സി++

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(C++ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സി++
ശൈലി: Multi-paradigm
പുറത്തുവന്ന വർഷം: 1983
രൂപകൽപ്പന ചെയ്തത്: ബ്യാൻ സ്ട്രൗസ്ട്രെപ്
ഡാറ്റാടൈപ്പ് ചിട്ട: Static, unsafe, nominative
പ്രധാന രൂപങ്ങൾ: മൈക്രോസോഫ്റ്റ് വിഷ്വൽ സി++, ജി++, ബോർലാന്റ് സി++ ബിൽഡർ
വകഭേദങ്ങൾ: ISO/IEC C++ 1998, ISO/IEC C++ 2003
സ്വാധീനിക്കപ്പെട്ടത്: സി, സിമുല, അഡ 83, ALGOL 68, CLU, ML
സ്വാധീനിച്ചത്: അഡ 95, സി#, ജാവ, PHP, പേൾ, ഡി, ഐകിഡോ, ഡാവോ

നിമ്‌നതലത്തിലും ഉന്നതതലത്തിലുമുള്ള പ്രോഗ്രാമുകൾ തയാറാക്കാൻ പര്യാപ്തമായ ഒരു പൊതുപയോഗ ഒബ്ജക്റ്റ് ഓറിയന്റഡ് കമ്പ്യൂട്ടർ പ്രോഗ്രാമിങ് ഭാഷയാണ് സി++.[1]

ചരിത്രം[തിരുത്തുക]

1983-1985 കാലത്ത് ബ്യാൻ സ്ട്രൗസ്ട്രെപ് ആണ് ഇത് വികസിപ്പിച്ചെടുത്തത്. 1983 ന് മുൻപ്, അദ്ദേഹം സി പ്രോഗ്രാമിങ് ഭാഷ പുതുക്കി ചേർത്ത് അതിനെ സി വിത് ക്ലാസ്സെസ് എന്ന് വിളിച്ചു. ഇതിനു വേണ്ടി അദ്ദേഹം പ്രോഗ്രാമിങ്ങിൽ 'ഒബ്ജക്റ്റ്’ എന്ന ആശയം സിമുല എന്ന കമ്പ്യൂട്ടർ ഭാഷയിൽ നിന്ന് കടമെടുത്തു, കൂടെ സിയുടെ ശക്തിയും ലാളിത്യവും. 1983 ലാണ് സി++ എന്ന പേര് ഇതിന് നൽകിയത്.

സവിശേഷതകൾ[തിരുത്തുക]

ഗ്നു ഈമാക്സിൽ ജി.സി.സി. ഉപയോഗിച്ച് സി++ പ്രോഗ്രാം പ്രവർത്തിപ്പിക്കുന്നു
  • ഒബ്ജക്റ്റ് ഓറിയന്റഡ് കമ്പ്യൂട്ടർ പ്രോഗ്രാമിങ് (object oriented)- അത്യധികം സങ്കീർണങ്ങളായ കമ്പ്യൂട്ടർ പ്രോഗ്രാമുകൾ ഇതുപയോഗിച്ച് വികസിപ്പിച്ചെടുക്കുവാൻ കഴിയും.
  • ഇൻഹെറിറ്റൻസ് ( Inheritance) - സമാനസ്വഭാവമുള്ള പ്രോഗ്രാം ഭാഗങ്ങൾ ഒന്നിലധികം പ്രാവശ്യം ഒന്നിലധികം പ്രാവശ്യം എഴുതുന്നതൊഴിവാക്കാൻ സാധിക്കുന്നതു മൂലം പ്രോഗ്രാമ്മിങ്ങ് സമയം ലാഭിക്കാൻ സാധിക്കുന്നു.
  • എൻ‌ക്യാപ്സുലേഷൻ (Encapsulation)- ക്ലാസ്സുകളുടെ ഉപയോഗം ദത്തങ്ങളൂടെയും നിർദ്ദേശങ്ങളുടെയും സുരക്ഷിതത്വം ഉറപ്പാക്കുന്നു.
  • പോളിമോർഫിസം (Polimorphism) - സങ്കീർണ്ണമായ പ്രോഗ്രാമ്മിങ്ങ് നിർദ്ദേശങ്ങങ്ങൾക്ക് ലളിതമായ ഒരു കവചം സൃഷ്ടിക്കുന്നു

ഹലോ വേൾഡ് പ്രോഗ്രാം[തിരുത്തുക]

താഴെ സി++ൽ ഉള്ള ഒരു ഹലോ വേൾഡ് പ്രോഗ്രാം മാനകരൂപത്തിലും, ഏറെ പ്രചാരത്തിലുള്ള ടർബോ സി++ കമ്പൈലർ രീതിയിലും കൊടുത്തിരിക്കുന്നു. [2][3]

മാനക രൂപം ടർബോ സി++ രൂപം
#include <iostream>
 
int main()
{
  std::cout << "Hello, world!"<< std::endl;
  return 0;
}
#include <iostream.h>

void main()
{
   cout<<"Hello, world!\n";
}

ഈ പ്രോഗ്രാം തരുന്ന ഫലം (ഔട്ട്പുട്ട്) താഴെ പറയും പ്രകാരമായിരിക്കും.

''Hello, world!''

വിവിധ കംപൈലറുകൾക്കനുസരിച്ച് സി ++ പ്രോഗ്രാമ്മിൻറെ സ്ട്രക്ട്ച്ചറുകൾ ചെറുതായി വത്യാസപ്പെട്ടുകൊണ്ടിരിക്കും.

ഇവയും കാണുക[തിരുത്തുക]

അടിക്കുറിപ്പുകൾ[തിരുത്തുക]

  1. C++ The Complete Reference Third Edition, Herbert Schildt, Publisher: Osborne McGraw-Hill.
  2. Stroustrup, Bjarne (2000). The C++ Programming Language (Special Edition എഡി.). Addison-Wesley. p. 46. ISBN 0-201-70073-5. 
  3. Open issues for The C++ Programming Language (3rd Edition) - This code is copied directly from Bjarne Stroustrup's errata page (p. 633). He addresses the std::endl issue. Also see www.research.att.com and www.delorie.com/djgpp/ for detail on the valid implicit return value of main. The implicit return of zero is not available for other functions.

അവലംബം[തിരുത്തുക]

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

വിക്കിപാഠശാല
വിക്കിമീഡിയ വിക്കിപാഠശാലയിൽ ഈ ലേഖനവുമായി ബന്ധപ്പെട്ട

പരിശീലനക്കുറിപ്പുകൾ en:C++ എന്ന താളിൽ ലഭ്യമാണ്


"https://ml.wikipedia.org/w/index.php?title=സി%2B%2B&oldid=1990921" എന്ന താളിൽനിന്നു ശേഖരിച്ചത്