ഫാലി സാം നരിമാൻ
ഫാലി സാം നരിമാൻ | |
---|---|
![]() എസ്.പി. അബ്ദുൾ കലാം പദ്മ വിഭുഷൻ ശ്രീ ഫാലി സമ നരിമാൻ, 2007 | |
ജനനം | |
ദേശീയത | ഇന്ത്യൻ |
തൊഴിൽ | മുതിർന്ന അഭിഭാഷകൻ, നിയമജ്ഞൻ |
ഭാരതീയനായ ഒരു പ്രശസ്ത അഭിഭാഷകനും നിയമ വിദഗ്ദ്ധനുമാണ് ഫാലി സാം നരിമാൻ.(Fali Sam Nariman - ജനനം 10 January 1929).ഇന്ത്യൻ ഭരണഘടനയിൽ അഗാധ പാണ്ഡിത്യമുള്ള അദ്ദേഹം 1971 മുതൽ സുപ്രീം കോടതിയിൽ മുതിർന്ന അഭിഭാഷകനാണ്.1991 മുതൽ ബാർ അസോസിയേഷൻ ഓഫ് ഇന്ത്യയുടെ പ്രസിഡണ്ടാണ്.അന്താരാഷ്ട്ര ഒത്തുതീർപ്പ് (international arbitration) വിദഗ്ദ്ധനാണ് നരിമാൻ. പ്രശസ്തമായ പല കേസുകളും വാദിച്ചിട്ടുണ്ട്.1972-1975 കാലത്ത് ഇന്ത്യയുടെ അഡീഷനൽ സോളിസിറ്റർ ജനറലായിരുന്നു. 1991 ൽ പദ്മ ഭൂഷണും 2007 ൽ പദ്മ വിഭൂഷണും 2002 ൽ ഗ്രൂബർ പ്രൈസും ലഭിച്ചു.1999-2005 കാലത്ത് [[രാജ്യസഭ|രാജ്യ സഭാ അംഗമായിരുന്നു]
ആദ്യകാലം[തിരുത്തുക]
റംഗൂണിൽ ഇന്ത്യയിൽ നിന്നുള്ള പാഴ്സി ദമ്പതികളുടെ പുത്രനായി ജനിച്ച ഫാലിയുടെ മാതാപിതാക്കൾ സാം ബരിയാഞ്ജി നരിമാനും ബാനുവും ആയിരുന്നു.ഒരു ഇൻഷുറൻസ് കമ്പനിയിൽ ഉദ്യോഗസ്ഥനായിരുന്നു പിതാവ്. സിംലയിലെ ബിഷപ് കോട്ടൺ സ്കൂളിലായിരുന്നു പ്രാഥമിക വിദ്യാഭ്യാസം. തുടർന്ന് മുംബൈയിലെ സെന്റ് സേവ്യേഴ്സ് കോളേജിൽ നിന്നും ധനതത്വശാസ്ത്രവും ചരിത്രവുമുൾപ്പെട്ട വിഷയത്തിൽ ബിരുദം നേടി.തുടർന്ന് ഗവണ്മെന്റ് ലോ കോളേജിൽ നിന്നായിരുന്നു നിയമ ബിരുദം. അദ്ദേഹത്തിന്റെ ആത്മകഥയാണ് ബിഫോർ മെമ്മറി ഫേഡ്സ്.