ഗൂഗിൾ സെർച്ച് കൺസോൾ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
ഗൂഗിൾ സെർച്ച് കൺസോൾ
യുആർഎൽgoogle.com/webmasters/tools
വാണിജ്യപരം?അല്ല
വിഭാഗംവെബ്മാസ്റ്റർ ടൂളുകൾ
ഉടമസ്ഥൻ(ർ)ഗൂഗിൾ

വെബ്മാസ്റ്റർമാർക്കു വേണ്ടി ഗൂഗിൾ പുറത്തിറക്കിയ സൗജന്യമായിട്ടുള്ള വെബ് സർവീസാണ് ഗൂഗിൾ സെർച്ച് കൺസോൾ. മുൻപ് ഗൂഗിൾ വെബ്മാസ്റ്റർ ടൂൾസ് എന്ന പേരിലായിരുന്നു അറിയപ്പെട്ടിരുന്നത്. ഇൻഡക്സിങ്ങിലുള്ള സ്ഥാനങ്ങളെ വിലയിരുത്താനും സെർച്ച് എഞ്ചിൻ ഓപ്റ്റിമൈസേഷൻ പ്രക്രിയ നടത്തുന്നതിനും വേണ്ടിയാണ് ഈ വെബ് സർവീസ് ഉപയോഗിക്കുന്നത്.

2015 മേയ് 20 - ന് ഗൂഗിൾ, ഗൂഗിൾ വെബ്മാസ്റ്റർ ടൂൾസ് എന്ന പേര് ഗൂഗിൾ സെർച്ച് കൺസോൾ എന്നാക്കി പുനർ നാമകരണം ചെയ്തു. [1] 2018 ജനുവരിയിൽ പുതുക്കിയ യൂസർ ഇന്റർഫേസും മറ്റ് മാറ്റങ്ങളും വരുത്തിക്കൊണ്ട് സെർച്ച് കൺസോളിന്റെ പുതിയ പതിപ്പ് ഗൂഗിൾ പുറത്തിറക്കുകയുണ്ടായി. [2]

സവിശേഷതകൾ[തിരുത്തുക]

 • പുതിയ സൈറ്റ്മാപ്പിനെ സബ്മിറ്റ് ചെയ്യാനും വിലയിരുത്താനും ഒപ്പം സൈറ്റ്മാപ്പിലെ പിഴവുകൾ പരിശോധിക്കാനും വെബ്മാസ്റ്റർമാർക്ക് സാധിക്കും.
 • ക്രോൾ റേറ്റ് പരിശോധിക്കാനും നിശ്ചയിക്കാനും, കൂടാതെ ഗൂഗിൾ നിശ്ചിത വെബ്സൈറ്റിൽ പ്രവേശിക്കുമ്പോഴുള്ള സ്ഥിതിവിവരക്കണക്കുകൾ വിലയിരുത്താനും സാധിക്കും.
 • പുതിയതായി robots.txt എന്ന പേരിലുള്ള ഫയൽ സൃഷ്ടിച്ച് വിലയിരുത്തിക്കൊണ്ട് ആ ഫയലിൽ യാദൃച്ഛികമായി ബ്ലോക്ക് ചെയ്യപ്പെട്ടിട്ടുള്ള പേജുകളെ തിരിച്ചറിയാൻ കഴിയും.
 • വെബ്സൈറ്റിലേക്ക് ലിങ്ക് ചെയ്യപ്പെട്ടിരിക്കുന്ന ഇന്റേണൽ - എക്സ്റ്റേണൽ പേജുകളെ പട്ടികപ്പെടുത്താൻ കഴിയും.
 • ഗൂഗിൾ ബോട്ട് യു.ആർ.എല്ലിലേക്ക് പ്രവേശിക്കുമ്പോൾ സ്വീകരിക്കുന്ന പിഴവുകളെയും ഗൂഗിൾബോട്ടിന്റെ പ്രയാസകരമായ പ്രവർത്തനങ്ങളെയും പട്ടികപ്പെടുത്താൻ കഴിയും.
 • ഗൂഗിളിൽ സെർച്ച് ചെയ്യപ്പെടുന്നവയിലെ റാങ്കിങ്ങും അവയുടെ പട്ടികകളും കാണാനും കഴിയും. [3]
 • SERpയിൽ പ്രദർശിപ്പിക്കപ്പെടുന്ന യു.ആർ.എല്ലിനെ തീരുമാനിക്കുന്ന അനുയോജ്യമായ ഡൊമൈനിനെ നിശ്ചയിക്കാൻ സാധിക്കും. (ഉദാ. www.example.com ന് പകരം example.com നിശ്ചയിക്കാൻ)
 • വിവിധ വിവരങ്ങളുടെ ഗൂഗിൾ സെർച്ച് എലമെന്റുകൾക്ക് പ്രധാന്യം കൊടുത്തുകൊണ്ട് (2012 ഡിസംബറിൽ ഗൂഗിൾ ഡാറ്റാ ഹൈലൈറ്റർ എന്ന പേരിൽ പുറത്തിറക്കി).[4]
 • സെർച്ച് റിസൾട്ടുകളുടെ ക്രമത്തിൽ താഴേക്ക് ക്രമീകരിക്കാൻ കഴിയും.
 • മാനുവലായുള്ള പെനൽറ്റികൾക്ക് ഗൂഗിളിൽ നിന്നും അറിയിപ്പു സന്ദേശങ്ങൾ ലഭിക്കും. [5][6]
 • API യ്ക്ക് ആക്സസ് ചെയ്യാനുള്ള സ്വാതന്ത്ര്യം നൽകാം. കൂടാതെ ക്രോളിലെ പിഴവുകൾ പട്ടികപ്പെടുത്താനും പരിഹരിക്കാനും കഴിയും. [7]
 • മൊബൈൽ ഇന്റർഫേസുകളിലെ മികച്ച ഉപയോഗത്തിനായി റിച്ച കാർഡ് എന്ന പുതിയ സംവിധാനം ഉപയോഗിക്കാം. [8]
 • വെബ്സൈറ്റുമായി ബന്ധപ്പെട്ട് ഏതെങ്കിലും വിധത്തിലുള്ള സുരക്ഷാ പിശകുകൾ ഉണ്ടോയെന്ന് പരിശോധിക്കാം. (ഹാക്കർമാരുടെയോ മാൽവെയറുകളുടെയോ ആക്രമണം)
 • വെബ് പ്രോപ്പർട്ടിയുടെ ഉടമസ്ഥരെ ചേർക്കാനോ ഒഴിവാക്കാനോ സാധിക്കും.

ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ വെബമാസ്റ്റർമാർക്ക് ഗൂഗിൾ സെർച്ച് കൺസോൾ ഉപയോഗിച്ച് ചെയ്യാൻ കഴിയും.

സെർച്ച് അനലിറ്റിക്സ് റിപ്പോർട്ടിന്റെ സവിശേഷതകൾ[തിരുത്തുക]

 • സൂക്ഷ്മമായ വിവരങ്ങൾ
  • സെർച്ച് ക്വെറീസ് റിപ്പോർട്ടിനെ അപേക്ഷിച്ച് കൂടുതൽ സൂക്ഷ്മമായ വിവരങ്ങൾ സെർച്ച് അനലിറ്റിക്സ് റിപ്പോർട്ടുകൾ നൽകുന്നു.
  • ഏറ്റവും പുതിയ വിവരങ്ങൾ പോലും ഉടനടി തന്നെ റിപ്പോർട്ടിലേക്ക് ചേർക്കപ്പെടുന്നു.
 • പ്രത്യേക പേജ് കൗണ്ട്
  • ഒരേ പേജിലേക്കുള്ള എല്ലാ ലിങ്കുകളെയും ഒറ്റ ഇംപ്രഷനായാണ് സെർച്ച് അനലിറ്റിക്സ് റിപ്പോർട്ട് കണക്കാക്കുന്നത്.
  • ഉപകരണത്തിന്റെയും സെർച്ചിന്റെയും അടിസ്ഥാനത്തിൽ പ്രത്യേകമായി ട്രാക്ക് ചെയ്ത് റിപ്പോർട്ടുകൾ തയ്യാറാക്കാൻ സാധിക്കുന്നു.
 • കൂടുതൽ സൂക്ഷ്മമായ ഇമേജ് ക്ലിക്ക് കൗണ്ട്
  • സെർച്ച് റിസൾട്ടിൽ വരുന്നവയിൽ വലിപ്പത്തിലാക്കപ്പെട്ട ചിത്രങ്ങളിൽ ചെയ്യുന്ന ക്ലിക്കുകളെ മാത്രമേ സെർച്ച് അനലിറ്റിക്സ് റിപ്പോർട്ടുകൾ എണ്ണുകയുള്ളൂ. (സെർച്ച് ക്വെറീസ് റിപ്പോർട്ടുകൾ വലിപ്പത്തിലാക്കിയതും ചെറുതുമായ എല്ലാ ചിത്രങ്ങളിലും ചെയ്യുന്ന ക്ലിക്കുകളെ എണ്ണിയിരുന്നു.)
 • മുഴുവൻ ഡൊമൈനിന്റെയും വിവരങ്ങളുടെ ഏകീകരണം
  • വെബ്സൈറ്റിൽ പ്രവേശിച്ചതിനുശേഷം നടത്തുന്ന എല്ലാ ക്ലിക്കുകളെയും, ഇംപ്രഷനുകളെയും, മറ്റ് വിവരങ്ങളെയും ക്രോഡീകരിച്ച് സമ്പൂർണ്ണമായി ഒന്നാക്കി നൽകുന്നു.
  • സബ്ഡൊമൈനുകളെ പ്രത്യേക വിഭാഗങ്ങളായാണ് കണക്കാക്കിയിരിക്കുന്നത്. അതുകൊണ്ടുതന്നെ ഓരോ സബ്ഡൊമൈനിനെയും പ്രത്യേകം പ്രത്യേകം ചേർക്കേണ്ടതുണ്ട്.

