സുന്ദർ പിച്ചൈ
സുന്ദർ പിച്ചൈ | |
---|---|
பிச்சை சுந்தரராஜன் | |
![]() | |
ജനനം | പിച്ചൈ സുന്ദരരാജൻ 12 ജൂലൈ 1972 |
ദേശീയത | ഇന്ത്യൻ [1] |
പൗരത്വം | അമേരിക്കൻ [2] |
വിദ്യാഭ്യാസം | ബി.ടെക് എം. എസ്. എം.ബി.എ. |
കലാലയം | ഖരക്പൂർ ഐ.ഐ.ടി. സ്റ്റാൻഫോർഡ് സർവ്വകലാശാല വാർട്ടൺ സ്കൂൾ ഓഫ് ബിസിനസ്, പെൻസിൽവേനിയ |
തൊഴിലുടമ | ഗൂഗിൾ |
ജീവിതപങ്കാളി(കൾ) | അഞ്ജലി പിച്ചൈ |
ഗൂഗിളിന്റെ ഇപ്പോഴത്തെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ (CEO) ആണ് സുന്ദർ പിച്ചൈ (ജനനം:1972 ജൂലൈ 12).പിച്ചൈ സുന്ദരരാജൻ (തമിഴിൽ:பிச்சை சுந்தரராஜன்) എന്നാണു യഥാർത്ഥ നാമമെങ്കിലും സുന്ദർ പിച്ചൈ (சுந்தர் பிச்சை) എന്ന പേരിലാണ് പ്രസിദ്ധനായത്.[3].ജനിച്ചതും വളർന്നതുംതമിഴ്നാട്ടിലെ ചെന്നൈയിലാണ് .[4]. 2004 മുതൽ ഗൂഗിളിൽ പ്രവർത്തിക്കുന്ന ഇദ്ദേഹം ആൽഫബെറ്റ് ഇൻകോർപ്പറേറ്റഡിന്റെ ഉപവിഭാഗമായി മാറിയ ഗൂഗിളിന്റെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസറായി 2015 ഓഗസ്റ്റ് 10നു നിയമിതനാവുകയായിരുന്നു. കമ്പനി യുടെ സി.ഇ.ഒ. ആകുന്നതിന് മുമ്പ് ഗൂഗിളിന്റെ ബിസിനസ് ഉൽപന്നങ്ങളുടെ മേൽനോട്ട ചുമതല നിർവ്വഹിക്കുകയായിരുന്നു.[5]
ജീവിത രേഖ[തിരുത്തുക]
1972 ജൂലൈ 12-നു തമിഴ്നാട്ടിലെ ചെന്നൈയിലാണ് സുന്ദർ പിച്ചൈ ജനിച്ചത്.1979 മുതൽ 1987 വരെ അശോക് നഗറിലെ ജവഹർ വിദ്യാലയ സ്കൂളിൽ പഠനം.[4] പ്ലസ്ടു പഠനത്തിനു ശേഷം 1989-ൽ ചെന്നൈ വിട്ടു. [4] ഖരക്പൂർ ഐ. ഐ. ടി.യിൽ നിന്നും മെറ്റലർജിക്കൽ എഞ്ചിനിയറിങ്ങിൽ ബി.ടെക്. ബിരുദം നേടി. [3] സ്റ്റാൻഫോർഡ് സർവ്വകലാശാലയിൽ നിന്നും മെറ്റീരിയൽ സയൻസസ് & എഞ്ചിനിയറിങ്ങിൽ എം.എസ്. ബിരുദവും സ്വന്തമാക്കി. [3] തുടർന്ന് പെൻസിൽവേനിയയിലെ വാർട്ടൺ (Wharton) സ്കൂൾ ഓഫ് ബിസിനസിൽ നിന്നും എം.ബി.എ. ബിരുദവും നേടിയിട്ടുണ്ട്. [3]
ഗൂഗിളിലെ പ്രവർത്തനം[തിരുത്തുക]
സുന്ദർ പിച്ചൈ 2004-ലാണ് ഗൂഗിളിൽ എത്തിച്ചേർന്നത്. [3] 2008-ൽ ഗൂഗിൾ ക്രോം ബ്രൗസർ തയ്യാറാക്കിയ സംഘത്തെ നയിച്ചത് ഇദ്ദേഹമായിരുന്നു.[3] തുടർന്ന് ഗൂഗിളിന്റെ ടൂൾബാർ, ഡെസ്ക്ടോപ്പ് സെർച്ച്, ഗൂഗിൾ ഗിയർ തുടങ്ങീ ആൻഡ്രോയ്ഡ് വരെയുള്ള ഉൽപന്നങ്ങളുടെ സീനിയർ വൈസ് പ്രസിഡന്റായി പ്രവർത്തിച്ചു. 2009-ൽ ഗൂഗിൾ ക്രോം ബുക്ക്, ഗൂഗിൾ ക്രോം ഒ.എസ്. എന്നിവയും 2010-ൽ വെബ്എം പദ്ധതിയും അവതരിപ്പിച്ചത് ഇദ്ദേഹമായിരുന്നു. [3] 2013-ൽ ഗൂഗിളിന്റെ ആൻഡ്രോയ്ഡ് വിഭാഗം തലവനായി. [3] 2014-ൽ ഗൂഗിൾ ഉൽപന്നങ്ങളുടെ മേൽനോട്ട ചുമതലയും ഇദ്ദേഹത്തിനായിരുന്നു. [3] ഗൂഗിൾ സ്ഥാപകൻ ലാറി പേജിന്റെ വലംകൈ ആയാണു അമേരിക്കൻ മാദ്ധ്യമങ്ങൾ ഇദ്ദേഹത്തെ വിശേഷിപ്പിക്കുന്നത്. [3] 2015 ഓഗസ്റ്റ് 10-നു ആൽഫബെറ്റ് ഇൻകോർപ്പറേറ്റഡിന്റെ ഉപവിഭാഗമായി ഗൂഗിൾ മാറിയതിനു ശേഷം ഗൂഗിളിന്റെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസറായി സുന്ദർ പിച്ചൈയെ നിയമിച്ചതും ലാറി പേജ് തന്നെയായിരുന്നു. [3]
അവലംബം[തിരുത്തുക]
- ↑ "Sundar Pichai, biography". 11 August 2015.
- ↑ Ghosh, Anirvan. "9 Most Prominent Indian-Americans In Silicon Valley". The Huffington Post. ശേഖരിച്ചത് 11 August 2015.
- ↑ 3.00 3.01 3.02 3.03 3.04 3.05 3.06 3.07 3.08 3.09 3.10 'Sundar Pichai to spearhead Google', The Hindu', Trivandrum, 2015 August 12,page-1
- ↑ 4.0 4.1 4.2 'Chennai boy who made it big', The Hindu, Trivandrum, 2015 August 12, page-13
- ↑ 'ഗൂഗിൾ ഇനി ആൽഫബെറ്റിനു കീഴിൽ', മലയാള മനോരമ, കൊല്ലം, 2015 ഓഗസ്റ്റ് 12, പേജ്-15
Persondata | |
---|---|
NAME | Sundar Pichai |
ALTERNATIVE NAMES | Pichai Sundara Rajan |
SHORT DESCRIPTION | Technical Expert, C.E.O. of Google |
DATE OF BIRTH | 12 July 1972 |
PLACE OF BIRTH | Chennai, Tamil Nadu, India |
DATE OF DEATH | |
PLACE OF DEATH |