ഗൂഗിൾ+

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഗൂഗിൾ+
Google+ logo.png
Google+ logo
യു.ആർ.എൽ. plus.google.com
മുദ്രാവാക്യം Real-life sharing rethought for the web.
വാണിജ്യപരം? അതെ
സൈറ്റുതരം സോഷ്യൽ നെറ്റ്‌വർക്ക്
രജിസ്ട്രേഷൻ പബ്ലിക്ക്
ലഭ്യമായ ഭാഷകൾ 40ൽപ്പരം
ഉടമസ്ഥത ഗൂഗിൾ
തുടങ്ങിയ തീയതി 28 ജൂൺ 2011; 4 വർഷങ്ങൾ മുമ്പ് (2011-06-28)
നിജസ്ഥിതി വികസനാവസ്ഥയിൽ

ഗൂഗിൾ കോർപ്പറേഷന്റെ ഒരു സോഷ്യൽ നെറ്റ്‌വർക്കിംഗ് സർവ്വീസാണ് ഗൂഗിൾ+. 2011 ജൂൺ 28-നു് ആരംഭിച്ച ഈ സർവ്വീസ് ആദ്യം പരീക്ഷണ ഘട്ടത്തിലായതിനാൽ ക്ഷണിക്കപ്പെട്ടവർക്കു മാത്രമായി പരിമിതപ്പെടുത്തിയിരുന്നു[1]. 18 വയസ്സിനു മുകളിൽ പ്രായമുള്ള അംഗങ്ങൾക്ക് പുതിയ ഉപയോക്താക്കളെ ക്ഷണിക്കുന്നതിനു സൗകര്യങ്ങൾ ഉണ്ടായിരുന്നെങ്കിലും അമിതമായ ഉപയോക്താക്കളുടെ എണ്ണം മൂലം ആ സൗകര്യം ഒരു ദിവസത്തിനകം നിർത്തി വെച്ചു[2]. തുടർന്ന് 2011 സെപ്റ്റംബർ 21 മുതൽ എല്ലാവർക്കും അംഗത്വം എടുക്കാവുന്ന വിധത്തിൽ ഗൂഗിൾ+ അതിന്റെ സേവനം ആരംഭിച്ചു.

പ്രത്യേകതകൾ[തിരുത്തുക]

  • സർക്കിൾസ് അഥവാ വലയങ്ങൾ സൃഹൃത്തുക്കളെ വിവിധ വലയങ്ങളാക്കി തിരിക്കാം.
  • ഹാംഗൗട്ട്സ് തത്സമയ വീഡിയോ സല്ലാപത്തിനുള്ള സൗകര്യം.
  • സ്പാർക്ക്സ് തങ്ങളുടെ ഇഷ്ട മേഖലകളെ അടയാളപ്പെടുത്താനുള്ള സൗകര്യം.
  • സ്ട്രീംസ് സൃഹൃത്തുക്കളുടെ പുതുക്കലുകൾ അറിയിക്കുന്നു.ഫേസ്‌ബുക്കിലെ ന്യൂസ് ഫീഡിനു സമാനം.
  • +1 ഫേസ്‌ബുക്കിലെ ലൈക് ബട്ടണ് തുല്യമായ ഇതുപയോഗിച്ച് ഏതു ലിങ്കുകളും പോസ്റ്റുകളും അടയാളപ്പെടുത്താം.

ഇതുകൂടി കാണുക[തിരുത്തുക]

അവലംബം[തിരുത്തുക]

  1. "Facebook's Newest Challenger: Google Plus". ശേഖരിച്ചത് June 29, 2011. 
  2. Shaer, Matthew (June 30, 2011). "Looking for a Google+ invite? Either get comfortable - or get crafty.". Christian Science Monitor. ശേഖരിച്ചത് June 30, 2011. 
"https://ml.wikipedia.org/w/index.php?title=ഗൂഗിൾ%2B&oldid=1735858" എന്ന താളിൽനിന്നു ശേഖരിച്ചത്