ഓർക്കട്ട്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഓർക്കട്ട്
Logo ORKUT.svg
Type of businessPrivate
വിഭാഗം
Social networking service
ലഭ്യമായ ഭാഷകൾMultilingual (45)
സ്ഥാപിതംജനുവരി 24, 2004; 19 വർഷങ്ങൾക്ക് മുമ്പ് (2004-01-24)
Dissolvedസെപ്റ്റംബർ 30, 2014 (2014-09-30)
Area servedWorldwide
ഉടമസ്ഥൻ(ർ)Google
സ്ഥാപകൻ(ർ)Orkut Büyükkökten
IndustryInternet
യുആർഎൽwww.orkut.com
പരസ്യംAdSense
വാണിജ്യപരംYes
അംഗത്വംRequired
"ന്യൂ ഓർക്കുട്ടിന്റെ" ദൃശ്യ രൂപം.

ഗൂഗിളിന്റെ ഉടമസ്ഥതയിലും നിയന്ത്രണത്തിലും പ്രവർത്തിക്കുന്ന സോഷ്യൽ നെറ്റ്‌വർക്കിങ്ങ് വെബ്സൈറ്റ് ആയിരുന്നു ഓർക്കൂട്ട് . ഇന്ത്യയിലും, ബ്രസീലിലും വലിയ പ്രചാരം ഉണ്ട് ഓർക്കട്ടിന്. 2008 -ലെ കണക്കു പ്രകാരം ഈ രാജ്യങ്ങളിൽ ഏറ്റവും കൂടുതൽ ഉപയോഗിക്കപ്പെട്ട വെബ്സൈറ്റ് ആയിരുന്നു ഓർക്കട്ട്. [1] ഈ സൈറ്റ് വികസിപ്പിച്ചത് ഗൂഗിളിലെ ഒരു ഉദ്യോഗസ്ഥനായ ഓർക്കട് ബുയുക്കൊട്ടനാണ്. ഓർക്കട്ട് എന്ന പേര് വരാൻ കാരണം ഇതാണ്. ഈ സേവനം ആരംഭിക്കുന്നത് 2004 ജനുവരിയിലാണ്. 2006 ഒക്ടോബർ മാസം വരെ ഇതിൽ റജിസ്റ്റർ ചെയ്യണമെങ്കിൽ നിലവിലുള്ള ഉപയോക്താവിന്റെ ക്ഷണം വേണമായിരുന്നു. ലോകത്തെയാകെ ഉപയോക്താക്കളിൽ 56 ശതമാനവും ബ്രസീലിൽനിന്നാണ്. സുഹൃത്തുക്കളെ കണ്ടെത്താനും പഴയ സൗഹൃദം പുതുക്കാനുമൊക്കെ ഓർക്കട്ട് വഴി സാധ്യതയുണ്ട്. പ്രത്യേകവിഷയത്തിൽ ആശയവിനിമയത്തിനായി കമ്മ്യൂണിറ്റികളിൽ ചേരുകയോ കമ്മ്യൂണിറ്റി ഉണ്ടാക്കുകയോ ചെയ്യാനുള്ള സൗകര്യവുമുണ്ട്. പോർച്ചുഗീസ് ഭാഷയിലുള്ള കമ്യൂണിറ്റികളാണ് നിലവിലുള്ളവയിൽ ഏറ്റവും വലിയവ. ചിത്രങ്ങൾ, വീഡിയോ എന്നിവ സ്വന്തം പ്രൊഫൈലിൽ പ്രദർശിപ്പിക്കാം.യു.എ.ഇ., സൌദി അറേബ്യ, ഇറാൻ പോലുള്ള ചില രാജ്യങ്ങളിൽ ഓർക്കട്ട് സേവനം തടഞ്ഞിട്ടുണ്ട്.[2][3] പക്ഷെ ഈയിടെ ഉണ്ടായ ഹാക്കിംഗ് അറ്റാക്കുകൾ ഇതിൻറെ പ്രവർത്തനത്തെ കാര്യമായി ബാധിച്ചിട്ടുണ്ട്.

2008-ൽ, ഓർക്കുട്ട് ബ്രസീലിൽ, ഗൂഗിൾ ബ്രസീൽ, ബെലോ ഹൊറിസോണ്ടെ നഗരത്തിൽ പൂർണ്ണമായി നിയന്ത്രിക്കുകയും പ്രവർത്തിപ്പിക്കുകയും ചെയ്യുമെന്ന് ഗൂഗിൾ പ്രഖ്യാപിച്ചു. വലിയ ബ്രസീലിയൻ ഉപയോക്തൃ അടിത്തറയും നിയമപ്രശ്നങ്ങളും മൂലമാണ് ഇത് തീരുമാനിച്ചത്.[4][5][6][7][8] [9]

