളായി സജീവം1942 - മുതൽ

ഇന്ത്യയിലെ കർണാടകസംഗീത വാഗ്ഗേയകാരനും വയലിനിസ്റ്റും ആണ് ലാൽഗുഡി ജയരാമൻ (ജനനം: സെപ്റ്റംബർ 17, 1930 - മരണം ഏപ്രിൽ 22, 2013).[1] ലാൽഗുഡി ജയരാമൻ,​ ടി.എൻ. കൃഷ്ണൻ,​ എം.എസ്. ഗോപാലകൃഷ്ണൻ എന്നിവർ കർണ്ണാടകസംഗീതത്തിലെ 'വയലിൻ ത്രയങ്ങൾ' എന്നറിയപ്പെടുന്നു.[2]

ജീവിത പശ്ചാത്തലം[തിരുത്തുക]

ആദ്യകാലജീവിതം[തിരുത്തുക]

1930 സെപ്റ്റംബർ 17ന് ട്രിച്ചിയിലെ ലാൽഗുഡിയിൽ ജനനം[3]. ത്യാഗരാജസ്വാമികളുടെ വംശപരമ്പരയിലാണ് ജനിച്ചത്. പിതാവ് വി.ആർ. ഗോപാലയ്യരുടെ കീഴിൽ ആദ്യകാലത്ത് കർണാടകസംഗീതം അഭ്യസിച്ചു.

സംഗീത ജീവിതം[തിരുത്തുക]

പന്ത്രണ്ടാം വയസ്സിൽ വയലിൻ അകമ്പടിക്കാരനായി സംഗീത ജീവിതം ആരംഭിച്ച ഇദ്ദേഹം കർണാടകസംഗീതത്തിൽ തന്റേതായ ഒരു ശൈലി രൂപപ്പെടുത്തി. ഇത് ലാൽഗുഡി ബാണി എന്ന പേരിൽ അറിയപ്പെടുന്നു. പരമ്പരാഗത ശൈലികളിൽ വേരുറപ്പിച്ചുകൊണ്ടുള്ള ഒരു തനതു ശൈലിയായിരുന്നു ഇത്.

ഇതുകൂടാതെ ഒട്ടേറെ കൃതികൾ, തില്ലാനകൾ, വർണം എന്നിവ ഇദ്ദേഹം ചിട്ടപ്പെടുത്തിയിട്ടുണ്ട്. ഭാവപ്രധാനങ്ങളാണ് എന്നതാണ് ഇദ്ദേഹത്തിന്റെ കൃതികളുടെ പ്രത്യേകത. ചെമ്പൈ വൈദ്യനാഥ ഭാഗവതർ, ശെമാങ്കുഡി ശ്രീനിവാസ അയ്യർ, ശങ്കരനാരായണൻ, ടി.എൻ. ശേഷഗോപാലൻ എന്നിവരുടെ കച്ചേരികളിൽ ഇദ്ദേഹം സ്ഥിരക്കാരനായിരുന്നു.[അവലംബം ആവശ്യമാണ്] അന്തർദ്ദേശീയതലത്തിൽ കർണാടസംഗീതരീതി പ്രകാരമുള്ള വയലിൻ വായനശൈലി അവതരിപ്പിച്ചു എന്നത് ഇദ്ദേഹത്തിന്റെ പ്രധാന സംഭാവനയായി കരുതപ്പെടുന്നു.[അവലംബം ആവശ്യമാണ്] 2006ൽ ശൃംഗാരം എന്ന ചിത്രത്തിന്റെ സംഗീതസംവിധാനത്തിന് ദേശീയ ചലച്ചിത്രപുരസ്‌കാരം നേടി.[4]

വനിതാ ഗായകർക്കു വേണ്ടി വയലിൻ വായിക്കില്ലെന്നത് അദ്ദേഹത്തിന്റെ നിഷ്ഠയായിരുന്നു. അദ്ദേഹത്തിന്റെ പിതാവായ വി.ആർ.ഗോപാലയ്യർക്കും ഇതേ നിഷ്ഠയുണ്ടായിരുന്നു.[5]

പുരസ്കാരങ്ങൾ[തിരുത്തുക]

  • നാദ വിദ്യാ തിലകം (1963)എന്ന ബഹുമതി
  • പത്മശ്രീ(1972)
  • നാദ വിദ്യാ രത്നാകരപുരസ്കാരം
  • സംഗീത ചൂഡാമണി
  • സംഗീതനാടക അക്കാദമി പുരസ്ക്കാരം(1979)
  • പത്മഭൂഷൺ (2001)
  • 2006 ൽ ശൃംഗാരം എന്ന ചിത്രത്തിന്റെ സംഗീതസം‌വിധാനത്തിനു ദേശീയ ചലച്ചിത്രപുരസ്കാരം

അവലംബം[തിരുത്തുക]

  1. "ലാൽഗുഡി ജയരാമൻ അന്തരിച്ചു - വാർത്ത". മൂലതാളിൽ നിന്നും 2013-05-11-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2013-04-23.
  2. http://news.keralakaumudi.com/news.php?nid=7de943792a4a6007faadc3611512ed61
  3. "ഓർമ്മ" (PDF) (ഭാഷ: മലയാളം). മലയാളം വാരിക. 2013 മെയ് 03. മൂലതാളിൽ (PDF) നിന്നും 2016-03-07-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2013 ഒക്ടോബർ 07. {{cite news}}: Check date values in: |accessdate= and |date= (help)CS1 maint: unrecognized language (link)
  4. "വയലിൻ കുലപതി ലാൽഗുഡി ജയരാമൻ അന്തരിച്ചു". മാതൃഭൂമി. 2013 ഏപ്രിൽ 22. മൂലതാളിൽ നിന്നും 2015-03-24-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2013 ഏപ്രിൽ 22. {{cite news}}: Check date values in: |accessdate= and |date= (help)
  5. "വയലിൻ ചക്രവർത്തി ലാൽഗുഡി ജയരാമൻ അന്തരിച്ചു". മലയാള മനോരമ. 2013 ഏപ്രിൽ 22. ശേഖരിച്ചത് 2013 ഏപ്രിൽ 22. {{cite news}}: Check date values in: |accessdate= and |date= (help)[പ്രവർത്തിക്കാത്ത കണ്ണി]

http://archives.chennaionline.com/musicseason99/profile/lalgudijayaraman.html Archived 2016-03-03 at the Wayback Machine.



"https://ml.wikipedia.org/w/index.php?title=ലാൽഗുഡി_ജയരാമൻ&oldid=3790045" എന്ന താളിൽനിന്ന് ശേഖരിച്ചത്