പ്രോജക്റ്റ് ലൂൺ
ഗൂഗിളിന്റെ ഗവേഷണ വിഭാഗമായ ഗൂഗിൾ ലാബ്സിന്റെ അതിനൂതനമായ പദ്ധതിയാണ് പ്രോജക്റ്റ് ലൂൺ. വാർത്താവിനിമയ സങ്കേതങ്ങൾ പരിമിതമായ വിദൂര സ്ഥലങ്ങളിൽ ബലൂണുകളുടെ സഹായത്തോടെ വൈ-ഫൈ സങ്കേതം ഉപയോഗിച്ച് തികച്ചും സൗജന്യമായി ഇന്റർനെറ്റ് സൗകര്യങ്ങളെത്തിക്കുക എന്നതാണ് ഇതിന്റെ ലക്ഷ്യം.[1]
ചരിത്രം[തിരുത്തുക]
പ്രവർത്തനം[തിരുത്തുക]
അന്തരീക്ഷവായുവിനെക്കാൾ ഭാരം കുറവുള്ള വാതകങ്ങൾ ഉയർന്ന മർദ്ദത്തിൽ ബലൂണിൽ നിറയ്ക്കുന്നതിനാൽ അവ അന്തരീക്ഷത്തിൽ തങ്ങി നിൽക്കുകയും കാറ്റിന്റെ ഗതിവേഗങ്ങൾക്കനുസരിച്ച് പാറിനടക്കുകയും ചെയ്യും. കനം കുറഞ്ഞ പോളിത്തീൻ ഫിലിമിൽ നിന്നുമാണ് 50 അടി വ്യാസമുള്ള ബലൂൺ ഉണ്ടാക്കിയിരിക്കുന്നത്. ഭൗമോപരിതലത്തിൽ നിന്ന് ഇരുപതു കിലോമീറ്ററിലേറെ ഉയരത്തിൽ പറന്നു നടക്കുന്ന ബലൂണുകളിൽ, നൂറു കിലോമീറ്റർ ചുറ്റളവിൽ അതിവേഗ ഇന്റർനെറ്റ് ബന്ധം ലഭ്യമാക്കാൻ കഴിവുള്ള ഉപകരണങ്ങൾ (മൂന്നാം തലമുറ ഇന്റർനെറ്റ് പ്രകാശിതമാകുന്ന ഏതാനും ട്രാൻസ്മിറ്ററുകൾ) ഘടിപ്പിക്കുന്നു. ഒരു ബലൂണിന്റെ പരിധിയിൽ നിന്ന് മറ്റൊരു ബലൂണിന്റെ പരിധിയിലേക്ക് ഈ ഉപകരണങ്ങളിൽ നിന്നുള്ള സിഗ്നലുകൾ മാറിക്കൊണ്ടിരിക്കും. ചെലവേറിയ ഫൈബർ ഒപ്റ്റിക്ക് കേബിൾ ശൃംഖലകൾ സ്ഥാപിക്കാൻ സാധ്യമല്ലാത്ത ഇടങ്ങളിൽ ഇതിലൂടെ ചെലവ് ലഘൂകരിക്കാനാകും.[2]