ഗൂഗിൾ ക്രോം ഒ.എസ്.
![]() | |
നിർമ്മാതാവ് | ഗൂഗിൾ |
---|---|
ഒ.എസ്. കുടുംബം | ഗ്നൂ/ലിനക്സ് |
സോഴ്സ് മാതൃക | ഓപ്പൺ സോഴ്സ് |
സപ്പോർട്ട് പ്ലാറ്റ്ഫോം | x86,AMR |
കേർണൽ തരം | മോണോലിത്തിക് (ലിനക്സ്) |
ഗൂഗിൾ പുറത്തിറക്കുന്ന ഒരു ഓപ്പറേറ്റിംഗ് സിസ്റ്റം ആണ് ഗൂഗിൾ ക്രോം ഒ.എസ്.[1]. 2009 ജൂലൈ 7-നാണ് ലിനക്സ് അധിഷ്ഠിതമായ ഒരു ഓപ്പറേറ്റിംഗ് സിസ്റ്റം പുറത്തിറക്കുന്ന വിവരം ഗൂഗിൾ ഔദ്യോഗിക ബ്ലോഗിലൂടെ അറിയിച്ചത്[2]. പ്രധാനമായും നെറ്റ്‌ബുക്കുകളെ ഉദ്ദേശിച്ച് പുറത്തിറങ്ങുന്ന ഈ ഓപ്പറേറ്റിംഗ് സിസ്റ്റം 2010 മദ്ധ്യത്തോടെ പുറത്തിറങ്ങുമെന്നു കരുതുന്നു. ഇത് എക്സ്86(x86) , എ.ആർ.എം. (ARM) എന്നീ പ്രോസസറുകളിൽ പ്രവർത്തിക്കും.
2009-ന്റെ അവസാനത്തോടെ ക്രോം ഒ.എസിന്റെ സോഴ്‌സ് കോഡ് ഓപ്പൺ സോഴ്‌സിൽ ആയിരിക്കുമെന്ന് ഗൂഗിൾ പ്രഖ്യാപിച്ചു. ലിനക്സ് കേർണലിലാണ് പ്രവർത്തിക്കുകയെങ്കിലും ഗ്നോം, കെ.ഡി.ഇ. എന്നീ പണിയിട സംവിധാനങ്ങൾ ഒന്നും ഇതിൽ ഉപയോഗിക്കില്ല. ക്രോം ഒരു പുതിയ പണിയിട സംവിധാനമാണ് അവതരിപ്പിക്കുന്നത്. ഇതിനായി ഗൂഗിൾ ഓപ്പൺ സോഴ്‌സ് സമൂഹത്തിന്റെ സഹായങ്ങൾ അഭ്യർത്ഥിച്ചിട്ടുണ്ട്.
സവിശേഷതകൾ[തിരുത്തുക]
"വേഗത, ലാളിത്യം, സുരക്ഷ"(Speed, Simplicity, Security ) എന്നീ മൂന്നു ഗുണങ്ങൾക്ക് മുൻഗണന നൽകിക്കൊണ്ടുള്ള ഒരു ഓപറേറ്റിങ് സിസ്റ്റം ആണ് ഗൂഗിൾ ഇതിലൂടെ ലക്ഷ്യമിടുന്നത്.
അവലംബം[തിരുത്തുക]
- ↑ http://googleblog.blogspot.com/2009/07/introducing-google-chrome-os.html Google's Blog post about the OS
- ↑ "Google targets Microsoft with new operating system" (ഭാഷ: Englsih). Guardian.co.uk. ശേഖരിച്ചത് 2009-07-08.CS1 maint: unrecognized language (link)