വിമർശനങ്ങളും വിവാദങ്ങളും[തിരുത്തുക]

ഗൂഗിളിന്റെ മറ്റൊരു സംവിധാനമായ സെർച്ച് ക്വെറിയിലുള്ള link:example.com ഉപയോഗിച്ചുകൊണ്ട് കണ്ടെത്താവുന്ന ഇൻബൗണ്ടു ലിങ്കുകളെ അപേക്ഷിച്ച് വളരെക്കൂടുതലായിരുന്നു ഗൂഗിൾ വെബ്മാസ്റ്റർ ടൂൾസ് ഉപയോഗിച്ചാൽ കിട്ടുന്ന ഇൻബൗണ്ട് ലിങ്കുകളുടെ പട്ടിക. എന്നാൽ ഇതിനെക്കുറിച്ച് ഗൂഗിൾ പ്രതികരണങ്ങളൊന്നും നടത്തിയിരുന്നില്ല. ഇതു കൂടാതെ മാനുവൽ പെനൽറ്റി ഒരു പ്രാവശ്യം ഒഴിവാക്കിക്കഴിയുമ്പോൾ മറ്റൊരു 1 – 3 ദിവസങ്ങൾക്കാണ് ഗൂഗിൾ വെബ്മാസ്റ്റർ ടൂൾസിൽ പെനൽറ്റി പ്രത്യക്ഷപ്പെടുക. [9] ഗൂഗിൾ സെർച്ച് കൺസോൾ എന്ന പേരിൽ നാമകരണം ചെയ്തതിനുശേഷം ഗൂഗിൾ അനലിറ്റിക്സുമായി ബന്ധമുള്ള റാങ്കിങ് ഡാറ്റ, പ്രാദേശിക സെർച്ച് മാർക്കറ്റ് എന്നിവയിലായിരിക്കില്ല ഗൂഗിൾ സെർച്ച് കൺസോളിന്റെ സുപ്രധാന പ്രവർത്തനം എന്ന് അഭ്യുഹങ്ങളുണ്ടായിരുന്നു.

ഇതും കാണുക[തിരുത്തുക]

അവലംബം[തിരുത്തുക]

 1. "Announcing Google Search Console - the new Webmaster Tools". ശേഖരിച്ചത്: 2015-05-21.
 2. "Inside Google's new Search Console: What's new, what's the same, and what's still to come? | Search Engine Watch". searchenginewatch.com (ഭാഷ: ഇംഗ്ലീഷ്). ശേഖരിച്ചത്: 2018-02-01.
 3. "The 7 most important metrics in Google Search Console". 11 May 2016. ശേഖരിച്ചത്: 10 December 2016.
 4. Boudreaux, Ryan (2013-06-18). "How to use Google Data Highlighter, part 1". TechRepublic. ശേഖരിച്ചത്: 2015-09-04.
 5. DeMers, Jayson. "3 Steps to Take When You Suspect an Algorithmic Penalty From Google". searchenginejournal.com. ശേഖരിച്ചത്: 7 March 2014.
 6. Cutts, Matt. "View manual webspam actions in Webmaster Tools". Google. ശേഖരിച്ചത്: 7 March 2014.
 7. "Webmaster Tools API | Google Developers". Google Developers. ശേഖരിച്ചത്: 2015-06-02.
 8. "Introducing rich cards" (ഭാഷ: ഇംഗ്ലീഷ്). ശേഖരിച്ചത്: 2016-07-14.
 9. Jansen, Derek. "Manual Spam Action Revoked – But It's Still Listed in Webmaster Tools". PP. ശേഖരിച്ചത്: 31 March 2015. Google typically takes 24-72 hours to remove the message within the "Manual Actions" section of Google Webmaster Tools.

പുറം കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ഗൂഗിൾ_സെർച്ച്_കൺസോൾ&oldid=2893545" എന്ന താളിൽനിന്ന് ശേഖരിച്ചത്