ബ്യാൻ സ്ട്രൗസ്ട്രെപ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ബ്യാൻ സ്ട്രൗസ്ട്രെപ്
2010-ൽ സ്ട്രൗസ്ട്രെപ്
ജനനം (1950-12-30) 30 ഡിസംബർ 1950  (73 വയസ്സ്)
ദേശീയതDanish
വിദ്യാഭ്യാസം
അറിയപ്പെടുന്നത്C++
പുരസ്കാരങ്ങൾ
ശാസ്ത്രീയ ജീവിതം
സ്ഥാപനങ്ങൾ
പ്രബന്ധംCommunication and control in distributed computer systems (1979)
ഡോക്ടർ ബിരുദ ഉപദേശകൻDavid Wheeler[1]
വെബ്സൈറ്റ്stroustrup.com

ഒരു ഡാനിഷ് കമ്പ്യൂട്ടർ ശാസ്ത്രജ്ഞനാണ് ബ്യാൻ സ്ട്രൗസ്ട്രെപ് (ഇംഗ്ലീഷ്: Bjarne Stroustrup, /ˈbjɑːrnə ˈstraʊstrʊp/; ഡാനിഷ്: ˈbjaːnə ˈstʁʌwˀstʁɔp[2][3] ജനിച്ചത് 30 ഡിസംബർ 1950). സി++ പ്രോഗ്രാമിന്റെ നിർമ്മാണവും വികസിപ്പിക്കലും ആണ് ഇദ്ദേഹത്തെ ഏറെ ശ്രദ്ധേയനാക്കിയത്. കൊളംബിയ യൂണിവേഴ്സിറ്റിയിലെ വിസിറ്റിംഗ് പ്രൊഫസറാണ്,[4] ന്യൂയോർക്കിൽ മാനേജിംഗ് ഡയറക്ടറായി മോർഗൻ സ്റ്റാൻലിയിൽ ജോലി ചെയ്യുന്നു.[5][6]

ആദ്യകാല ജീവിതവും വിദ്യാഭ്യാസവും[തിരുത്തുക]

ഡെൻമാർക്കിലെ ആർഹസിലാണ് സ്ട്രൗസ്ട്രെപ് ജനിച്ചത്. അദ്ദേഹത്തിന്റെ കുടുംബം തൊഴിലാളിവർഗമായിരുന്നു, അദ്ദേഹം പ്രാദേശിക സ്കൂളുകളിൽ പോയി.[7]

1969-1975 ൽ ആർഹസ് സർവകലാശാലയിൽ ചേർന്ന അദ്ദേഹം ഗണിതത്തിലും കമ്പ്യൂട്ടർ സയൻസിലും ബിരുദാനന്തര ബിരുദം നേടി. മൈക്രോപ്രോഗ്രാമിംഗിലും മെഷീൻ ആർക്കിടെക്ചറിലും അദ്ദേഹം ശ്രദ്ധ കേന്ദ്രീകരിച്ചു. ഒബ്ജക്റ്റ് ഓറിയന്റഡ് പ്രോഗ്രാമിംഗിന്റെ അടിസ്ഥാനകാര്യങ്ങൾ അതിന്റെ കണ്ടുപിടുത്തക്കാരനായ ക്രിസ്റ്റൻ നൈഗാർഡിൽ നിന്ന് അദ്ദേഹം പഠിച്ചു. 1979-ൽ, കേംബ്രിഡ്ജ് സർവ്വകലാശാലയിൽ നിന്ന് കമ്പ്യൂട്ടർ സയൻസിൽ പിഎച്ച്ഡി നേടി,[8] അവിടെ ഡേവിഡ് വീലറുടെ മേൽനോട്ടത്തിലായിരുന്നു.[1][9]ഡിസ്ട്രിബ്യൂട്ടഡ് കമ്പ്യൂട്ടർ സിസ്റ്റങ്ങളിലെ ആശയവിനിമയത്തെക്കുറിച്ചുള്ളതായിരുന്നു അദ്ദേഹത്തിന്റെ പിഎച്ച്ഡി തീസിസ്.[10]

ഔദ്യോഗികജീവിതം[തിരുത്തുക]

