കമ്പ്യൂട്ടർ മെമ്മറി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

കമ്പ്യൂട്ടറിലോ കമ്പ്യൂട്ടർ അനുബന്ധ യന്ത്രാംശങ്ങളിലോ പെട്ടെന്നുളള ഉപയോഗത്തിനായി വിവരങ്ങൾ സംഭരിച്ചു വയ്ക്കുന്നതിനുളള ഉപാധികളെയാണ് കമ്പ്യൂട്ടിംഗിൽ മെമ്മറി അഥവാ സ്മൃതി എന്ന് പറയപ്പെടുന്നത്. ഇത് മെറ്റൽ ഓക്സൈഡ് സെമികണ്ടക്ടർ (എംഓഎസ്) എന്ന അർത്ഥചാലകസ്മൃതി(സെമികണ്ടക്ടർ മെമ്മറി) കളെയാണ് സൂചിപ്പിക്കുന്നത്. ഇവയിൽ വിവരം ശേഖരിക്കപ്പെടുന്നത് സിലിക്കൺ സംയോജിത പരിപഥ ചിപ്പുകളിലെ മോസ്ഫെറ്റ് സ്മൃതി അറകളിൽ (MOSFET- MOS Field Effect Transistor Memory Cells) ആണ്. കമ്പ്യൂട്ടർ സ്മൃതി വളരെ വേഗത്തിൽ പ്രവർത്തിക്കുന്നു. ഉദാഹരണമായി റാൻഡം ആക്സസ് മെമ്മറി (റാം) ഒരു വിവരസംഭരണസംവിധാനം എന്നതിൽ നിന്നും വ്യത്യസ്തമായി ഉയർന്ന പ്രവർത്തനശേഷി പ്രദാനം ചെയ്യുന്നു. ആവശ്യമെങ്കിൽ കമ്പ്യൂട്ടർ മെമ്മറിയുടെ ഉള്ളടക്കങ്ങൾ മറ്റൊരു ദ്വിതീയ സംഭരണത്തിലേക്ക് മാറ്റാൻ കഴിയും.

Computer memory types
Volatile
Non-volatile

പ്രാഥമിക സംഭരണം, പ്രധാന സംഭരണം എന്നിങ്ങനെ അറിയപ്പെടുന്ന അർദ്ധചാലക സ്മൃതികൾ രണ്ട് തരം ഉണ്ട്, അസ്ഥിര സ്മൃതിയും സ്ഥിര സ്മൃതിയും.

അസ്ഥിര സ്മൃതി (വോളട്ടൈൽ മെമ്മറി)[തിരുത്തുക]

സംഭരിക്കപ്പെട്ട വിവരങ്ങൾ മാഞ്ഞുപോകാതിരിക്കുന്നതിന് ഊർജ്ജം ആവശ്യമുളള തരം സ്മൃതികളാണ് അസ്ഥിരസ്മൃതികൾ. സ്റ്റാറ്റിക് റാം (SRAM), ഡൈനാമിക് റാം (DRAM) എന്നിവയാണ് അത്യാധുനിക അസ്ഥിര സ്മൃതികൾ. വൈദ്യുതോർജ്ജം ഘടിപ്പിച്ചിരിക്കുന്നിടത്തോളം സ്റ്റാറ്റിക് റാം അതിലെ ഉളളടക്കത്തെ നിലനിറുത്തുന്നു. സുഗമമായ സമ്പർക്കമുഖം (Interfacing) സാധ്യമാക്കുന്ന ഇത് പ്രതിബിറ്റിന് 6 ട്രാൻസിസ്റ്ററുകൾ ഉപയോഗിക്കുന്നു.

ഡൈനാമിക് റാം നിയന്ത്രണത്തിനും സമ്പർക്കം സാധ്യമാക്കുന്നതിനും കൂടുതൽ സങ്കീർണമാണ്. കൂടാതെ ഉളളടക്കങ്ങൾ നഷ്ടമാകാതിരിക്കുന്നതിന് സ്ഥിരമായി പുതുക്കൽ ചംക്രമണങ്ങൾ ആവശ്യവുമാണ്.

സ്ഥിരസ്മൃതി ( നോൺവോളട്ടൈൽ മെമ്മറി)[തിരുത്തുക]

സെക്കൻഡറി മെമ്മറിയായി ഉപയോഗിക്കുന്ന ഫ്ലാഷ് മെമ്മറി കൂടാതെ ബയോസ് പോലുള്ള ഫേംവെയർ സംഭരിക്കുന്നതിന് ഉപയോഗിക്കുന്ന റോം, പിറോം(PROM), ഇപിറോം(EPROM), ഇഇപിറോം(EEPROM) എന്നിവ സ്ഥിര മെമ്മറിയുടെ ഉദാഹരണങ്ങളാണ്.

പ്രാഥമിക സ്മൃതി, ഡൈനാമിക് റാൻഡം-ആക്സസ് മെമ്മറി (DRAM), വേഗതയേറിയ സിപിയു കാഷെ മെമ്മറി തുടങ്ങിയവ അസ്ഥിര സ്മൃതിയുടെ ഉദാഹരണങ്ങളാണ്.

അവലംബം[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=കമ്പ്യൂട്ടർ_മെമ്മറി&oldid=3234219" എന്ന താളിൽനിന്ന് ശേഖരിച്ചത്