2014 സെപ്റ്റംബർ 30നു ശേഷം ഓർക്കുട്ട് ലഭ്യമാകിലെന്ന് ഗൂഗിൾ അവരുടെ സഹായതാളിലും[10] ഓർക്കട്ടിന്റെ ബ്ലോഗിലും[11] വ്യക്തമാക്കി. ഉപയോക്താക്കൾക്ക് അവരുടെ പ്രൊഫൈലുമായി ബന്ധപ്പെപ്പെട്ട റിക്കാർഡുകൾ എല്ലാം തന്നെ സെപ്റ്റംബർ 2016 വരെ ഗൂഗിൾ ടേക്കൗട്ട് -ൽ നിന്നും ഡൌൺലോഡ് ചെയ്തെടുക്കാവുന്നതാണ്.[12]

പ്രത്യേകതകൾ[തിരുത്തുക]

Traffic on Orkut by country
Traffic of Orkut on March 31, 2004
Flag of the United States.svg United States
51.36%
Flag of Japan.svg Japan
7.74%
Flag of Brazil.svg Brazil
5.16%
Flag of the Netherlands.svg Netherlands
4.10%
Flag of the United Kingdom (3-5).svg United Kingdom
3.72%
World Other
27.92%
Traffic of Orkut on May 13, 2009[13]
Flag of Brazil.svg Brazil
50%
Flag of India.svg India
15%
Flag of the United States.svg United States
8.9%
Flag of Japan.svg Japan
8.8%
Flag of Pakistan.svg Pakistan
6.9%
World Other
29.6%

ഓർക്കൂട്ടിന്റെ സവിശേഷതകളും ഇന്റർഫേസും കാലത്തിനനുസരിച്ച് ഗണ്യമായി മാറി. തുടക്കത്തിൽ, ഓരോ അംഗത്തിനും അവരുടെ ലിസ്റ്റിലെ ഏതെങ്കിലും സുഹൃത്തുക്കളുടെ ആരാധകനാകാനും അവരുടെ സുഹൃത്ത് 1 മുതൽ 3 വരെ (ഐക്കണുകളാൽ അടയാളപ്പെടുത്തിയത്) സ്കെയിലിൽ "വിശ്വസ്തൻ", "കൂൾ", "സെക്സി" എന്നിവയാണോ എന്ന് വിലയിരുത്താനും കഴിയും.

മറ്റ് കണ്ണികൾ[തിരുത്തുക]

അവലംബം[തിരുത്തുക]

 1. "Orkut is the first in Brazil". Via6.com. April 24, 2008. മൂലതാളിൽ നിന്നും 2010-05-13-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് July 07, 2014. {{cite web}}: Check date values in: |accessdate= (help)
 2. [cite web|url=http://www.arabianbusiness.com/index.php?option=com_content&view=article&id=495784%7Caccessdate=2008-06-12%7Ctitle=അറേബ്യൻ ബിസിനസിന്റെ റിപ്പോർട്ട്]
 3. [cite web|accessdate=2008-06-12|title=ഹിന്ദു പത്രത്തിൽ വന്ന റിപ്പോർട്ട്|url=http://www.hindu.com/2007/06/12/stories/2007061210530400.htm Archived 2009-06-26 at the Wayback Machine.]
 4. "Folha Online – Informática – Orkut passa para as mãos do; empresa muda diretoria no país – 07/08/2008". .folha.uol.com.br. January 1, 1970. മൂലതാളിൽ നിന്നും September 11, 2008-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് August 22, 2010.
 5. Do G1, em São Paulo. "Filial brasileira do Google vai assumir controle mundial do Orkut". G1.globo.com. മൂലതാളിൽ നിന്നും October 15, 2011-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് August 22, 2010.
 6. "ആർക്കൈവ് പകർപ്പ്". മൂലതാളിൽ നിന്നും 2011-09-27-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2022-11-22.
 7. https://web.archive.org/web/20110927212315/http://info.abril.com.br/aberto/infonews/082008/07082008-23.shl |archive-date=September 27, 2011 |df=mdy-all }}
 8. http://www.estadao.com.br/tecnologia/not_tec219549,0.htm
 9. https://web.archive.org/web/20091208004514/http://www.estadao.com.br/tecnologia/not_tec219549,0.htm |archive-date=December 8, 2009 |df=mdy-all }}
 10. Time to say goodbye to Orkut
 11. "From Orkut Blog". മൂലതാളിൽ നിന്നും 2014-07-23-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2014-07-01.
 12. "ആർക്കൈവ് പകർപ്പ്". മൂലതാളിൽ നിന്നും 2007-08-14-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2014-07-01.
 13. "User Traffic of Orkut by country". മൂലതാളിൽ നിന്നും 2014-05-30-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2009-08-24.
"https://ml.wikipedia.org/w/index.php?title=ഓർക്കട്ട്&oldid=3822570" എന്ന താളിൽനിന്ന് ശേഖരിച്ചത്