1979-ൽ, യു‌എസ്‌എയിലെ ന്യൂജേഴ്‌സിയിലെ മുറേ ഹില്ലിലുള്ള ബെൽ ലാബ്‌സിന്റെ കമ്പ്യൂട്ടർ സയൻസ് റിസർച്ച് സെന്ററിലെ സാങ്കേതിക സ്റ്റാഫികളിൽ ഒരാളായി സ്ട്രൗസ്ട്രെപ് തന്റെ ഔദ്യോഗികജീവിതം ആരംഭിച്ചു. അവിടെ അദ്ദേഹം സി++, പ്രോഗ്രാമിംഗ് ടെക്നിക്കുകൾ എന്നിവയിലായിരുന്നു തുടക്കജോലികൾ. 2002 അവസാനം വരെ എടി&ടി (AT&T)ബെൽ ലാബ്‌സിന്റെ വലിയ തോതിലുള്ള പ്രോഗ്രാമിംഗ് റിസർച്ച് ഡിപ്പാർട്ട്‌മെന്റിന്റെ തലവനായിരുന്നു സ്ട്രൗസ്ട്രെപ്. 1993-ൽ അദ്ദേഹത്തെ ബെൽ ലാബ്‌സ് ഫെലോ ആയും 1996-ൽ എടി&ടി ഫെലോ ആയും തിരഞ്ഞെടുത്തു.

2002 മുതൽ 2014 വരെ, ടെക്സാസ് എ&എം(A&M) യൂണിവേഴ്സിറ്റിയിലെ കമ്പ്യൂട്ടർ സയൻസിൽ കോളേജ് ഓഫ് എഞ്ചിനീയറിംഗ് ചെയർ പ്രൊഫസറായിരുന്നു സ്ട്രൗസ്ട്രെപ്.[11][12]2011 മുതൽ യൂണിവേഴ്സിറ്റി ഡിസ്റ്റിംഗ്വിഷ്ഡ് പ്രൊഫസറായി.

2014 ജനുവരിയിലെ കണക്കനുസരിച്ച്, ന്യൂയോർക്ക് സിറ്റിയിലെ മോർഗൻ സ്റ്റാൻലിയുടെ ടെക്‌നോളജി വിഭാഗത്തിൽ ടെക്‌നിക്കൽ ഫെലോയും മാനേജിംഗ് ഡയറക്ടറും കൊളംബിയ യൂണിവേഴ്‌സിറ്റിയിലെ കമ്പ്യൂട്ടർ സയൻസിൽ വിസിറ്റിംഗ് പ്രൊഫസറുമാണ് സ്ട്രൗസ്ട്രെപ്.[13]

സി++[തിരുത്തുക]

സി++ എന്നതിലെ പ്രവർത്തനത്തിലൂടെയാണ് സ്ട്രൗസ്ട്രെപ് അറിയപ്പെടുന്നത്. 1979-ൽ അദ്ദേഹം സി++ വികസിപ്പിക്കാൻ തുടങ്ങി (ആദ്യം "C with Classes" എന്ന് വിളിക്കപ്പെട്ടു). അദ്ദേഹത്തിന്റെ തന്നെ വാക്കുകളിൽ, അദ്ദേഹം "സി++ കണ്ടുപിടിച്ചു, അതിന്റെ ആദ്യകാല നിർവചനങ്ങൾ എഴുതി, അതിന്റെ ആദ്യ ഇമ്പ്ലിമെന്റേഷൻ തുടങ്ങി [...] സി++ന്റെ ഡിസൈൻ മാനദണ്ഡങ്ങൾ രൂപപ്പെടുത്തി, അതിന്റെ എല്ലാ പ്രധാന സൗകര്യങ്ങളും രൂപകൽപ്പന ചെയ്തു, സി++ സ്റ്റാൻഡേർഡ് കമ്മിറ്റി എക്സ്റ്റൻഷൻ പ്രപ്പോസൽ പ്രോസസ്സിംഗ് നടത്തുന്നു." സി++ 1985 മുതൽ ലഭ്യമാണ്. വാണിജ്യേതര ഉപയോഗത്തിന്, കംപൈലറിന്റെയും ഫൗണ്ടേഷൻ ലൈബ്രറികളുടെയും സോഴ്സ് കോഡ് ഷിപ്പിംഗ് ചെലവ് നൽകണമായിരുന്നു(US$75); ഇന്റർനെറ്റ് ആക്സസ് സാധാരണമാകുന്നതിന് മുമ്പായിരുന്നു ഇത്. 1985-ൽ ദി സി++ പ്രോഗ്രാമിംഗ് ലാംഗ്വേജ് എന്ന പാഠപുസ്തകവും സ്ട്രൗസ്ട്രെപ് ഭാഷയ്‌ക്കായി പ്രസിദ്ധീകരിച്ചു.[14]

1996 മാർച്ചിൽ സി++ സ്റ്റാൻഡേർഡ് കമ്മിറ്റിയുടെ സാന്താക്രൂസ് മീറ്റിംഗിൽ സ്ട്രൗസ്ട്രെപ് (ഇടതുവശത്ത് നിൽക്കുന്നു)

സി++ ന്റെ സംഭാവനയുടെ പ്രധാന ഭാഷാ-സാങ്കേതിക മേഖലകൾ ഇവയാണ്:

  • ബിൽറ്റ്-ഇൻ ടൈപ്പുകൾക്കും ഉപയോക്താവ് നിർവചിച്ച ടൈപ്പുകൾക്കും തുല്യ പിന്തുണയുള്ള ഒരു സ്റ്റാറ്റിക് ടൈപ്പ് സിസ്റ്റം (അതിന് കൺസ്ട്രക്ഷൻ, ഡിസ്ട്രക്ഷൻ, പകർത്തൽ, വസ്തുക്കളുടെ ചലനം എന്നിവയുടെ നിയന്ത്രണം ആവശ്യമാണ്; കുടാതെ ഓപ്പറേറ്റർ ഓവർലോഡിംഗും).
  • മൂല്യവും റഫറൻസ് സെമാന്റിക്സും.

ഇവയും കാണുക[തിരുത്തുക]


അവലംബം[തിരുത്തുക]

  1. 1.0 1.1 ബ്യാൻ സ്ട്രൗസ്ട്രെപ് at the Mathematics Genealogy Project.
  2. Stroustrup, Bjarne. "How do you pronounce "Bjarne Stroustrup?"". Bjarne Stroustrup's Homepage. Retrieved 18 November 2014.
  3. Stroustrup, Bjarne. "Bjarne pronounces his own name". Bjarne Stroustrup's Homepage. Retrieved 18 November 2014.
  4. Wong, William (29 October 2013). "Interview: Bjarne Stroustrup Discusses C++". Electronic Design. Retrieved 29 January 2014.
  5. "Bjarne Stroustrup VISITING PROFESSOR". columbia.edu. July 2020.
  6. "Bjarne Stroustrup, Managing Director and Technical Fellow, Technology". morganstanley.com.
  7. "NAE Honors 2018 Draper Prize Winner" (PDF). stroustrup.com. 2 January 2020.
  8. Wong, William (26 November 2013). "Bjarne Stroustrup: C++ Creator Keeps RUNE Developing". Electronic Design. Retrieved 29 January 2014.
  9. Stroustrup, Bjarne (1979). Communication and control in distributed computer systems. jisc.ac.uk (PhD thesis). University of Cambridge. OCLC 219769715. EThOS uk.bl.ethos.474113. Archived from the original on 16 November 2018. Retrieved 15 November 2018.
  10. Stroustrup, Bjarne (2 January 2020). Communication and control in distributed computer systems. British Library (Ph.D). Archived from the original on 2019-08-13. Retrieved 2022-01-06.
  11. "Some Information about Bjarne Stroustrup". Archived from the original on 1 July 2007. Retrieved 27 June 2007.
  12. Communications, Texas A&M Engineering (8 September 2015). "Faculty – People – Computer Science & Engineering – College of Engineering". Cse.tamu.edu. Retrieved 9 June 2016.
  13. "Department of Computer Science, Columbia University – Faculty". Cs.columbia.edu. Retrieved 9 June 2016.
  14. Stroustrup, Bjarne (2 January 2020). "The C++ Programming Language". stroustrup.com.
"https://ml.wikipedia.org/w/index.php?title=ബ്യാൻ_സ്ട്രൗസ്ട്രെപ്&oldid=3990487" എന്ന താളിൽനിന്ന് ശേഖരിച്ചത്